topnews

നിയമസഭയിലെ കൈയ്യാങ്കളി, കേസിൽ വിചാരണ നേരിടേണ്ട മന്ത്രിമാർ രാജിവയ്ക്കണമെന്ന് വിഡി സതീശൻ

ബജറ്റ് അവതരണത്തിനിടയിൽ നിയമസഭയിലെ കൈയ്യാങ്കളി കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം തള്ളിയ വിധിയെ അനുകൂലിച്ച് വിഡി സതീശൻ എംഎൽഎ രം​ഗത്ത്. ഇനി നിയമവ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോഴക്കാരനും കൊള്ളക്കാരനും വീട്ടിൽ കൗണ്ടിംഗ് മെഷീൻ വച്ച് കൈക്കൂലിപ്പണം എണ്ണി നോക്കുന്നയാളുമായ കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലായെന്നായിരുന്നു നിലപാട്. ഇപ്പോൾ കെ.എം.മാണിയുടെ പാർട്ടിയെ ഇടതുമുന്നണിയിലേക്ക് ചുവപ്പുപരവതാനി വിരിച്ച് സ്വീകരിക്കുന്നു. കോഴക്കേസ് ഇപ്പോൾ അപ്രസക്തമാണെന്ന പുതിയ നിലപാടും. കേസിൽ വിചാരണ നേരിടേണ്ട മന്ത്രിമാർ രാജിവയ്ക്കുകയും ഇടത് മുന്നണി കേരളത്തിലെ ജനങ്ങളോട് മാപ്പുപറയണമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിപക്ഷ പ്രതിഷേധവും അക്രമസംഭവങ്ങളുമാണ് 2015 ലെ ബജറ്റ് അവതരണസമയത്ത് സഭയിൽ നടന്നത്. അന്നത്തെ ധനമന്ത്രി കെ.എം മാണി ബാർകോഴ കേസിൽ കോഴ വാങ്ങിയെന്നും മാണി രാജി വെക്കണമെന്നും ആവശ്യപ്പെട്ട് സഭയിൽ നടത്തിയ പ്രതിഷേധമാണ് പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങിയത്.

കേരളത്തെ തന്നെ നാണിപ്പിച്ച സംഭവമായിരുന്നു അത്. കൈയാങ്കളിയിൽ അന്നത്തെ പ്രതിപക്ഷ നിയമസഭാ സാമാജികർക്കെതിരായ കേസ് പിൻവലിക്കണമെന്ന ഹർജി കോടതി തള്ളി. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയാണ് തള്ളിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. അടുത്ത മാസം 15ന് പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാകണം. അന്നത്തെ പല എംഎൽഎമാരും ഇന്ന് മന്ത്രിമാരാണ്.

വിഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
കേരള നിയമസഭയിൽ LDF എം എൽ എ മാർ നടത്തിയ കുറ്റകൃത്യം പിൻവലിക്കാനുള്ള സർക്കാരിന്റെ ശ്രമം കോടതി തള്ളി. ഇത്നി യമവ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കും.
1. നിയമസഭയിൽ പൊതുമുതൽ നശിപ്പിച്ചതുൾപ്പെടെയുള്ള കുറ്റകൃത്യം കണ്ടതിന്റെ സാക്ഷികൾ ലോകം മുഴുവനുമുള്ള മലയാളികളാണ്.
2. എല്ലാ കുറ്റകൃത്യങ്ങളും സ്റ്റേറ്റിനെതിരെയാണ് എന്നതാണ് ക്രിമിനൽ നിയമത്തിന്റെ അടിസ്ഥാന തത്വം. എന്നിട്ട് അതേ സ്റ്റേറ്റ് തന്നെ ഇപ്പോൾ മന്ത്രിമാരായ കുറ്റാരോപിതരെ വിചാരണയിൽ നിന്നു പോലും രക്ഷിക്കാൻ ഒരുമ്പെട്ടു.
3. കോഴക്കാരനും കൊള്ളക്കാരനും വീട്ടിൽ കൗണ്ടിംഗ് മെഷീൻ വച്ച് കൈക്കൂലിപ്പണം എണ്ണി നോക്കുന്നയാളുമായ കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലായെന്നായിരുന്നു നിലപാട്.
4. ഇപ്പോൾ കെ.എം.മാണിയുടെ പാർട്ടിയെ ഇടതുമുന്നണിയിലേക്ക് ചുവപ്പുപരവതാനി വിരിച്ച് സ്വീകരിക്കുന്നു. കോഴക്കേസ് ഇപ്പോൾ അപ്രസക്തമാണെന്ന പുതിയ നിലപാടും.
കേസിൽ വിചാരണ നേരിടേണ്ട മന്ത്രിമാർ രാജിവയ്ക്കുകയും ഇടത് മുന്നണി കേരളത്തിലെ ജനങ്ങളോട് മാപ്പുപറയുകയും വേണം.

Karma News Network

Recent Posts

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

12 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

27 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago