topnews

കീഫ്ബിയെക്കുറിച്ച് ആരു പറഞ്ഞാലും ധനമന്ത്രി പൊട്ടിത്തെറിക്കും, ഓഡിറ്റ് എന്ന് കേട്ടാല്‍ ബാലന്‍സ് പോകും, വിഡി സതീശന്‍ പറയുന്നു

കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ കരട് റിപ്പോര്‍ട്ട് സംബന്ധിച്ച് ധനകാര്യമന്ത്രി തോമസ് ഐസക് നടത്തിയ പ്രതികരണത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് വിഡി സതീശന്‍ എംഎല്‍എ. കീഫ്ബിയെക്കുറിച്ച് ആരു പറഞ്ഞാലും ധനമന്ത്രി പൊട്ടിത്തെറിക്കും. ഓഡിറ്റ് എന്ന് കേട്ടാല്‍ ബാലന്‍സ് പോകും. ഇനി നാളെ കേരള സര്‍ക്കാരിനെതിരെ ഒരു സുപ്രീം കോടതി വിധിയുണ്ടായാല്‍ അപ്പോഴും പറയുമോ ഇത് കേരളമാണ് സൂക്ഷിച്ചോ യെന്ന്.-വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു,

വിഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്;

കണ്‍ട്രോളര്‍& ഓഡിറ്റര്‍ ജനറലിന്റെ കരട് റിപ്പോര്‍ട്ട് സംബന്ധിച്ച് ധനകാര്യ മന്ത്രി തോമസ് ഐസക് നടത്തിയ പ്രതികരണം ഭരണഘടനാ വിരുദ്ധമാണ്. സി& എജി ഭരണഘടനാ സ്ഥാപനമാണ്. അതിന്റെ നടപടിക്രമങ്ങള്‍ വ്യവസ്ഥാപിതവും. അവര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്കു വേണ്ടി ധനമന്ത്രി നിയമസഭയില്‍ വയ്ക്കും. അപ്പോള്‍ മാത്രമാണ് അത് പൊതുസ്വത്താകുന്നത്. ഇത് കേരളമാണ് സൂക്ഷിച്ചോ എന്നാണ് സി& എജി ക്കുള്ള ഭീഷണി.

കീഫ്ബിയെക്കുറിച്ച് ആരു പറഞ്ഞാലും ധനമന്ത്രി പൊട്ടിത്തെറിക്കും. ഓഡിറ്റ് എന്ന് കേട്ടാല്‍ ബാലന്‍സ് പോകും. ഇനി നാളെ കേരള സര്‍ക്കാരിനെതിരെ ഒരു സുപ്രീം കോടതി വിധിയുണ്ടായാല്‍ അപ്പോഴും പറയുമോ ഇത് കേരളമാണ് സൂക്ഷിച്ചോ യെന്ന് !!!

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

8 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

9 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

9 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

9 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

10 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

11 hours ago