topnews

മന്ത്രി തോമസ് ഐസക്ക് നികുതി ചോർച്ച ഉണ്ടാക്കുന്ന നടപടികൾക്ക് കൂട്ടുനിൽക്കരുതെന്ന് വിഡി സതീശൻ

ധനമന്ത്രി തോമസ് ഐസക്കിന് ഊരാളുങ്കൽ സൊസൈറ്റിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മറുപടിയുമായി വിഡി സതീശൻ എംഎൽഎ രം​ഗത്ത്. ? അങ്ങ് സംസ്ഥാനത്തിന്റെ ധനമന്ത്രിയാണ്. നികുതി ചോർച്ച ഉണ്ടാക്കുന്ന നടപടികൾക്ക് കൂട്ടുനിൽക്കരുത് വിഡി സതീശൻ ഓർമ്മിക്കുന്നു. ധനമന്ത്രിയുടെ ഫേസ്ബുക്കിന് പോസ്റ്റിന് മറുപടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണരൂപം
“ഊരാളുങ്കൽ സൊസൈറ്റിക്ക് കൊമ്പുണ്ടോ”? എന്ന ഇന്നലെ ഞാനിട്ട fb പോസ്റ്റിന് മറുപടിയുമായി ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക് എത്തിയിട്ടുണ്ട്. ആദ്യം മറുപടി ഇട്ടത് അദ്ദേഹത്തിന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറി ഗോപകുമാറാണ്. അത് മതിയാകില്ല എന്ന് തോന്നിയപ്പോഴാണ് സാക്ഷാൽ മന്ത്രി തന്നെ രംഗപ്രവേശം ചെയ്തിരിക്കുന്നത്. ( കൃത്യം 10 വർഷം മുൻപ് 2010 സെപ്റ്റംബറിൽ ലോട്ടറി വിവാദത്തിനായി അദ്ദഹം യുഡിഎഫി നെ വെല്ലുവിളിച്ചു.

അദ്ദേഹവുമായി സംവാദത്തിന് അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി എന്നെ ചുമതലപ്പെടുത്തി. അന്ന് ഐസക്ക് പറഞ്ഞത് ഞാനുമായി സംവാദത്തിന് എന്റെ അഡീ.പി.എസ് ഗോപകുമാറിനെ അയയ്ക്കുമെന്നാണ്. അങ്ങ് പ്യൂണിനെ അയച്ചാലും ഞാൻ റെഡി എന്ന് പറഞ്ഞപ്പോഴാണ് സാക്ഷാൽ മന്ത്രി തന്നെ അന്ന് ഹാജരായത്.)കഴിഞ്ഞ ഒരു fb പോസ്റ്റിന് മറുപടി ഇട്ടപ്പോൾ ഞാൻ പറഞ്ഞത് ആ പോസ്റ്റ് ഐസക്കിട്ടതല്ല എന്നാണ്. എന്നാൽ ഈ മറുപടി അദ്ദേഹം തന്നെയാണ് എഴുതിയത് എന്നതിൽ എനിക്ക് സംശയമില്ല.

അദ്ദേഹം ഇട്ട പോസ്റ്റിലെ പ്രധാന വാദങ്ങൾ എന്തൊക്കെയാണ്?
1. ഊരാളുങ്കലിന് നികുതി ഒഴിവാക്കി കൊടുത്ത ഉത്തരവ് ഇട്ടത് സർക്കാരല്ല. അഡ്വാൻസിംഗ് റൂൾ അതോറിറ്റിയാണ്. വേണമെങ്കിൽ ജി എസ് ടി കൗൺസിലിന് പരാതി കൊടുക്കാം.
2. സംസ്ക്കാരിക പ്രവർത്തനം നടത്തിയതിനാണ് നികുതി ഒഴിവാക്കിയത്. ഈ നികുതി ബാധകമല്ല. വേണമെങ്കിൽ അവരുണ്ടാക്കിയ ക്രാഫ്റ്റ് വില്ലേജ് പോയി നോക്കൂ.!!
3. അവർ നടത്തുന്ന പ്രവർത്തനം pure service ആണ്. ഊരാളുങ്കൽ ഭയങ്കര സംഭവമാണ്. യു ഡി എഫ് കാലത്തും അവർക്ക് അനുകൂലമായ ഉത്തരവുകൾ കൊടുത്തിട്ടുണ്ട്.
4. ഈ നികുതി കിട്ടിയാലും പകുതി കേന്ദ്രത്തിന് കൊടുക്കണം.

മറുപടി അങ്ങ് ശ്രദ്ധിച്ചു വായിക്കണം.
1. അഡ്വാൻസിംഗ് റൂൾ അതോറിറ്റി ഊരാളുങ്കലിന് നികുതി ഇല്ലാതാക്കണം എന്നാവശ്യപ്പെട്ടപ്പോൾ സർക്കാർ എടുത്ത നിലപാടെന്താണ്? അതോറിറ്റിയിലെ രണ്ടംഗങ്ങളിൽ ഒരാൾ സംസ്ഥാന ജി എസ് ടി യുടെ ജോയിന്റ് കമീഷണറല്ലേ? എന്നോട് അപ്പീൽ പോകാനാണ് മന്ത്രി ഉപദേശിക്കുന്നത്. സർക്കാരിനുണ്ടായ ധനനഷ്ടത്തിന് ഞാനാണോ അപ്പീൽ പോകേണ്ടത്? ഖജനാവ് സൂക്ഷിക്കാൻ ജനങ്ങൾ അങ്ങയെ അല്ലെ ഏൽപ്പിച്ചിരിക്കുന്നത്?
2. അവർ എന്ത് സംസ്ക്കാരിക പ്രവർത്തനമാണ് പ്രതിഫലമില്ലാതെ നടത്തിയത്. സർക്കാർ കൊടുത്ത പണമുപയോഗിച്ചല്ലേ അവർ ആ ജോലി ചെയ്തത്? ക്രാഫ്റ്റ് വില്ലേജ് ഉണ്ടാക്കാൻ 16 കോടി സർക്കാർ കൊടുത്തില്ലേ? ഇതെന്ത് pure service ആണ്. ?
ഇതിൽ തന്നെ 18 ശതമാനം നികുതിയാകുമ്പോൾ എത്ര തുകയായി? ഇനിയും കോടിക്കണക്കിനു രൂപയുടെ പദ്ധതികൾ വേറെയില്ലേ? പ്രതിഫലം നൽകാതെ ചെയ്യുന്നതിനാണ് സർവ്വീസ് എന്ന് പറയുന്നത്.

3. മന്ത്രിയുടെ പോസ്റ്റിൽ തന്നെ പറയുന്നുണ്ട് ഇത്തരം നികുതിയിളവ് നൽകേണ്ടത് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കുമാണെന്ന്. ഭരണഘടനയുടെ 243 (G), (W) വകുപ്പുകളും കേന്ദ്രസർക്കാരിന്റെ നോട്ടിഫിക്കേഷനും അത് തന്നെയാണ് പറയുന്നത്. എന്ന് മുതലാണ് ഊരാളുങ്കൽ സൊസൈറ്റിക്ക് നിങ്ങൾ പഞ്ചായത്തിന്റെ യും മുനിസിപ്പാലിറ്റിയുടെയും പദവി കൊടുത്തത്? (കേന്ദ്ര നോട്ടിഫിക്കേഷൻ എഴുതിയപ്പോൾ എന്റെ പോസ്റ്റിൽ വന്ന അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. ഞാനത് തിരുത്തിയിട്ടുണ്ട്.)
4. 2019 മാർച്ചിലെ ഉത്തരവ് വിവാദമാക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിക്കുന്നു. അടുത്ത ദിവസങ്ങളിലാണ് ഇത് സൈറ്റിൽ കണ്ടത്. വൈകിയെങ്കിലും ഒരു അനീതിയും സ്വജന പക്ഷപാതവും അറിയുമ്പോൾ അത് ശ്രദ്ധയിൽ പെടുത്തെ ണ്ടെ? യു ഡി എഫ് കാലത്ത് ഊരാളുങ്കലിന് വഴിവിട്ട് വല്ലതും ചെയ്തിട്ടുണ്ടങ്കിൽ അതും അന്വേഷണ വിഷയമാക്കണമെന്നാണ് എന്റെ അഭിപ്രായം.
5. നികുതി ലഭിച്ചാലും സംസ്ഥാനത്തിന് പകുതിയെ കിട്ടുകയുള്ളൂ , പകുതി കേന്ദ്രത്തിന് പോകും എന്നാണ് അങ്ങ് പറയുന്നത്. ഒരു ധനമന്ത്രിയെന്ന നിലയിൽ അങ്ങേക്ക് പറയാൻ കൊള്ളാവുന്ന ഒരു കാര്യമാണോ ഇത്? ഏതോ വിദേശ രാജ്യത്തേക്ക് നികുതി പോകും എന്ന് പറയുന്ന പോലെ !! അങ്ങോടു പോകുന്ന നികുതിയും പല പദ്ധതികളായി സംസ്ഥാനത്തേക്ക് വരില്ലേ? അങ്ങ് സംസ്ഥാനത്തിന്റെ ധനമന്ത്രിയാണ്. നികുതി ചോർച്ച ഉണ്ടാക്കുന്ന നടപടികൾക്ക് കൂട്ടുനിൽക്കരുത്. ആരു പറഞ്ഞാലും.

Karma News Network

Recent Posts

തലസ്ഥാനത്ത് തീരദേശമേഖലകളിൽ കടലാക്രമണം, വീട് തകർന്നു

തിരുവനന്തപുരം : തീരദേശ മേഖലകളിൽ കടലാക്രമണം ശക്തമാകുന്നു. പൂന്തുറയിൽ വീടുകളിലേക്ക് വെള്ളംകയറി. ഒരു വീടിന്റെ തറ പൂർണമായും തകർന്നു. തുടർന്ന്…

17 mins ago

കിടപ്പുരോഗിയായ ഭാര്യയുടെ ദയനീയാവസ്ഥ കണ്ട് കൊലപ്പെടുത്തി, വയോധികന്റെ കുറ്റസമ്മതം

മൂവാറ്റുപുഴ: കിടപ്പുരോഗിയായ 82 വയസ്സുള്ള വയോധികയെഭാര്യയെ ഭർത്താവ് വീട്ടിൽ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം ഏറെ ഞെട്ടലുണ്ടാക്കി. സംഭവത്തിൽ ഭർത്താവ് ജോസഫി…

30 mins ago

വീട് കുത്തിത്തുറന്ന് കവർച്ച, പണവും സ്വർണാഭരണങ്ങളും നഷ്ടമായി, മൂന്ന് പേർ പിടിയിൽ

വയനാട്: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ആറാട്ടുത്തറ സ്വദേശി കെ. ഷാജൻ, വള്ളിയൂർക്കാവ് സ്വദേശി…

57 mins ago

22 പേരുടെ ജീവനെടുത്ത താനൂർ ബോട്ടപകടത്തിന് ഒരുവർഷം, നഷ്ടപരിഹാരം ലഭിക്കാതെ നിരവധി കുടുംബങ്ങള്‍

താനൂർ : ഉദ്യോഗസ്ഥരുടെ അനാസ്ഥ ഒന്നുകൊണ്ടു മാത്രം ഉണ്ടായ താനൂർ ബോട്ടപകടത്തിന് ഒരുവർഷം. 22 പേരുടെ ജീവൻ ഒട്ടുംപുറം തൂവൽതീരത്ത്…

1 hour ago

മഞ്ഞുമ്മൽ ബോയ്സ് കേസ്, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുമായി ബന്ധപ്പെട്ട കേസിൽ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പ്രതികളുടെ മുൻകൂർ…

2 hours ago

സുഗന്ധഗിരി വനംകൊള്ള, ഡിഎഫ്ഒയെ സ്ഥലം മാറ്റി

വയനാട് : സുഗന്ധഗിരി വനംകൊള്ളയിൽ ഡിഎഫ്ഒയ്ക്കെതിരെ നടപടി. ഡിഎഫ്ഒ സജ്‌നയെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. ഡിഎഫ്ഒയ്ക്ക് ഗുരുതര വീഴ്ചയുണ്ടായി എന്ന്…

2 hours ago