kerala

പരിസ്ഥിതി വിജ്ഞാപനം 2020: പരിസ്ഥിതിയുടെ സർവ്വനാശത്തിന് വഴിവെക്കുമെന്ന് വിഡി സതീശൻ എംഎൽഎ

കൊച്ചി: പരിസ്ഥിതി വിജ്ഞാപനം 2020 പരിസ്ഥിതിയുടെ സർവ്വനാശത്തിന് വഴിവെക്കുമെന്ന് വിഡി സതീശൻ എംഎൽഎ. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പാരിസ്ഥിതിക ആഘാത പഠനവുമായി ബന്ധപ്പെട്ട കരട് വി‍ജ്‍ഞാപനം ജനങ്ങൾക്കിടയിൽ ഏറെ ഉത്കണ്O സ്യഷ്ടിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിന് തന്നെ മാത്യകയായ വന സംരക്ഷണ നിയമവും പരിസ്ഥിതി സംരക്ഷണ നിയമവും പുറത്തിറക്കിയ രാജ്യമാണ് ഇന്ത്യ. നൂറ്റാണ്ടുകളായി രൂപപ്പെട്ട ജൈവ വൈവിധ്യത്തെയും പാരിസ്ഥിതിക സമ്പത്തിനെയും കേവലം ഒരു ചില വികസന പദ്ധതികൾക്ക് വേണ്ടി അട്ടിമറിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാരിസ്ഥിതിക ആഘാത പഠനവുമായി ബന്ധപ്പെട്ട കരട് വി‍ജ്‍ഞാപനം കേന്ദ്രം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൻകിട ബിസിനസ്സിന് വേണ്ടി അമൂല്യമായ സമ്പത്തിനെ ഇല്ലാതാക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ച് കാലാവസ്ഥ വ്യതിയാനത്തിന്റെ കൂടെ നാളുകൾ വന്നത് കൊണ്ട് പാരിസ്ഥിതിക ആഘാത പഠനം എന്നത് വളരെ നിർബന്ധമാണ്. കേന്ദ്രസർക്കാരിന്റെ പുതിയ കരട് വിജ്ഞാപനം പാരിസ്ഥിതിക ആഘാത പഠനം വേണ്ട എന്ന രീതിയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വമ്പിച്ച വന നശീകരണത്തിനും ജൈവവൈവിധ്യങ്ങളുടെ നാശത്തിനും പുതിയ കരട് വിജ്ഞാപനം വഴിതെളിക്കും. പുതിയ കരട് വിജ്ഞാപനത്തിന് അഭിപ്രായം അറിയിക്കാൻ വിവിധം സംസ്ഥാന സർക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം നിശ്ചയിച്ച അവസാന ദിവസമാണ് കേരളം അഭിപ്രായം അറിയച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി..

ലോകരാജ്യങ്ങൾ പരിസ്ഥിതിയെ പരിഗണിച്ച് മുന്നോട്ടുപോകാനുള്ള ശ്രമം നടക്കുമ്പോഴാണ് ഇവിടെ ഉള്ളതു കൂടി ഇല്ലാതാക്കാൻ ശ്രമം നടക്കുന്നത്. ഇപ്പോഴത്തെ വിജ്ഞാപനം ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ്. പ്രാദേശിക ഭാഷകളിൽ ഇല്ല എന്നത് തന്നെ നിയമ വിരുദ്ധമാണെന്നും പല ഭാ​ഗങ്ങളിൽ നിന്നും അഭിപ്രായം ഉയരുന്നുണ്ട്.സമഗ്ര പരിസ്ഥിതി സംരക്ഷണ നിയമം കൊണ്ടുവരുന്നത് 1984ലാണ് . വ്യവസായങ്ങളും മറ്റും പാരിസ്ഥിതിക നിയമങ്ങൾ പാലിച്ചു മാത്രമേ ആരംഭിക്കൂ എന്നുറപ്പാക്കുക ആയിരുന്നു ആദ്യ ലക്ഷ്യം. അതിൽ ജനങ്ങൾക്ക് ഇടപെടാനും പാരിസ്ഥിതികാഘാത പഠനം (EIA) എന്ന വ്യവസ്ഥ 1994ൽ കൊണ്ടുവന്നതാണ്. അത് കുറെക്കൂടി മെച്ചപ്പെടുത്തി ചില ഇളവുകളും നൽകി 2006 ൽ നിര്‍മ്മിച്ചതാണ് ഇപ്പോഴുള്ള നിയമം. പദ്ധതികൾക്ക് അംഗീകാരം നൽകാൻ അധികാരം മുൻപ് കേന്ദ്ര സർക്കാരിന് മാത്രമായിരുന്നു. പിന്നീട് ചില പദ്ധതികൾക്കു സംസ്ഥാനങ്ങൾക്കും അധികാരം ലഭിച്ചു. ഇതിനെ എ (കേന്ദ്രം), ബി (സംസ്ഥാനം) വിഭാഗങ്ങൾ എന്നാക്കി. ഇപ്പോൾ ഇതിനെയെല്ലാം ഇല്ലാതാക്കുന്നതാണ് പുതിയ നീക്കങ്ങൾ.

Karma News Network

Recent Posts

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

28 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

33 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

35 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

1 hour ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

1 hour ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

2 hours ago