social issues

അച്ഛന് പകരം അപ്പുറത്തെ വീട്ടിലെ ചേട്ടന്‍ ആണ് അമ്മയോട് അങ്ങനെ ചോദിച്ചാല്‍ നിങ്ങള്‍ക്ക് എന്താണ് തോന്നുക

കഴിഞ്ഞ ദിവസം ലിഫ്റ്റ് കൊടുത്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മോശമായി പെരുമാറുകയും സംസാരിക്കുകയും ചെയ്തുവെന്ന് പറഞ്ഞ് യുവതി രംഗത്തെത്തിയിരുന്നു. സംഭവം വന്‍ വിവാദമാവുകയും കുട്ടികളുടെ വീട്ടില്‍ കാര്യം അറിയിക്കണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നും പലരും അഭിപ്രായം പറയുകയും ചെയ്തു. എന്നാല്‍ ചിലര്‍കുട്ടിയെ ന്യായീകരിച്ച് രംഗത്തെത്തി. അനുവാദം ചോദിച്ചല്ലേ ഉള്ളൂ കയറി പിടിച്ചില്ലല്ലോ എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. ഇത്തരക്കാര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഡോ. വീണ ജെ.എസ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വീണയുടെ പ്രതികരണം.

പതിനാലുകാരന്‍ ഒരു പെണ്‍കുട്ടിയോട്/സ്ത്രീയോട് ‘ചേച്ചീ മൊലയ്ക്ക് പിടിച്ചോട്ടെ’ എന്ന് ചോദിക്കുന്നത് consent ആണെന്ന് വിചാരിക്കുന്നവന്മാരോടാണ്. ഒരു വീട്ടിലെ അമ്മ വളരെ കാര്യമായി വീട്ടില്‍ ഒരു ജോലി ചെയ്തുകൊണ്ടിരിക്കുന്നു എന്ന് വിചാരിക്കുക. അതിനിടയ്ക്ക് അവരുടെ ഭര്‍ത്താവ് ആ വഴിക്ക് വന്നു ‘ഇളകി ഇരിക്കുന്ന മുന്‍ ഗേറ്റ് നന്നാക്കാന്‍ ഒന്നു സഹായിക്കാമോ’ എന്ന് ചോദിക്കുന്നു. അമ്മ സഹായിക്കാന്‍ തുടങ്ങുമ്പോള്‍ പൊടുന്നനെ അയാള്‍ അമ്മയോട് ‘ഞാനൊന്ന് നിന്റെ മൊലക്ക് പിടിച്ചോട്ടെ’ എന്ന് ‘സമ്മതം’ ചോദിക്കുന്നു.

ഇനി ഈ സ്ഥാനത്തു നമ്മുടെ സ്വന്തം അമ്മയെയും അച്ഛനെയും ഒന്ന് സങ്കല്പിക്കുക. നമ്മുടെ സ്വന്തം തന്തയ്ക്കിട്ട് ഒരെണ്ണം പൊട്ടിച്ചാലോ എന്ന് തോന്നും വിധമുള്ള ഒരു വല്ലായ്മ അനുഭവപ്പെടുന്നുണ്ടോ?? ആ അനുഭവത്തിനെയാണ് ‘നമ്മള്‍ exposed ആകാത്ത അനുഭവത്തോടുള്ള പ്രത്യേകതരം റെസ്‌പോണ്‍സ്/ഭയം/ചടപ്പ്’ എന്നൊക്കെ പറയുന്നത്. വീടിനു വെളിയില്‍ ഗേറ്റില്‍ നില്‍ക്കുന്ന സ്വന്തം അമ്മയോട് സ്വന്തം അപ്പന്‍ ചോദിച്ചാല്‍ നിങ്ങള്‍ക്ക് അരോചകം ആകും. പക്ഷേ അമ്മയ്ക്ക് ആ അരോചകം ആകുമോ? ചാന്‍സ് കുറവാണ്. കാരണം വര്‍ഷങ്ങളായി ഈ ചോദ്യത്തെക്കാള്‍ ഭീകരമായ അതിക്രമങ്ങള്‍ക്ക് വിധേയയായ ആളെ സംബന്ധിച്ച് ഈ ഒരു ചോദ്യം പോലും ആശ്വാസം പകര്‍ന്നേക്കാം. പക്ഷേ വല്ലായ്മ ഉണ്ടാകും കേട്ടോ. ഇനി അച്ഛന് പകരം അപ്പറത്തെ വീട്ടിലെ ചേട്ടന്‍ ആണ് അമ്മയോട് ഇതേ കാര്യം ചോദിക്കുന്നത് എന്ന് വിചാരിക്കുക. നേരത്തെ സ്വന്തം തന്തയ്ക്കിട്ട് പൊട്ടിക്കാന്‍ തോന്നിയെങ്കില്‍, ഇപ്പോള്‍ നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്? നൈസ് അല്ലേ.

ഇനി ഈ അപ്പറത്തെ വീട്ടിലെ ചേട്ടന്‍ നേരെ വാ നേരെ പോ എന്ന് വിചാരിച്ചു വന്നതല്ലേ എന്ന് വിചാരിക്കുന്ന നിങ്ങള്‍ ആ അമ്മയും അങ്ങനെ വിചാരിക്കട്ടെ എന്ന് കരുതുമോ? ഒരു കാര്യം പറയുമ്പോള്‍ വീട്ടിലിരിക്കുന്ന അമ്മയെയും പെങ്ങളെയും വിളിക്കുന്നതല്ല കേട്ടോ. ചിലര്‍ക്ക് കാര്യങ്ങള്‍ മനസിലാകണമെങ്കില്‍ സ്വന്തത്തില്‍ വെച്ച് തന്നെ example കൊടുക്കണം. അതുകൊണ്ട് മാത്രം. ഇനി അയലത്തെ ചേട്ടന്റെ പതിനാല് വയസ്സുള്ള മകന്‍ അമ്മയോട് ഇതേ ചോദ്യം ചോദിച്ചെന്നു കരുതുക. ആ കുട്ടിയുടെ പ്രായം പോലും നോക്കാതെ പൊതിരെ തല്ലാന്‍ നിങ്ങള്‍ ഇറങ്ങുമോ ഇല്ലയോ? ഇത്രയേ ഉള്ളൂ ഇതിലെ ഒരു ത്രില്ല്. കുട്ടികള്‍ വേര്‍ബല്‍ ആയ എന്തൊക്കെ തെറ്റുകള്‍ ചെയ്താലും അത് ഡീല്‍ ചെയ്യാന്‍ നിയമത്തിനു പോലും പരിധി ഉണ്ട്.

ഇനി നേരെ വാ നേരെ പോ എന്ന മട്ടിലാണല്ലോ കുട്ടി ചോദിച്ചത്, എന്നാപ്പിന്നെ കുട്ടിക്ക് കുട്ടി ലൈംഗികമായി ഉദ്ദേശിച്ചത് കൊടുത്തേക്കാം എന്ന #നിങ്ങളുടെ മേല്പറഞ്ഞ ലോജിക് പ്രകാരം ഒരു സ്ത്രീയോ മാറ്റാരെങ്കിലുമൊ അതിന് തയ്യാറായി എന്നിരിക്കട്ടെ. അത് 2012 പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരും. കുട്ടികളെ അവരുടെ സമ്മതത്തോടെ പോലും ലൈംഗികമായോ മറ്റുരീതികളിലോ ചൂഷണം ചെയ്യരുതെന്നത് മുതിര്‍ന്ന (അതായത് പതിനെട്ടു വയസ്സ് പൂര്‍ത്തിയായ) ആളുകള്‍ക്ക് നിയമം വെച്ചിരിക്കുന്ന കര്‍ശനമായ നിയന്ത്രണമാണ്. കഠിനമായ ശിക്ഷയുണ്ട് അതിന്. സോ മോന്‍ പോയി സംസ്‌കാരവും നിയമവും ഒക്കെ പഠിച്ചിട്ട് വാ ടാ. അവന്റെ കോപ്പിലെ സമ്മതം.

Karma News Network

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

26 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

41 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

1 hour ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

2 hours ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

2 hours ago