entertainment

അച്ഛന്റെ വലിയ ആ​ഗ്രഹമായിരുന്നു അത്, പക്ഷെ കാണാനുള്ള ഭാ​ഗ്യമുണ്ടായില്ല- വീണ നായർ

മിനിസ്‌ക്രനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് വീണ നായർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ മത്സരാർത്ഥി കൂടിയായിരുന്നു വീണ. ഷോ കഴിഞ്ഞതിന് ശേഷം നടിയുടെ കുടുംബ ജീവിതത്തിൽ ചില പ്രശ്നങ്ങളുണ്ടായി, പിന്നാലെ നടി ഡിവോഴ്സും നേ‍ടിയിരുന്നു. ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ എന്ന സിനിമയിലൂടെയാണ് വീണ ചലച്ചിത്രലോകത്തെത്തുന്നത്. മനോജ് സംവിധാനം ചെയ്ത എന്റെ മകൾ എന്ന ടെലിവിഷനിൽ ടെലിവിഷൻ പരമ്പരയിൽ വീണ അഭിനയിക്കുകയും നിരവധി കോമഡി സീരിയലുകളിലെ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. വീണ നായർ ഒരു പ്രഗല്ഭയായ നർത്തികി കൂടെയാണ് .

ഇപ്പോളിതാ മാതാപിതാക്കളെക്കുറിച്ച് പറയുകയാണ് താരം, വാക്കുകളിങ്ങനെ, അച്ഛനും അമ്മയും ഉണ്ടായിരിക്കുന്ന സമയം ആണ് ഏറ്റവും നല്ലത്. അതെല്ലാവർക്കും അങ്ങനെയാണ്. എനിക്കിപ്പോൾ അവർ ഇല്ലാത്തത് കൊണ്ട് തന്നെ ഉണ്ടായിരുന്ന സമയം ആയിരുന്നു ഏറ്റവും നല്ലത്. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല. ഇല്ലാത്തപ്പോഴാണ് അതിന്റെ പ്രശ്നം അറിയുന്നത്’

‘എന്നെ അറിയുന്നവർക്കെല്ലാം അറിയാം അച്ഛനും അമ്മയും ഉണ്ടായിരുന്ന സമയത്ത് മിക്കവാറും ലൊക്കേഷനിൽ അവർ രണ്ട് പേരും ഉണ്ടാവും. ഞാൻ തനിച്ചങ്ങനെ ഷൂട്ടിം​ഗിന് പോവാറെ ഇല്ലായിരുന്നു. ആ സമയത്ത് ടെൻഷൻ ഇല്ലല്ലോ. അച്ഛനും അമ്മയും കൂടെയുള്ള സമയത്ത് അവരാണല്ലോ എല്ലാം നോക്കുന്നത്. എത്രയും വേ​ഗം കല്യാണം കഴിഞ്ഞ് വലുതായാൽ മതിയായിരുന്നു എന്നാണ് അന്ന് ചിന്തിച്ചത്. പക്ഷെ ഇപ്പോൾ വലുതായപ്പോൾ‌ കൊച്ചായിട്ടിരുന്നാൽ മതിയായിരുന്നെന്ന് തോന്നുന്നു’

‘അച്ഛന്റെ പേര് ബാബു എന്നാണ്, ലതിക അമ്മ. ഇവർ രണ്ട് പേരും ഇപ്പോൾ ഇല്ല. അമ്മയ്ക്കിഷ്ടം ആയിരുന്നെങ്കിലും അച്ഛനായിരിക്കുന്നു അഭിനയിപ്പിക്കാൻ ഇഷ്ടക്കൂടുതൽ. അച്ഛന്റെയും അമ്മയുടെയും ഏറ്റവും വലിയ ആ​ഗ്രഹം ആയിരുന്നു ഞാൻ സിനിമയിൽ അഭിനയിക്കണം എന്ന്. വെള്ളിമൂങ്ങയുടെ സമയത്ത് ഷൂട്ടിന് അച്ഛൻ ഒപ്പം ഉണ്ട്. പക്ഷെ ഇറങ്ങുമ്പോൾ അച്ഛൻ ഇല്ല. ഏപ്രിലോടെ ആണ് ഷൂട്ട് തീർന്നത്. മെയ് എട്ടിന് അച്ഛൻ മരിക്കുന്നു’

‘ഇന്ന് ഓരോ സിനിമകളിലും എന്റെ ഫോട്ടോ പോസ്റ്ററിൽ വരുമ്പോഴും ഞാൻ വിചാരിക്കും അന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു ഒരു പോസ്റ്ററിൽ നിന്റെ ഫോട്ടോ വന്നിരുന്നെങ്കിൽ എന്ന്. മേം ഹൂ മൂസയിലെ മിക്ക പോസ്റ്ററുകളിലും ഞാനുണ്ടായിരുന്നു. അവരാരെങ്കിലും ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു എന്ന് ഞാൻ വിചാരിക്കും. അവരത് കണ്ട് സന്തോഷിക്കുന്നത് കാണാനുള്ള ഭാ​ഗ്യം നമുക്ക് ഇല്ല’

Karma News Network

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

3 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

20 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

33 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

39 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

1 hour ago