entertainment

വിവാഹമോചിതരായിട്ടില്ല, പുത്തൻ ചിത്രവുമായി വീണ നായർ

മിനിസ്‌ക്രനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് വീണ നായർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ മത്സരാർത്ഥി കൂടിയായിരുന്നു വീണ. ഷോ കഴിഞ്ഞതിന് ശേഷം നടിയുടെ കുടുംബ ജീവിതത്തിൽ ചില പ്രശ്നങ്ങളുണ്ടായെന്നും, ഡിവോഴ്സ് ആയെന്നുമൊക്കെ സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു.

ഇപ്പോളിതാ വീണ നായരുടെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ശ്രദ്ധ നേടുന്നത്. ഭർത്താവിനും കുഞ്ഞിനുമൊപ്പമുള്ള ഫോട്ടോയാണ് വീണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. വെറുതെ അങ്ങ് പങ്കുവയ്ക്കുകയായിരുന്നില്ല, ഇന്നൊരു സ്‌പെഷ്യൽ ഡേ ആണെന്ന് പറഞ്ഞുകൊണ്ടാണ് വീണ ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്.

ഇന്ന് വീണ നായരുടെയും അമന്റെയും മകൻ അമ്പാടിയുടെ ആദ്യ സ്റ്റേജ് പെർഫോമൻസ് ഡേ ആണ്. ചെസ്സ് നമ്പർ എല്ലാം കുത്തി അമ്പൂട്ടൻ നിൽക്കുന്ന വീഡിയോകളും വീണ പങ്കുവച്ചിട്ടുണ്ട്. സ്‌കൂൾ യൂനിഫോമിലുള്ള മകന്റെ വീഡിയോ നടി ആര്യയും പങ്കുവച്ചിട്ടുണ്ട്. മോനും വീണയും ഉള്ള ഫോട്ടോകൾ മാത്രമല്ല, മകന്റെ ടീച്ചർക്ക് ഒപ്പം അവന്റെ അച്ഛനും അമ്മയും നിന്നിട്ടുള്ള ഫോട്ടോകളും ഉണ്ട്. അച്ഛകുട്ടി, അമ്മകുട്ടി എന്നിങ്ങനെയാണ് ഫോട്ടോയ്ക്ക് ഹാഷ് ടാഗുകൾ കൊടുത്തിരിയ്ക്കുന്നത്. വീണയും ഭർത്താവും പിരിഞ്ഞു എന്നു പറയുന്നവർക്കൊരു കിടിലൻ മറുപടിയാണ്ത്.

ടെലിവിഷൻ സീരിയലുകളിൽ വില്ലത്തി വേഷം ചെയ്താണ് വീണ നായർ ശ്രദ്ധിക്കപ്പെടുന്നത്. പിന്നെ സിനിമയിലേക്ക് കൂടി അഭിനയിച്ച് തുടങ്ങിയതോടെ പ്രേക്ഷക പ്രശംസ നേടിയെടുത്തു. ഇതിനിടെ ബിഗ് ബോസ് മലയാളം ഷോ യിലും വീണ പങ്കെടുത്തിരുന്നു. രണ്ടാം സീസണിൽ മത്സരിച്ചെങ്കിലും പൂർത്തിയാക്കതെ പുറത്ത് പോവേണ്ടി വന്നു. ഇതിന് പിന്നാലെയാണ് വീണയും ഭർത്താവും തമ്മിലുള്ള അകൽച്ച ഉണ്ടാവുന്നത്.

Karma News Network

Recent Posts

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

13 mins ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

15 mins ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

30 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

54 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

54 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

2 hours ago