entertainment

സ്ത്രീ പുരുഷന്റെയും പുരുഷന്‍ സ്ത്രീയുടേയും വേഷം ധരിക്കരുതെന്ന് പറഞ്ഞിട്ടിപ്പോ ചെയ്തതോ; രജിത്കുമാറിനെ ട്രോളി വീണാ നായര്‍

സ്റ്റാര്‍ മാജികില്‍ അതിഥിയായെത്തിയ ബിഗ്‌ബോസ് താരം രജിത്കുമാറിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നടി വീണാ നായര്‍. പ്രേക്ഷകര്‍ക്ക് പരിചിതരായ സിനിമാ സീരിയല്‍ താരങ്ങള്‍ പങ്കെടുക്കുന്ന സ്റ്റാര്‍ മാജികില്‍ സിനിമാ താരങ്ങളും മറ്റ് പ്രശസ്തരും അതിഥികളായി എത്താറുണ്ട്. കോമഡിയും, പാട്ടും, ഡാന്‍സും സ്‌കിറ്റുകളുമൊക്കെ ചേര്‍ന്ന് ഫുള്‍ പൊസിറ്റീവ് വൈബിലാണ് പരിപാടി മുന്നേറുന്നത്.

ഷോയില്‍ അതിഥിയായെത്തിയ രജിത് കുമാറിന് മികച്ച സ്വീകരണമാണ് താരങ്ങള്‍ നല്‍കിയത്. പ്രായത്തെ വെല്ലുന്ന തരത്തില്‍ ഗെയിമുകള്‍ ഒക്കെ കളിച്ചും മിമിക്രിയും, ഡാന്‍സും ചെയ്തുമൊക്കെയാണ് രജിത്കുമാര്‍ പരിപാടിയില്‍ പങ്കെടുത്തത്. ഷോയില്‍ നല്‍കിയ സ്‌കിറ്റില്‍ പെണ്‍വേഷത്തിലെത്തിയ രജിത്കുമാര്‍ ഡാന്‍സ് കളിക്കുകയും ചെയ്തു. ഈ സ്‌കിറ്റിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് നടി വീണ രജിത്കുമാരിനെ ട്രോളി രംഗത്തെത്തിയിരിക്കുന്നത്. രജിത് കുമാറിന്റെ പഴയ ഒരു വീഡിയോയും വീണ ഷെയര്‍ ചെയ്തിട്ടുണ്ട്.

കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ സ്ത്രീ പുരുഷന്റെ വേഷമോ, പുരുഷന്‍ സ്ത്രീയുടെ വേഷമോ ധരിക്കാന്‍ പാടില്ല എന്ന് രജിത്കുമാര്‍ പറഞ്ഞിരുന്നു. അതേ രജിത്കുമാറാണ് സ്റ്റാര്‍ മാജികില്‍ വന്ന് പെണ്‍വേഷത്തില്‍ വന്ന് തകര്‍ത്താടിയത്. ഇതിനെ ട്രോളിയാണ് വീണ രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയാണ് വീണ വീഡിയോയും ചിത്രങ്ങളും ഷെയര്‍ ചെയ്തിരിക്കുന്നത്. വീണയുടെ സ്റ്റാറ്റസ് വൈറലായതോടെ കൂടുതലാളുകള്‍ ട്രോളുമായി രജിത്കുമാറിനെതിരെ ട്രോളുമായി രംഗത്തെത്തിയിട്ടുണ്ട്.

Karma News Editorial

Recent Posts

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോരമേഖലകളില്‍ അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം,…

31 mins ago

മലയാളത്തിന്റെ നടനവിസ്മയത്തിന് ഇന്ന് 64ാം പിറന്നാള്‍

മോഹൻലാൽ എന്ന മലയാളത്തിന്റെ അഭിമാന നടന് ഇന്ന് പിറന്നാളാണ്. വില്ലനായി വന്ന് സൂപ്പര്‍താര പദവിയിലേക്ക് നടന്നുകയറിയ മോഹൻലാൽ എന്ന അഭിനയ…

58 mins ago

അമീബിക് മസ്തിഷ്ക ജ്വരത്തിന് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

അത്യപൂർവ രോ​ഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി…

2 hours ago

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

10 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

11 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

11 hours ago