kerala

വീണ വിജയന് അബുദാബിയില്‍ അക്കൗണ്ട്, എത്തിയത് കോടികള്‍, മുഖ്യമന്ത്രി കൊള്ളക്കാരൻ എന്ന് ഷോൺ ജോർജ്

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ഷോൺ ജോർജ്. എക്സാലോജിക്കിന്റെ അക്കൗണ്ട് വഴി കോടികളുടെ പണമിടപാടാണ് നടന്നതെന്നും കെമേഴ്സ്യൽ ബാങ്ക് എക്സാലോജിക് കൺസൾട്ടിം​ഗ് മീഡിയ സിറ്റി യുഎഇ എന്ന അഡ്രസിലാണ് അക്കൗണ്ടുള്ളതെന്നും ഷോൺ ജോർജ് പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബുദാബിയിലെ അക്കൗണ്ടിന്റെ ഉടമകൾ വീണ വിജയനും സുരേഷ് എമ്മുമാണ്. കോടാനുകോടിയുടെ ഇടപാട് ഈ അക്കൗണ്ടിലൂടെ നടന്നിട്ടുണ്ട്. കരിമണൽ ഖനനവും മാസപ്പടിയുമായി ഈ അക്കൗണ്ടിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നു. പ്രൈസ് വാട്ടർ കൂപ്പേഴ്സിൽ നിന്നും വളരെ വലിയ തുക ഈ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. രാജ്യാന്തര കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ െ്രെപസ് വാട്ടര്‍ഹൗസ് കൂപ്പര്‍, എസ്!എന്‍സി ലാവ്‌ലിന്‍ കമ്പനികളില്‍നിന്ന് അബുദാബിയിലെ അക്കൗണ്ടുകളിലേക്ക് എത്തിയത് 3 കോടി രൂപ വീതം.

ഇതിന്റെ സമ​ഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഇഡിയ്‌ക്കും എസ്എഫ്ഐഒയ്‌ക്കും പരാതി നൽകിയിട്ടുണ്ട്.
പ്രൈസ് വാട്ടർ കൂപ്പേഴ്സ് 2014- ഡിസംബറിലാണ് കരാറിൽ ഒപ്പിട്ടുള്ളത്. 2020 നവംബർ 30-ന് കരാർ അവസാനിക്കുന്നു. ഈ കരാർ നിലനിൽക്കുമ്പോഴാണ് പണം എത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്. സിഎംആർഎല്ലിന്റെ ഇടപാടിൽ നടന്ന തിരിമറി സംബന്ധിച്ച് അന്വേഷണം വേണം. ഈ പണം എവിടെ പോയെന്ന് കണ്ടെത്തിയാൽ മാത്രമേ അന്വേഷണം പൂർണമാകൂ.

കണ്ടെത്തിയ അഴിമതിയിൽ തന്നെ 17 കോടിയുടെ നഷ്ടം വന്നിട്ടുണ്ട്. തുക കണ്ടെത്തിയാൽ മാത്രമേ പണം സർക്കാരിന് തിരിച്ചു പിടിക്കാൻ സാധിക്കുകയുള്ളൂ.ഒരു ഇന്ത്യൻ പൗരൻ വിദേശത്ത് ഇത്തരമൊരു അക്കൗണ്ട് ഉപയോ​ഗിച്ചാൽ തീർച്ചയായും ഇൻകം ടാക്സ് റിട്ടേണിൽ അത് നൽകിയിരിക്കണം. വീണയുടെ ഇൻകം ടാക്സ് റിട്ടേണിൽ ഇത് കാണിച്ചിട്ടില്ലെങ്കിൽ ​ഗുരുതമായ കുറ്റമാണ്.

കഴിഞ്ഞ എട്ട് വർഷമായി മുഖ്യമന്ത്രിയുടെ ഓഫീസുമായി എന്തൊക്കെ ഇടപാട് നടന്നിട്ടുണ്ടോ അവിടെയെല്ലാം ഇത്തരത്തിലുള്ള അഴിമതിയും തിരിമറിയും നടന്നിട്ടുണ്ട് എന്നും ഷോൺ ജോർജ് പറഞ്ഞു.

karma News Network

Recent Posts

അമിത വേ​ഗത, കോഴിക്കോട് ടിപ്പർ ലോറിയിൽ ഇടിച്ച് സ്വകാര്യ ബസ് മറിഞ്ഞു

കോഴിക്കോട്: എലത്തൂരിൽ സ്വകാര്യ ബസ് മറിഞ്ഞ നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ടിപ്പർ ലോറിയിൽ…

15 mins ago

തെരുവിലിറങ്ങണ്ട , അട്ടപ്പാടിയിലെ ഭിന്നശേഷിക്കുട്ടികൾക്ക് വീടൊരുക്കി യൂസഫലി

പാലക്കാട് : ഭിന്നശേഷിക്കാരായ കുട്ടികളുമായി തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്ന ആശങ്ക ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് സജി-ബിസ്ന ദമ്പതികൾ. ഈ കുട്ടികൾക്ക് സ്വന്തമായി…

26 mins ago

മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറും, നിലപാട് വ്യക്തമാക്കി അമേരിക്ക

മുംബൈ ഭീകരാക്രമണക്കേസിൽ ഇന്ത്യ തേടുന്ന പാക് ഭീകരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയ്‌ക്ക് കൈമാറാൻ ഒരുങ്ങി അമേരിക്ക. കുറ്റവാളി…

44 mins ago

മാന്നാർ കൊലപാതകം, കലയുമായി അടുപ്പത്തിലായിരുന്നുവെന്ന് സുഹൃത്ത് സമ്മതിച്ചതായി സൂചന

മാന്നാർ : പതിനഞ്ച്‌ വർഷം മുൻപ് കൊല്ലപ്പെട്ട കലയുടെ സുഹൃത്തായ മാന്നാർ കുട്ടമ്പേരൂർ സ്വദേശിയെ പൊലീസ് ഇന്നലെ ചോദ്യം ചെയ്തു.…

51 mins ago

ഇരിട്ടി പുഴയിൽ കാണാതായ 2 പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഇരിട്ടി പുഴയിൽ കാണാതായ 2 പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ചയാണ് വിദ്യാർത്ഥികൾ പടിയൂർ പൂവൻ ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. എടയന്നൂർ…

1 hour ago

എൽ.കെ. അദ്വാനി വീണ്ടും ആശുപത്രിയിൽ

ഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് 96 വയസുകാരനായ അദ്വാനിയെ അപ്പോളോ…

2 hours ago