കുതിച്ചുയർന്ന് പച്ചക്കറി വില. തക്കാളി, ബീന്‍സ് വില നൂറു കടന്നു . ബീന്‍സിന് നൂറ്റി ഇരുപതും തക്കാളിക്ക് നൂറ്റിപ്പത്തുമാണ് കൊച്ചിയിലെ ചില്ലറ വിപണിയിലെ ഇന്നത്തെ വില. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പൊതുവിപണിയിലേക്കുള്ള തക്കാളിയുടെ വരവും കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ നവംബറില്‍ ഇരുനൂറ് കടന്ന തക്കാളി വില പിന്നീട് കിലോയ്ക്ക് ഇരുപത് രൂപ വരെയായി കുറഞ്ഞിരുന്നു.
ഇപ്പോൾ നിയന്ത്രണം വിട്ട് തക്കാളി വില വീണ്ടും കുതിച്ചു തുടങ്ങി. വിപണിയില്‍ പൊതുവേ വിലക്കുറവുള്ള നാടന്‍ തക്കാളിക്കും ഹൈബ്രിഡ് തക്കാളിക്കും ഒരേ വിലയായി. രണ്ട് തക്കാളിക്കും 110 രൂപയാണ് ഇപ്പോഴത്തെ വില. തക്കാളിയോട് അല്പം മുന്പില് കുതിപ്പ് തുടരുകയാണ് ബീന്‍സ്. കര്‍ണാടകയിലെ ഹൊസൂരില്‍ നിന്നെത്തുന്ന ബീന്‍സിന് ഇന്നത്തെ വില കിലോയ്ക്ക് 120.
തക്കാളിക്കൊപ്പം മലയാളിയുടെ പ്രിയപ്പെട്ട പച്ചക്കറിയായ മുരങ്ങിക്കയും വിലയില്‍ അര്‍ധ സെഞ്ചറി അടിച്ചു കഴിഞ്ഞു. 60 രൂപയാണ് ചില്ലറ വിപണിയില്‍ മുരിങ്ങക്കയുടെ വില. ബ്രോക്കോളി, ഐസ് ബര്‍ഗ് തുടങ്ങിയവുടെ വിലയും കിലോയ്ക്ക് ഇരുന്നൂറ് കടന്നു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ അടിക്കടിയുണ്ടാകുന്ന ന്യൂനമര്‍ദം കാരണം മഴ പതിവായതോടെ ഉല്പാദനം കുറഞ്ഞതാണ് വില കൂടാന്‍ കാരണമാകുന്നത്.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…