Premium

കാവി വിലക്കിയ പൊലീസിന് കാവി പുതപ്പിച്ച് വിശ്രമ കേന്ദ്രം ഒരുക്കി വെള്ളായണിക്കാർ

വെള്ളായണി ദേവീ ക്ഷേത്രത്തിൽ കാവി നിറത്തിന് വിലക്കേർപ്പെടുത്തിയ പോലീസുകാർക്ക് അതേ നാണയത്തിൽ മറുപടി നൽകി ഭക്തർ. കാവി നിറം ഉപയോഗിച്ചാണ് ഇക്കുറി പോലീസുകാർക്ക് വിശ്രമ മുറി ഭക്തർ ഒരുക്കിയിരിക്കുന്നത്. ഇതിന് മുൻപിൽ കാവി കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.

ക്ഷേത്രത്തിന് സമീപത്തെ ആൽ മരണത്തിന് താഴെയായിട്ടാണ് പോലീസുകാർക്ക് വിശ്രമ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. കാവി തുണി കൊണ്ട് മറച്ചുകെട്ടിയ വിശ്രമ കേന്ദ്രത്തിൽ ചുവന്ന പരവതാനിയും വിരിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്ര. ഇതിൽ പങ്കെടുക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ക്ഷേത്രത്തിൽ എത്താറുള്ളത്. തിരക്ക് നിയന്ത്രിക്കുന്ന തിനും, അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് വൻ പോലീസ് സന്നാഹം തന്നെ ഇവിടെ ആവശ്യമാണ്.

കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിൽ കാവി ഉപയോഗിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടത്. അലങ്കാരപ്പണികൾ പുരോഗമിക്കുന്നതിനിടെ
കാവി നിറമുള്ള എല്ലാം നീക്കാൻ ആവശ്യപ്പെടുകയായിരുന്നു. കാവി കൊണ്ടുള്ള തോരണങ്ങളും ആർച്ചുമാണ് അലങ്കാരത്തിനായി ഉപയോഗിച്ചിരുന്നത്. ഇതെല്ലാം നീക്കി പല നിറങ്ങൾ കൊണ്ട് അലങ്കരിക്കാനായിരുന്നു നിർദ്ദേശം. വിചിത്ര നിർദ്ദേശത്തെ തുടർന്ന് പോലീസുകാരും ക്ഷേത്രം ഭാരവാഹികളും തമ്മിൽ ചർച്ച നടത്തി. ഉത്സവക്കമ്മിയുമായി കൂടി ചേർന്ന് മാത്രമേ ഇതിൽ തീരുമാനം കൈക്കൊള്ളാൻ കഴിയുള്ളൂ എന്ന് അധികൃതർ പറഞ്ഞെങ്കിലും അലങ്കാരങ്ങൾ നീക്കം ചെയ്യണമെന്ന പിടിവാശിയിൽ ആയിരുന്നു പോലീസ്.

ഒരു പരാതി പോലും ഇല്ലാതെയാണ് അസാധാരണ നടപടിയെന്നോണം പോലീസ് തോരണങ്ങൾ നീക്കാൻ ആവശ്യപ്പെട്ടതെന്ന് ഉത്സവ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. ഭരണ സംവിധാനമാണ് ഇതിന് പിന്നിൽ എന്നാണ് അംഗങ്ങൾ വ്യക്തമാക്കുന്നത്. കമ്മ്യൂണിസ്റ്റുകാർക്ക് ഒരു ഹിന്ദു എന്ന് പറയുന്നത് ഒരു ചതുർത്ഥി കാണുന്ന മാതിരിയായി മാറിയിരിക്കുന്നു എന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായങ്ങൾ. കാരണം ഹിന്ദു വിരുദ്ധത കൂടി കൂടി വന്നിട്ട് ക്ഷേത്രങ്ങളിൽ കാവി നിറം ഉത്സവത്തിന് കാവിക്കൊടികൾ ഉപയോഗിക്കാൻ പാടില്ല എന്ന് പറഞ്ഞ് ഓർഡർ ഇറക്കുന്ന അവസ്ഥയിലേക്ക് വരെയെത്തി കാവി വിരുദ്ധത.

ഹിന്ദുത്വത്തിൻറെ പ്രതീകമാണ് കാവി നിറം. മൂന്ന് വർഷത്തിൽ ഒരിക്കെയാണ് വെള്ളായണി ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നത്. അത് ഈ നാടിൻറെ അല്ലെങ്കിൽ തിരുവനന്തപുരത്തെ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നായി തന്നെയാണ് നടക്കുന്നത്. പക്ഷേ എന്തുകൊണ്ടാണ് കഴിഞ്ഞ നിരവധി തവണ കണ്ടിട്ടുള്ളത് പോലെ തന്നെ ഹിന്ദുവിൻറെ ക്ഷേത്രങ്ങളിൽ മാത്രം അല്ലെങ്കിൽ ഹിന്ദുവിൻറെ സംസ്കാരങ്ങളിൽ മാത്രമാണ് ഇത്തരം ഇടപെടലുകൾ.

ക്ഷേത്രം ഭാരവാഹികൾ തന്നെ ആരോപിക്കുന്ന മറ്റൊരു പരാതിയും ഉണ്ട്. വെള്ളായണി ക്ഷേത്രച്ചുമരുകൾ നിറം മാറ്റി ചുവപ്പടിച്ചിരുന്നു. അതിനെതിരെ ഭാരവാഹികൾ പ്രതികരിച്ചിരുന്നില്ല വെള്ളായണി ദേവീ ക്ഷേത്രത്തിലെ വിഗ്രഹം (തിരുമുടി) അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ എന്ന പേരില്‍ കാറിന്റെ ഡിക്കിയില്‍ കയറ്റി മാറ്റിയ സംഭവും 2021 ൽ വിവാദമായിരുന്നു ശബരിമലയ്ക്ക് ശേഷം വെള്ളായണിയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ലക്ഷ്യം വെച്ചിരിക്കുന്നതെന്ന് മറ്റൊരു ആരോപണം.

സംഘപരിവാർ പ്രതിനിധാനം ചെയുന്ന നിറം എന്ന തരത്തിൽ കാവി നിറവും കാവി ഷ്വാളും കാവി വസ്ത്രങ്ങളും എല്ലാം എപ്പോഴും ചർച്ച ആകുന്ന നിറമാണ്. എന്നാൽ യഥാർത്ഥത്തിൽ കാവി നിറത്തിന്റെ മഹിമ അറിയാതെയാണ് പലരും പ്രതികരിക്കുന്നത്. വെള്ള, ചുവപ്പ്, കറുപ്പ് എന്നീ മൂന്ന് നിറങ്ങള്‍ സംയോജിച്ചാണ് കാവിനിറം ഉണ്ടാകുന്നത്. അവയില്‍ വെള്ള നിറം സദ്‌ഗുണത്തെയും ചുവപ്പ് രജോഗുണത്തെയും കറുപ്പ് തമോഗുണത്തെയും സൂചിപ്പിക്കുന്നു.

ഇപ്രകാരം മൂന്ന് ഗുണങ്ങളും നിറങ്ങളും ചേര്‍ന്നാണ് കാവിനിറം ഉണ്ടായിരിക്കുന്നത്. ഈ മൂന്ന് നിറങ്ങളും പരസ്പരം വേര്‍പ്പെടുത്താനാവാതെ കലര്‍ത്തികൊണ്ട് ത്രിഗുണങ്ങളില്‍ വര്‍ത്തിച്ചാലും ഗുണരഹിതനായി സമഭാവനയോടു കൂടി നില്‍ക്കുന്നുവെന്നതാണ്, കാവി വസ്ത്രം ധരിച്ചുകൊണ്ട് ഏതൊരു സന്ന്യാസിയും പഠിപ്പിക്കുന്നത്. ഗൃഹസ്ഥാശ്രമികള്‍ക്ക് കാവിവസ്ത്രം വിധിക്കപ്പെട്ടിട്ടുള്ളതല്ല.

Karma News Network

Recent Posts

കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയ രംഗത്തേക്ക്

അപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയരംഗത്തേക്ക് . നാടകരം​ഗത്തേക്കാണ് രേണുവിന്റെ കടന്നുവരവ്. കൊച്ചിൻ…

11 mins ago

ഒ ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…

41 mins ago

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

1 hour ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

2 hours ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

2 hours ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

3 hours ago