entertainment

സുരേഷ് ​ഗോപിയെ രാഷ്ട്രീയത്തിലേക്കെത്തിച്ചത് എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശി- വിജയരാഘവൻ

ഒരു മനുഷ്യൻ എങ്ങനെ ഒക്കെ ആകണം എന്നതിന് പലർക്കും മാതൃകയാണ് തൃശൂറിലേ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. മലയാളികൾക്ക് എന്ത് ആവശ്യം വന്നാലും ഓടിയെത്തുന്ന രാഷ്ട്രിയ നേതാവും സിനിമക്കാരനുമായ അദ്ദേഹം രാഷ്‌ട്രീയത്തിലിറങ്ങാൻ കാരണം ഒരു വാശി എന്ന് തുറന്നു പറയുകയാണ് തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ നടൻ വിജയരാഘവൻ. അദ്ദേഹം പറയുന്നതു ഇങ്ങനെയാണ്, ഒരു നല്ല മനുഷ്യനാണ് സുരേഷ് ഗോപി എന്നും ആരെയും കാണിക്കാൻ ചെയ്യുന്നതല്ല സഹായങ്ങള്‍ ഒന്നും എന്നും വിജയരാഘവൻ പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘സുരേഷ് ഗോപി എന്റെ അടുത്ത സുഹൃത്താണ്. അടുത്തിടെ അദ്ദേഹം ഒരു ഇന്റർവ്യൂവില്‍ പറഞ്ഞിരുന്നു സുരേഷിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഞാനാണെന്ന്. പണ്ടുമുതലേ സുരേഷ് എന്റെ അടുത്ത സുഹൃത്താണ്. അയാള്‍ ഒരു നല്ല മനുഷ്യനാണ്. കൊച്ചുപിള്ളേരുടെ സ്വഭാവമാണ്. എന്തുമാത്രം സഹായമാണ് ചെയ്യുന്നത്. ഒന്നും ആരെയും കാണിക്കാൻ ചെയ്യുന്നതല്ല. എത്രയോ നാളുകളായി ചെയ്തു വരുന്നു. മകള്‍ മരിച്ചതാണ് സുരേഷിന് വല്ലാതെ ഷോക്കായത്.

എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശി സുരേഷിനുണ്ട്. ആ വാശിയെ തുടർന്നാണ് പുള്ളി രാഷ്‌ട്രീയത്തിലേക്ക് വന്നത്. പണ്ടേ സുരേഷ് പറയുമായിരുന്നു ഇങ്ങനെയൊന്നുമല്ല ചെയ്യേണ്ടത്, ഞാനാണെങ്കില്‍ കാണിച്ചുകൊടുക്കുമായിരുന്നു എന്നൊക്കെ. ഒരു രാഷ്ട്രീയമില്ലാതിരുന്ന കാലത്തും എന്തൊക്കെയോ ചെയ്യണമെന്ന ആഗ്രഹം സുരേഷിനുണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ വന്നതുകൊണ്ട് ഒരുപാട് സിനിമ സുരേഷിന് നഷ്‌ടപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാല്‍ കഴിഞ്ഞാല്‍ ആ ഗണത്തില്‍ വരുന്നയാളല്ലേ സുരേഷ്. എത്ര പുതിയ ആള്‍ക്കാർ വന്നാലും സുരേഷിന് സ്പേയിസുണ്ട്.’- വിജയരാഘവൻ പറഞ്ഞു.

അതേസമയം, തൃശൂർ ലോക്സഭാ മണ്ഡലത്തിലെ തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലങ്ങളിൽ മുന്നിലെത്തുമെന്നു ബിജെപി ജില്ലാ ഘടകം കേന്ദ്ര, സംസ്ഥാന നേതൃത്വത്തിനു സമർപ്പിച്ച കണക്ക്. എത്ര വോട്ടിന് സുരേഷ് ഗോപി വിജയിക്കുമെന്നു പ്രവചിക്കുന്നില്ലെങ്കിലും 20,000 വോട്ടിനെങ്കിലും മുന്നിലാകുമെന്നു സൂചന നൽകിയിട്ടുണ്ട്. തൃശൂരിൽ 10,000 വോട്ട് വരെയും മറ്റു 2 മണ്ഡലങ്ങളിൽ 5000 വോട്ടു വരെയും മുന്നിലാകുമെന്നു പാർട്ടി കണക്കെടുപ്പിൽ വ്യക്തമായിട്ടുണ്ടെന്നാണു പറയുന്നത്.
1275 ബൂത്തുകളിലെ വോട്ടിന്റെ കണക്കാണു പരിശോധിച്ചത്. കഴിഞ്ഞ തവണ 2.94 ലക്ഷം വോട്ടാണു കിട്ടിയത്. ഇത്തവണ 60,000 മുതൽ ഒരുലക്ഷം വോട്ടുവരെ കൂടുതൽ പ്രതീക്ഷിക്കുന്നു. വോട്ട് 4 ലക്ഷത്തിന് അടുത്തെത്തുമെന്നു പറയാൻ കാരണമായി റിപ്പോർട്ടിൽ പറയുന്നത്: 65,000 വോട്ടുകൾ പുതിയതായി ചേർത്തിട്ടുണ്ട്. പാർട്ടി കൃത്യമായ പരിശോധനയ്ക്കു ശേഷമാണിതു ചേർത്തത്. ഇതിൽ 60,000 വോട്ടും പോൾ ചെയ്തിട്ടുമുണ്ട്.

Karma News Network

Recent Posts

ബിജെപി അന്തസുള്ള രാഷ്ട്രീയ പ്രസ്ഥാനം, ഇന്ദിരാഗാന്ധി പരാമര്‍ശത്തില്‍ തന്റെ പ്രയോഗം തെറ്റായി പ്രചരിപ്പിച്ചു- സുരേഷ് ഗോപി

ബിജെപിക്ക് തൃശ്ശൂരിലെ സുമനസ്സുകള്‍ നല്‍കിയ ഏറ്റവും വലിയ ആദരവാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. താന്‍…

3 mins ago

സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ എസ്ഐയെ കാണാനില്ല, സംഭവം കോട്ടയത്ത്

കോട്ടയം : വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐയെ കാണാനില്ലെന്ന് പരാതി. ഗ്രേഡ് എസ്‌ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ.രാജേഷിനെ(53)…

21 mins ago

സുരേഷ് ഗോപിയുടെ സഹായ ഹസ്തം, ചക്രക്കസേരയില്‍ നിന്ന് ജീവിതത്തിലേക്ക് ചുവടുവച്ച് റിസ്വാന

സെറിബ്രല്‍ പാള്‍സി ബാധിച്ച് ചികിത്സയിലായിരുന്ന റിസ്വാന ശസ്ത്രക്രിയക്ക് ശേഷം പുതു ജീവിതത്തിലേക്ക്. ചക്രക്കസേരയിലായിരുന്ന കണ്ണൂര്‍ പിലാത്തറയിലെ റിസ്വാനയ്ക്ക് ഇനിയുള്ളത് പുതിയൊരു…

35 mins ago

അഫ്സൽ ഗുരുവിനെ വിശുദ്ധനാക്കി തീവ്രവാദ സീരിയൽ, തടയാൻ അമിത്ഷാ

ഇന്ത്യയിൽ ആക്രമണം നടത്തി തൂക്കുകയർ ലഭിച്ച ഭീകരന്മാരുടെ പേരിൽ സീരിയൽ നിർമ്മാണം. പാർലിമെന്റ് ആക്രമിച്ച കേസിൽ തൂക്കികൊന്ന അഫ്സൽ ഗുരുവിനേയും…

44 mins ago

പോലീസുകാരന്റെ നേതൃത്വത്തിൽ വ്യാജരേഖ ചമച്ച് പാസ്‌പോര്‍ട്ട്, വൻ തട്ടിപ്പ് തലസ്ഥാനത്ത്

തിരുവനന്തപുരം : തുമ്പയില്‍ പോലീസുകാരന്റെ നേതൃത്വത്തിൽ രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വലിയ പാസ്പോര്‍ട്ട് തട്ടിപ്പ്. തുമ്പ സ്റ്റേഷനിലെ സസ്പന്‍ഷനിലായ സി.പി.ഒ.…

1 hour ago

വന്ദേഭാരതിൽ ഒരുമിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ. ശൈലജയും

വന്ദേഭാരത് ട്രെയിനിൽ ഒരുമിച്ച് യാത്ര ചെയ്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും കെ.കെ. ശൈലജ എം.എൽ.എയും. സംവിധായകൻ മേജർ രവിയാണ്…

1 hour ago