ഭോപ്പാല്‍. നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മധ്യപ്രദേശിലെ അലിരാജ്പൂരില്‍ പള്ളി വികാരിയെ പോലീസ് പിടികൂടി. ആദിവാസി യുവാവിന്റെ പരാതിയെ തുടര്‍ന്നാണ് വില്‍സണ്‍ എന്ന പള്ളി വികാരിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഹിന്ദുക്കളായ ഗ്രാമവാസികളെയും പരാതിക്കാരനായ യുവാവിനെയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യുവാന്‍ ശ്രമിച്ചുവെന്നാണ് കേസ്. രോഗ ബാധിതനായ യുവാവിനെ ചിലര്‍ വില്‍സണിന്റെ അടുത്ത് രോഗം മാറ്റുവാന്‍ കഴിവുള്ള വ്യക്തിയാണെന്ന് പറഞ്ഞ് എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് പുരോഗിതന്‍ യുവാവിന്റെ ശരീരത്തില്‍ വെള്ളം തളിച്ച ശേഷം രോഗം മാറ്റാമെന്ന് ഉറപ്പ് നല്കി. തുടര്‍ന്ന് ക്രിസ്തുമതം സ്വീകരിക്കുവാനും പള്ളിയില്‍ എത്തി പ്രാര്‍ത്ഥിക്കാനും നിര്‍ദേശിച്ചു. എന്നാല്‍ പള്ളിയില്‍ പോകുന്നതില്‍ തിക്ക് വിശ്വാമില്ലെന്ന് പറഞ്ഞതോടെ ഭീഷണിപ്പെടുത്തുകയും ക്ഷേത്രത്തില്‍ പോകരുതെന്ന് പറഞ്ഞതായും യുവാവ് പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് കുട്ടികള്‍ക്ക് സ്കൂളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കാമെന്ന് പറഞ്ഞുവെന്നും ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്‍കാമെന്ന് പറഞ്ഞതായും ഇയാള്‍ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഭീഷണി കൂടിയതോടെ യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സമാനമായ രീതിയില്‍ ഇയാള്‍ നിരവധി പേരെ കെണിയില്‍ വീഴ്ത്തിയതായിട്ടാണ് യുവാവ് പറയുന്നത്.
മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…
ബിഗ് സ്ക്രീൻ- മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…
കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…
തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…
ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…
കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്‍ഫി. സെല്‍ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…