kerala

പോക്സോ കേസ് ഇര ആത്മഹത്യ ചെയ്തു; സംഭവം കണ്ണൂരിൽ

കണ്ണൂർ കുറ്റേരി വില്ലേജിലെ പോക്സോ കേസ് ഇര ആത്മഹത്യ ചെയ്തു. പോക്സോ കേസ് രജിസ്റ്റർ ചെയ്ത് ഒന്നര വർഷത്തിന് ശേഷമാണ് പെൺകുട്ടി വീട്ടിനകത്ത് തൂങ്ങി മരിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് നഗ്ന ദൃശ്യം കൈക്കലാക്കിയ ശേഷം ബ്ലാക്മെയിൽ ചെയ്‌തു പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകീട്ടാണ് പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് സ്വദേശിയായ രാഹുല്‍ കൃഷ്ണ എന്നയാളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി. പെണ്‍കുട്ടിക്ക് 17 വയസ്സുള്ളപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് രാഹുല്‍ കൃഷ്ണയുമായി പരിചയപ്പെട്ടത്. തുടര്‍ന്നാണ് പീഡനം നടന്നത്. വീഡിയോ ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ രാഹുല്‍ കൃഷ്ണ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ബന്ധുക്കള്‍ക്ക് ഇയാള്‍ വീഡിയോ അയച്ച് നല്‍കുകയുമുണ്ടായി. തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Karma News Editorial

Recent Posts

കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കം, മേയറുടെ വാദങ്ങൾ പൊളിയുന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം : നടുറോഡിൽ കെഎസ്ആർടിസി ഡ‍്രൈവറുമായി തർക്കിച്ച സംഭവത്തിൽ പച്ചക്കള്ളമെന്ന് തെളിയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യാത്രക്കാരുമായി പോകുന്ന…

11 mins ago

നിക്ക് എന്റെ കണ്ണില്‍ സുന്ദരനാണ്, ഞങ്ങളുടെ ബന്ധത്തെക്കുറിച്ച്‌ മോശമായ അഭിപ്രായം പറയുന്നവരെ കാര്യമാക്കുന്നില്ല- വരലക്ഷ്മി

തെന്നിന്ത്യൻ നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. നിക്കോളായ് സച്ച്‌ദേവാണ് താരത്തിന്റെ ഭാവിവരൻ. പിന്നാലെ നിക്കോളായിൻ‌റെ ആദ്യ വിവാഹത്തേക്കുറിച്ചു…

25 mins ago

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി, ഇന്‍ഡോറിൽ പത്രിക പിന്‍വലിച്ച് സ്ഥാനാര്‍ഥി ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർത്ഥി അക്ഷയ് കാന്തി ബാം തിങ്കളാഴ്ച നാമനിർദ്ദേശ പത്രിക പിൻവലിക്കുകയും പാർട്ടി വിട്ട് ഭാരതീയ ജനതാ…

26 mins ago

ഇത്രയ്‌ക്കും പോപ്പുലർ ആയ എന്നെ മനസ്സിലായില്ലേ? മേയറെയും ഭർത്താവിനെയും പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം : വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായി വാക്‌പോര് നടത്തിയ മേയർ ആര്യാ രാജേന്ദ്രനെയും ,…

37 mins ago

കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; ‘മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കം’

കണ്ണൂർ കൊറ്റാളിക്കാവിന് സമീപം അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുനന്ദ വി ഷേണായി (78) മകൾ ദീപ…

1 hour ago

മേയറോട് തർക്കിച്ച സംഭവം, കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽനിന്ന് മാറ്റി നിർത്തി

തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവർ യദുവിനെ ജോലിയിൽ…

1 hour ago