topnews

അപകടം ഒഴിവാക്കാനള്ളത് ചെയ്യണം, ഞങ്ങളുടെ ഏക ആശ്രയമാണ് പോയത്, ഇനിയാർക്കും ഇങ്ങനെ സംഭവിക്കരുത്, വിക്ടറിന്റെ മകൾ

തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചുതെങ്ങ് സ്വദേശി വിക്ടർ മരണപ്പെട്ടിരുന്നു. ഇന്ന് പുലർച്ചെയാണ് മത്സ്യബന്ധനം കഴിഞ്ഞ് വരുന്ന വഴി അപകടം സംഭവിക്കുന്നതും വിക്ടർ മരണപ്പെടുന്നതും. ഇനിയാർക്കും ഇങ്ങനെ സംഭവിക്കരുതെന്നും അതിനുള്ള നടപടി സ്വീകരിക്കണമെന്നും മകള്‍ മാ​ധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ കുടംബത്തിലെ ഏക തുണയാണ് നഷ്ടമായിരിക്കുന്നത്, മറ്റൊരും തങ്ങൾക്കില്ല എന്നും മകൾ വികാരാധീനയായി.

ഞങ്ങളുടെ ഏക തുണ അച്ഛനായിരുന്നു. ഞങ്ങൾ മൂന്ന് മക്കൾക്ക് വേറെയാരുമില്ല. രണ്ട് വർഷത്തിന് മുൻപും ഇതുപോലെ സംഭവിച്ചിരുന്നു. അന്ന് കല്ലിന്റെ ഇടയിൽ പെട്ടു പോവുകയായിരുന്നു. എല്ലാവരും ചേർന്നാണ് കല്ലിനിടയിൽ നിന്ന് അച്ഛനെ ഊരിയെടുത്തത്. ഞങ്ങളുടെ കഷ്ടപ്പാട് കണ്ടാണ് അതിന് ശേഷം അച്ഛൻ വീണ്ടും പണിക്ക് പോയി തുടങ്ങിയത്.

അച്ഛൻ കൊണ്ടുവരുന്ന ഒരു നേരത്തേ മീനായാലും അതാണ് ഞങ്ങൾ കഴിക്കുന്നത്. എന്റെ ഭർത്താവ് സുഖമില്ലാത്തയാളാണ്. ഒരു അനുജനും അനുജത്തിയുമുണ്ട്. ഞങ്ങളെല്ലാവരും ഒരുമിച്ചാണ് ഒരു വീട്ടിൽ വാടകയ്ക്ക് കഴിയുന്നത്. ഒരു പൊളിഞ്ഞ കൂട്ടിലാണ് അച്ഛൻ കിടന്നിരുന്നത്. ഇനി ഇതുപോലെ ഒരു ജീവൻ കൂടെ പോകാൻ ദയവ് ചെയ്ത് വഴിവെക്കരുത് നിങ്ങൾ. ഈ അപകടം ഒഴിവാക്കാനള്ളത് ചെയ്യണം. ഞങ്ങളുടെ ഏക ആശ്രയമാണ് പോയത്, വിക്ടറിന്റെ മകൾ പ്രതികരിച്ചു.

Karma News Network

Recent Posts

നെടുമ്പാശേരി അവയവ കടത്ത്, കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു

കൊച്ചി: രാജ്യാന്തര തലത്തിൽ മനുഷ്യകടത്ത് നടന്നെന്ന വിലയിരുത്തലിൽ ആണ് എൻ ഐ എ കേസ് ഏറ്റെടുത്തത്. കൊച്ചിയിലെ എൻ ഐ…

8 hours ago

ഹേമന്ത് സോറൻ വീണ്ടും ഝാർഖണ്ഡ് മുഖ്യമന്ത്രിയാകും

റാഞ്ചി: ഹേമന്ത് സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും അധികാരമേല്‍ക്കും. ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.…

8 hours ago

ഈരാറ്റുപേട്ടയിൽ രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

കോട്ടയം: ഈരാറ്റുപേട്ടയിൽ രണ്ടു ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുമായി മൂന്ന് യുവാക്കൾ പോലീസിന്റെ പിടിയിലായി. ഈരാറ്റുപേട്ട കാരയക്കാട് ഭാഗത്ത് നിന്നും (…

8 hours ago

സുരേഷ് ഗോപിക്ക് വേണ്ടി പ്രവർത്തിച്ചു, ക്രിമിനൽ കേസിൽ കുടുക്കി പോലീസ് , പരാതിയുമായി ബിജെപി നേതാവ്

സുരേഷ് ഗോപിക്ക് ഒപ്പം നിന്ന് കൂടെ പ്രവർത്തിച്ചു, ഇതോടെ പക പോകാനായി ക്രിമിനൽ കേസുകളിൽ പോലും ഉൾപ്പെടുത്തി എന്ന് തുറന്നു…

9 hours ago

ഓഫിസ് പ്രവർത്തനത്തെ ബാധിച്ചില്ല, റീല്‍സ് ചിത്രീകരിച്ചതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല, മന്ത്രി എംബി രാജേഷ്

പത്തനംതിട്ട: തിരുവല്ല നഗരസഭ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടിയില്ലെന്ന് തദേശസ്വയം ഭരണവകുപ്പ് മന്ത്രി എംബി രാജേഷ്. അവധിദിനമായ ഞായറാഴ്ച…

9 hours ago

KTDFCയിലെ കോടികളുടെ അഴിമതി വെളുപ്പിച്ചെടുത്തു സർക്കാർ, രാജശ്രീ വിശുദ്ധയായി

കേരളം കണ്ട ഏറ്റവും കൊടിയ അഴിമതി കേസിലെ പ്രതിക്ക് സംരക്ഷണം ഒരുക്കി പിണറായി സർക്കാർ. കേരളത്തിലെ ഏറ്റവും വലിയ ഫിനാൻഷ്യൽ…

10 hours ago