entertainment

കുട്ടികള്‍ ഇല്ലേ എന്ന് ചോദ്യം, നമ്മള്‍ ഹാപ്പിയാണെന്ന് വിധുവും ഭാര്യ ദീപ്തിയും

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഗായകന്‍ വിധു പ്രതാപും നടിയും നര്‍ത്തകിയുമായ ദീപ്തിയും. ഇരുവരും യൂട്യൂബ് ചാനലിലൂടെയും സജീവമാണ്. കോവിഡ് കാലം തുടങ്ങിയതോടെ ലോക്ക്ഡൗണ്‍ സമയത്തെ വിശേഷങ്ങളുമായി നിരവധി വീഡിയോകള്‍ ഇവര്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വിധു പ്രതാപ് ദീപ്തിക്കൊപ്പം പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയാണ് ഇരുവരും രംഗത്തെത്തിയത്. ദൂരദര്‍ശനിലുണ്ടായിരുന്ന പ്രതികരണം പരിപാടിയുടെ രീതിയിലാണ് ഇവര്‍ മറുപടി നല്‍കിയത്. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിലൂടെ പലരും ചോദിച്ച ചോദ്യങ്ങള്‍ക്കാണ് ഇരുവരും മറുപടി നല്‍കിയത്. അയച്ചുകിട്ടിയവയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കത്തുകള്‍ വായിച്ചത് ദീപ്തിയും മറുപടി നല്‍കിയത് വിധുവും ആയിരുന്നു.

ക്ഷണിക്കപ്പെടാത്ത അതിഥി എന്ന നിങ്ങളുടെ ഹ്രസ്വചിത്രം കണ്ടപ്പോളുണ്ടായ സംശയമായിരുന്നു ഒരാള്‍ ചോദിച്ചത്. വീഡിയോയിലുള്ള ലക്കി എന്ന നായക്കുട്ടി ആരുടെ നായയാണെന്നും അവന്റെ അഭിനയം അഭിനന്ദനം അര്‍ഹിക്കുന്നതാണുമെന്നായിരുന്നു കത്തില്‍. ഓഹോ അപ്പോള്‍ ആ വീഡിയോയിലെ മറ്റ് ശുദ്ധ കലാകാരന്മാരെ ആര്‍ക്കും വേണ്ടേ അവനൊരു കഥയില്ലാത്തവനാണ് എന്നായിരുന്നു വിധുവിന്റെ മറുപടി. അത് ചേച്ചിയുടെ പട്ടികുട്ടിയാണെന്ന് ദീപ്തിയും പറയുകയുണ്ടായി.

ഇവര്‍ക്ക് കുട്ടികളില്ലേ എന്നതായിരുന്നു മുഖത്തടിച്ചതുപോലുള്ള മറ്റൊരു ചോദ്യം. രസകരമായ വിധത്തിലാണ് വിധുവും ദീപ്തിയും പ്രതികരിച്ചത്. തല്‍ക്കാലത്തേക്കില്ല, ഭാവിയില്‍ ഉണ്ടായാല്‍ നിങ്ങളല്ലേടോ പറഞ്ഞത് നിങ്ങള്‍ക്ക് കുട്ടികളില്ലെന്ന് എന്നും പറഞ്ഞ് ആരും കൊടിയും പിടിച്ച് വരരുത്. കുട്ടികളില്ലാത്തതില്‍ വിഷമിച്ചിരിക്കുന്ന കപ്പിളല്ല, ഹാപ്പിയായിട്ട് എന്‍ജോയ് ചെയ്ത് ലൈഫ് മുന്നോട്ട് പോകുന്നു. കുത്താന്‍ വേണ്ടിയും അല്ലാതെ സ്‌നേഹത്തിന് പുറത്തും ഇക്കാര്യം ചോദിക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ ചോദ്യത്തെ മാനിച്ച് പറയുന്നു, നമ്മള്‍ ഹാപ്പിയാണ് നിങ്ങളും ഹാപ്പിയായിട്ടിരിക്കുകയെന്ന് വിധുവും ദീപ്തിയും പറഞ്ഞു.

Karma News Network

Recent Posts

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

2 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

3 hours ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

3 hours ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

3 hours ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

4 hours ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

5 hours ago