entertainment

ട്രെയിനിനുള്ളില്‍ അശ്ലീല പ്രദർശനം നടത്തിയ യുവാവിന് വിദ്യാ ബാലൻ കൊടുത്ത എട്ടിന്റെ പണി

ഒട്ടേറെ വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച നടിയാണ് വിദ്യാ ബാലൻ. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരവുമാണ് വിദ്യ ബാലന്‍. സിനിമ നിര്‍മ്മാതാവ് സിദ്ധാര്‍ഥ് കപൂറാണ് വിദ്യയുടെ ഭര്‍ത്താവ്. ട്രെയിനിൽ വെച്ച് തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് വിദ്യാ ബാലൻ നടത്തിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. ലോക്ക് ഡൗണിൽ കുടുങ്ങിയ ഈ കാലത്ത്   സോഷ്യൽ മീഡിയയിൽ കയറി ഇറങ്ങുന്നവരാണ് ഇത്തരം വാർത്തകൾ കുത്തിപ്പൊക്കുന്നത്

ഒരു ലോക്കല്‍ ട്രെയിനിന്റെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ ചാടിക്കയറിയ പുരുഷന്‍ സ്ത്രീകള്‍ക്കു മുന്നില്‍നിന്നു പരസ്യമായി സ്വയംഭോഗം ചെയ്യാനൊരുങ്ങിയതാണ് വിദ്യ പറഞ്ഞത്. അന്നു ഞാന്‍ കോളജില്‍നിന്നും സ്ത്രീകളുടെ കമ്പാര്‍ട്ട്‌മെന്റില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. പെട്ടെന്ന് ഒരാള്‍ ഒരു സ്‌റ്റേഷനില്‍നിന്നു കമ്പാര്‍ട്ട്‌മെന്റിലേക്കു ചാടിക്കയറി. ഉടന്‍തന്നെ ട്രെയിനിലുണ്ടായിരുന്ന സ്ത്രീകള്‍, ഇതു ലേഡീസ് കമ്പാര്‍ട്ട്‌മെന്റാണെന്നും ഉടന്‍തന്നെ ഇറങ്ങൂ എന്നും ആവശ്യപ്പെട്ടു. അറിയാതെ കയറിയതാണ് എന്നാണ് എല്ലാവരും വിചാരിച്ചത്. അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങിക്കോളാമെന്ന് അയാള്‍ പറഞ്ഞെങ്കിലും സ്‌റ്റേഷനിലെത്തിയിട്ടും വാതില്‍ക്കല്‍ നിലയുറപ്പിക്കുകയാണ് ഉണ്ടായത്.

ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ പെട്ടെന്നയാള്‍ പാന്റ്‌സിന്റെ സിപ്പ് അഴിച്ച് സ്വയംഭോഗം നടത്തുകയായിരുന്നു. ഞങ്ങളെല്ലാം നോക്കിനില്‍ക്കുമ്പോഴായിരുന്നു അത്. എന്റെ കൈയില്‍ ഒരു ഫയലോ ബുക്കോ ഉണ്ടായിരുന്നു. ഉടന്‍തന്നെ ഞാന്‍ അയാളെ അടിച്ചു പുറത്താക്കാന്‍ ശ്രമിച്ചു. ഒപ്പമുള്ളവരും അയാളെ തല്ലാന്‍ തുടങ്ങി. ഭാഗ്യത്തിന് വളരെപ്പെട്ടെന്ന് അടുത്ത സ്‌റ്റേഷനില്‍ എത്തി. അല്ലായിരുന്നെങ്കില്‍ അയാളെ ഞങ്ങള്‍ കൊല്ലുമായിരുന്നു’ഇന്നു സ്ത്രീകള്‍ പൊതു സ്ഥലത്തു നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു സംസാരിച്ചപ്പോഴാണ് ഈ അനുഭവം വിദ്യ പങ്കുവച്ചത്. പൊതു സ്ഥലത്തു സ്ത്രീകളുടെ മുന്നില്‍വച്ചു സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ട്രെയിനില്‍ മുതല്‍ ആകാശത്തു വിമാനത്തില്‍ വച്ചുവരെ അടുകാലത്ത് സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബീഗം ജാന്‍ എന്ന സിനിമയുടെ പ്രൊമോഷനിടെ കൊല്‍ക്കത്ത വിമാനത്താളവത്തില്‍വച്ച് ഒരാള്‍ മോശമായി പെരുമാറിയതിനെക്കുറിച്ചും അടുത്തിടെ വിദ്യ വെളിപ്പെടുത്തിയിരുന്നു.

 

Karma News Network

Recent Posts

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

27 mins ago

ലോ‌ക്‌സഭയിൽ ഭരണ – പ്രതിപക്ഷ ബഹളം, പരമശിവന്റെ ചിത്രം ഉയർത്തികാട്ടി രാഹുൽഗാന്ധി, നാടകീയ രംഗങ്ങൾ

ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…

34 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

1 hour ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

1 hour ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

1 hour ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

2 hours ago