kerala

‘വിദ്യ വ്യാജരേഖ ഉണ്ടാക്കിയത് സമ്മതിച്ചെന്ന് പൊലീസ്, പത്രക്കാർക്ക് എറിഞ്ഞു കൊടുക്കരുത്’

വ്യാജരേഖ ഉണ്ടാക്കിയെന്ന് വിദ്യ സമ്മതിച്ചെന്ന് ജാമ്യാപേക്ഷ പരിഗണിക്കവെ പ്രോസിക്യൂഷന്‍ കോടതിയിൽ. മഹാരാജാസ് കോളേജ് വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് പ്രതിയായ കെ വിദ്യ കുറ്റം സമ്മതിച്ചുവെന്ന് വിദ്യക്ക് ജാമ്യം അനുവദിച്ച് നൽകും മുൻപ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുകയുണ്ടായി. ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് കോടതി പരിഗണിക്കുന്നതിനിടെയാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദി ജാമ്യം അനുവദിക്കുകയായിരുന്നു. മണ്ണാർക്കാട് കോടതിയാണ് വിദ്യക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

അതേസമയം വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കേണ്ട ആവശ്യം വിദ്യക്ക് ഇല്ലെന്നും കോടതിയില്‍ വിദ്യയുടെ അഭിഭാഷകന്‍ നിലപാട് എടുത്തിരുന്നു. പോലീസിന്റെയും വിദ്യയുടെയും നിലപാടുകൾ ഇതോടെ വ്യത്യസ്തങ്ങളായിരുന്നു. വിദ്യയുടെ ആരോഗ്യ സ്ഥിതി മോശമാണ്. മഹാരാജാസില്‍ നിന്നും പിജിയില്‍ റാങ്ക് വാങ്ങിയ ആളാണ് വിദ്യ. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കേണ്ട ആവശ്യം അവര്‍ക്ക് ഇല്ല എന്ന് വിദ്യയുടെ അഭിഭാഷകൻ അറിയിച്ചപ്പോൾ, കേസ് എടുത്തതിന് പിന്നാലെ വിദ്യ രേഖകള്‍ നശിപ്പിച്ചു എന്നാണു പോലീസ് അറിയിച്ചത്. ഈ മൊഴിയുടെ വസ്തുതകള്‍ കണ്ടെത്തണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടരുത്, ജാമ്യത്തിനായി ഏത് ഉപാധിക്കും തയാറാണെന്ന് വിദ്യ കോടതിയെ അറിയിക്കുകയാണ് ഉണ്ടായത്. ഇനിയും പോലീസ് കസ്റ്റഡിയിൽ വിടരുത്.

അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പല്‍, ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന മറ്റ് അധ്യാപകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വിദ്യയെ വിശദമായി ചോദ്യം ചെയ്യാനായിരുന്നു നീക്കം. എന്നാല്‍ അതിനു തൊട്ടു മുമ്പാണ് വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെതെന്നാണ് പോലീസ് പറയുന്നത്. കോട്ടത്തറ ആശുപത്രിയിലാണ് വിദ്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഭക്ഷണവും വെള്ളവും കൃത്യമായി കഴിക്കാത്തതിനാല്‍ വിദ്യയ്ക്ക് നിര്‍ജലീകരണമുണ്ട്.

വിദ്യ ബോധപൂര്‍വം തെളിവ് നശിപ്പിച്ചു. സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ വിദ്യയുടെ കൈയിലാണ്. വ്യജരേഖ എവിടെ ഉണ്ടാക്കിയെന്ന് കണ്ടെത്തണമെന്നും പൊലീസ് കോടിതിയെ അറിയിച്ചു. കെ. വിദ്യയുടെ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് മൊബൈല്‍ ഫോണിലുണ്ടെന്ന് സൂചന. ഇവരുടെ ഫോണിലെ പല ഇ-മെയിലുകളും ഡിലീറ്റ് ചെയ്ത നിലയിലാണ്. സൈബര്‍ വിദഗ്ദ്ധന്‍ ഉടന്‍ ഫോണ്‍ പരിശോധിക്കും. ഈ രീതിയില്‍ ഡിലീറ്റ് ചെയ്ത രേഖകളെല്ലാം വീണ്ടെടുക്കാന്‍ സാധിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കുകയുണ്ടായി.

Karma News Network

Recent Posts

ദൃശ്യം മോഡലിൽ മൃതദേഹം മാറ്റിയോ, മാന്നാർ കൊലപാതകത്തിൽ ട്വിസ്റ്റ്

ആലപ്പുഴ : മാന്നാറിലെ കൊലപാതകത്തില്‍ കലയുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനാകാത്തതിൽ കുഴഞ്ഞ് പോലീസ്. ദൃശ്യം മോഡലില്‍ ഒന്നാംപ്രതി അനില്‍കുമാര്‍ കൊല്ലപ്പെട്ട…

33 mins ago

ശാലിനിക്ക് മൈനർ സർജറി, വിദേശത്തുനിന്ന് ഓടിയെത്തി അജിത്

നടിയും തമിഴ് സൂപ്പർതാരം അജിത്തിന്റെ ഭാര്യയുമായ ശാലിനി ശസ്ത്രക്രിയക്ക് വിധേയയായി. ചെന്നൈയിലെ ആശുപത്രിയിൽ നടന്ന മൈനർ സർജറി വിജയമായിരുന്നു. ഇതിനിടെ…

50 mins ago

ഗുരുവായൂർ അമ്പലനടയിൽ, സെറ്റിന്റെ അവശിഷ്ടം കരാറുകാർ കത്തിച്ചു, പ്രദേശവാസികൾക്ക് ശ്വാസതടസം

കൊച്ചി: പൃഥ്വിരാജ് ചിത്രം 'ഗുരുവായൂർ അമ്പലനടയിൽ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ' സെറ്റിന്റെ അവശിഷ്ടം കത്തിച്ചതിന് പിന്നാലെ പ്രദേശത്തെ കുട്ടികൾക്ക് ശ്വാസതടസം.…

1 hour ago

ഇരുചക്രവാഹനം നന്നാക്കികൊണ്ടിരിക്കെ വര്‍ക്ക് ഷോപ്പ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: ഇരുചക്രവാഹനം നന്നാക്കികൊണ്ടിരിക്കെ അന്യ സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ശിഹാബുദ്ദീന്‍ അന്‍സാരി (18) ആണ് മരിച്ചത്.…

1 hour ago

മകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, പിതാവിന് 96 വർഷം കഠിനതടവ് വിധിച്ച് കോടതി

മഞ്ചേരി : ഭാര്യ ജോലിക്ക് പോയസമയത്ത് മകനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ പിതാവിന് 96 വർഷം കഠിനതടവ് വിധിച്ച് കോടതി. കേസിൽ…

2 hours ago

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ഗുരുതരപരിക്ക്

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. സുഗന്ധഗിരി സ്വദേശി വിജയനാണ് പരിക്കേറ്റത്. രാവിലെ ആറരയോടെയായിരുന്നു ആക്രമണം. വീട്ടില്‍ നിന്ന് രാവിലെ ജോലിക്ക്…

2 hours ago