ബോളിവുഡില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് വിദ്യാബാലന്. നിരവധി ചിത്രങ്ങളിലൂടെ നടി പ്രേക്ഷക മനസ് കീഴടക്കി. ഇപ്പോള്‍ സായി പല്ലവിയെ കുറിച്ചും കാളിദദാസിനെ കുറിച്ചും വിദ്യാ ബാലന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സായ് പല്ലവിയുടെ അഭിനയം കണ്ട് ശരിക്കും ഞെട്ടി എന്നും കാളിദാസിന്റെ അഭിനയം കണ്ട് കെട്ടിപ്പിടിക്കാന്‍ തോന്നിയെന്നും വിദ്യ ബാലന് പറയുന്നു.
സായ് പല്ലവി ശരിക്കും ഗര്‍ഭിണിയാണോ എന്ന് പോലും തനിക്ക് തോന്നിപ്പോയി. നെറ്റ്ഫ്ളിക്സ് ആന്തോളജി ചിത്രം പാവ കഥൈകലിലാണ് സായ് ഗര്‍ഭിണിയുടെ വേഷത്തില്‍ എത്തിയത്. ചിത്രത്തിലെ സായ്യുടെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.
പാവ കഥൈകളിലെ അഭിനയം കണ്ട് റൗഡി ബേബി എന്ന പാട്ടിന് ഡാന്‍സ് ചെയ്ത സായ് പല്ലവി തന്നെയാണ് ഇതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു തനിക്ക്. ചിത്രത്തില്‍ കാളിദാസിന്റെ അഭിനയവും തന്നെ അമ്പരപ്പിച്ചു എന്ന് വിദ്യ പറയുന്നു. കാളിദാസ് കരയുമ്പോള്‍ അവനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കണം എന്ന് തോന്നിപ്പോയി. തന്റെ അഭിനന്ദനം കാളിദാസിനെ ഫോണില്‍ വിളിച്ച് നേരിട്ട് അറിയിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു. താന്‍ ഏറ്റവും ഒടുവില്‍ കണ്ട സിനിമ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് ആണെന്നും നിമിഷ സജയന്റെത് ഗംഭീര പ്രകടനം ആയിരുന്നുവെന്നും വിദ്യ ബാലന് പറഞ്ഞു.
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…