kerala

101 പവനും പണവും ശ്രീ മഹേഷ് വിവാഹ വാങ്ങി, മകളുടെ മരണ ശേഷം കൊച്ചു മകളുടെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റിട്ടു

മാവേലിക്കരയിൽ പിതാവ് ആറ് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ ആരോപണവുമായി ഭാര്യ വിദ്യയുടെ കുടുംബം രം​ഗത്തെത്തിയിരുന്നു. മകളുടെത് കൊലപാതകമാണെന്നും വിഷയത്തിൽ അന്വേഷണം വേണമെന്നും വിദ്യയുടെ മാതാപിതാക്കൾ പ്രതികരിച്ചത്. 2019 ജൂൺ നാലിന് രാത്രിയിലാണ് വിദ്യയെ ഭർത്താവും നക്ഷത്രയെ കൊലപ്പെടുത്തിയ പ്രതിയുമായ ശ്രീമഹേഷിന്റെ മാവേലിക്കര പുന്നമൂട്ടിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യയുടെ മുഖത്ത് അടിയേറ്റ പാടുകളുണ്ടായിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു.

2013 ഒക്ടോബർ 17നായിരുന്നു വിദ്യയും ശ്രീമഹേഷുമായുള്ള വിവാഹം. ഗൾഫിൽ നഴ്സാണെന്നു പറഞ്ഞാണ് ശ്രീമഹേഷ്, ബി.എസ്‌സി ബി.എഡുകാരിയായ വിദ്യയെ വിവാഹം ചെയ്തത്. 101 പവനും പണവുമുൾപ്പെടെ സ്ത്രീധനവും വാങ്ങി. തുടർന്ന് ഗൾഫിൽ പോയ ശ്രീമഹേഷ് ഒരുവ‌ർഷത്തിനകം തിരിച്ചെത്തി. പിതാവിന്റെ ആശ്രിത പെൻഷനിൽ കഴിഞ്ഞ ശ്രീമഹേഷ് മദ്യപാനിയായിരുന്നു. മദ്യലഹരിയിൽ വിദ്യയെ മർദ്ദിച്ചിരുന്നു. ഇതേത്തുടർന്ന് പലപ്പോഴും ചികിത്സ തേടിയിരുന്നെങ്കിലും നാണക്കേട് ഭയന്ന് പരാതിപ്പെട്ടില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. വിദ്യയുടെ മരണത്തിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകാനാണ് ഇവരുടെ തീരുമാനം.

ലക്ഷ്മണൻ ഗൾഫിലായിരുന്നപ്പോഴാണ് വിദ്യയെ കാണാനില്ലെന്നു പറഞ്ഞ് പത്തിയൂരിലെ വീട്ടിലേക്ക് ശ്രീമഹേഷിന്റെ ബന്ധു വിളിച്ചത്. തുടർന്ന് രാജശ്രീ ബന്ധുവായ നിഥിനൊപ്പം ശ്രീമഹേഷിന്റെ വീട്ടിലെത്തിയപ്പോൾ അമ്മ സുനന്ദയെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടർന്നുള്ള തെരച്ചിലിലാണ് അടുക്കളയോടു ചേർന്ന് വിദ്യ തൂങ്ങിനിൽക്കുന്നത് കണ്ടത്. കെട്ടഴിച്ച് ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ ശ്രീമഹേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും നാട്ടുകാർ പിന്തിരിപ്പിച്ചു. വിദ്യയുടെ മരണത്തെ തുടർന്നാണ് ലക്ഷ്മണൻ പ്രവാസ ജീവിതം അവസാനിപ്പിച്ചത്.

അമ്മയുടെ മരണശേഷം അന്ന് രണ്ടുവയസുണ്ടായിരുന്ന നക്ഷത്ര ആറുമാസത്തിലേറെ വിദ്യയുടെ വീട്ടിലായിരുന്നു. മകളെ കാണാൻ ശ്രീമഹേഷ് ഇടയ്‌ക്കിടെ വന്നിരുന്നു. വല്ലപ്പോഴും കൂട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. പിന്നീട് മകളെ താൻ വളർത്താമെന്ന് ശാഠ്യം പിടിച്ചു. അതിനിടെ വിദ്യയുടെ സ്വർണം മാതാപിതാക്കൾ വിറ്റ് നക്ഷത്രയുടെ പേരിൽ സ്ഥിരനിക്ഷേപം നടത്തി. തനിക്ക് കടമുണ്ടെന്നും വീട് ജപ്തിയിലാണെന്നും പറഞ്ഞ് ഈ പണം വാങ്ങാൻ ശ്രീമഹേഷ് ശ്രമിച്ചെങ്കിലും വിദ്യയുടെ കുടുംബം വഴങ്ങിയില്ല.

മാവേലിക്കര പുന്നമ്മൂട്ടിൽ ബുധനാഴ്ച്ച രാത്രിയാണ് പിതാവ് 6 വയസുകാരിയായ മകൾ നക്ഷത്രയെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുന്നത്. നക്ഷത്രയുടെ മാതാവ് 3 വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. രാത്രി ഏഴരയോടെയാണ് സംഭവം. ബഹളം കേട്ട് ഓടിവന്ന മഹേഷിൻറെ അമ്മയേയും മഴുവച്ച് ഇ‍‍യാൾ വെട്ടി.

പൊലീസ് കോൺസ്റ്റബിളുമായി പുനർ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും മഹേഷിൻറെ സ്വഭാവ ദൂഷ്യം മൂലം വിവാഹം മുടങ്ങുകയായിരുന്നു. ഈ വിവാഹം മുടങ്ങിയതിൽ ഇയാൾ നിരാശയിലായിരുന്നെന്നും ഒരു പ്രത്യേക മാനസികാവസ്ഥയിലായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

Karma News Network

Recent Posts

അമ്മയെ കൊലപ്പെടുത്തിയ കേസിൽ പരോളിലിറങ്ങിയ പ്രതി സഹോദരനെ കൊലപ്പെടുത്തി

അടൂർ: അമ്മയെ കൊലപ്പെടുത്തിയ കേസിൽ പരോളിലിറങ്ങിയ പ്രതി സഹോദരനെയും കൊലപ്പെടുത്തി. അടൂർ പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ് കുമാറിനെ…

5 mins ago

പുതിയ ക്രിമിനൽ നിയമം,രാജ്യത്ത് കലാപ നീക്കം, വെള്ളക്കാരന്‌ സിന്ദാബാദ് വിളി!

മൂന്ന് നൂറ്റാണ്ട് പഴക്കമുള്ള ബ്രിട്ടീഷുകാരൻരെ ക്രിമിനൽ നിയമം ചവറ്റുകുട്ടയിൽ എറിയുമ്പോൾ കേന്ദ്ര സർക്കാരിനെതിരെ കലാപാഹ്വാനവുമായി ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ.…

1 hour ago

അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തിന്റെ ഒറ്റുകാർ, കണ്ണൂരിലെ വാർത്തകൾ ചെങ്കൊടിക്ക് അപമാനം, ബിനോയ് വിശ്വം

തിരുവനന്തപുരം: അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തിന്റെ ഒറ്റുകാരാണ്. കണ്ണൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം…

1 hour ago

മദ്യനയ അഴിമതി കേസ്, അരവിന്ദ് കെജ്‌രിവാൾ ജൂലൈ 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ…

2 hours ago

സൈനിക റിക്രൂട്ട്മെന്റിനു പോയ യുവാക്കൾ സഞ്ചരിച്ച കാർ മറിഞ്ഞ് , ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

ആലപ്പുഴ: സൈനിക റിക്രൂട്ട്മെന്റിനു പോയ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഇലിപ്പക്കുളം സോപാനത്തിൽ ആദിത്യനാണ് (അപ്പു–20) മരിച്ചത്.…

3 hours ago

വകതിരിവ് വട്ട പൂജ്യം, കഴുകന്മാർ കാണിക്കുന്ന മാന്യത പോലും ഈ ഇരുകാലി കഴുകന്മാർ കാണിക്കുന്നില്ല- അഞ്ജു പാർവതി പ്രഭീഷ്

നടൻ സിദ്ദിഖിന്റെ മകൻ സാപ്പിയുടെ മരണം ആഘോഷമാക്കിയ ബ്ലോഗർമാരേയും ഓൺലൈൻ മാധ്യമങ്ങളേയും ശവം തീനികൾ എന്ന് വിമർശിച്ച് സോഷ്യൽ മീഡിയ.…

4 hours ago