entertainment

നയന്‍താരയുമായുള്ള വിവാഹം എന്നാണെന്ന് ചോദ്യം, വിഘ്‌നേഷ് ശിവയുടെ മറുപടി വൈറല്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നയന്‍താര. തുടക്കം മലയാള സിനിമയിലൂടെ ആണെങ്കിലും അന്യഭാഷാ ചിത്രങ്ങളിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. തമിഴ് സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍താര അറിയപ്പെടുന്നത്. പലപ്പോഴും ഗോസിപ്പ് കോളങ്ങളിലും നടിയുടെ പേര് എത്തിയിരുന്നു. നടന്‍ ചിമ്പുവുമായുള്ള പ്രണയത്തിന്റെ പേരിലാണ് നയന്‍താര ആദ്യം ഗോസിപ്പ് കോളത്തില്‍ നിറഞ്ഞത്. പിന്നീട് പ്രഭു ദേവയുമായുള്ള ബന്ധവും വാര്‍ത്തയായിരുന്നു.

സംവിധായകന്‍ വിഘ്‌നേഷ് ശിവയാണ് നയന്‍താരയുടെ ഇപ്പോഴത്തെ ബോയ്ഫ്രണ്ട്. ഇവരുടെ വിവാഹം തെന്നിന്ത്യന്‍ സിനിമ ലോകം തന്നെ കാത്തിരിക്കുകയാണ്. പലപ്പോഴും ഇരുവരും വിവാഹിതര്‍ ആയെന്ന വാര്‍ത്തകളും ഗോസിപ് കോളങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോള്‍ വിവാഹത്തെ കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് വിഘ്‌നേഷ് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ഇടയിലാണ് വിഘ്‌നേഷ് വിവാഹത്തെ കുറിച്ച് സംസാരിച്ചത്. ‘എന്താണ് നയന്‍താര മാഡത്തെ വിവാഹം ചെയ്യാത്തത്? ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു..’ എന്നായിരുന്നു ഒരു ആരാധകന്‍ ചോദിച്ചത്. ‘വിവാഹത്തിനും മറ്റും വലിയ ചെലവ് ആകും ബ്രോ. അതുകൊണ്ട് വിവാഹത്തിനായി പണം സേവ് ചെയ്തു വയ്ക്കുന്നു, അതുപോലെ കൊറോണ പോവാന്‍ കാത്തിരിക്കുന്നു’ എന്നാണ് വിഘ്‌നേഷ് ഉത്തരം നല്‍കിയിരിക്കുന്നത്.

അതേസമയം, നേരത്തെ തമിഴ്‌നാട്ടിലെ ഒരു അമ്പലത്തില്‍ വച്ച് നയന്‍താരയും വിഘ്‌നേഷും വിവാഹിതരായി എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇരുവരും ഈ വാര്‍ത്തകളോട് പ്രതികരിച്ചില്ല.

Karma News Network

Recent Posts

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

11 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

26 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

53 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 hours ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago