തിരുവനന്തപുരം. പാറശ്ശാല ചെക്ക്പോസ്റ്റിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. പരിശോധനകൾ കൂടാതെ മൃഗങ്ങളേയും കോഴികളെയും കൊണ്ടുവരുന്നുണ്ടെന്ന പരാതിയിലാണ് മിന്നൽ പരിശോധന. ഒരു വനിതാ വെറ്റിനറി ഡോക്ടർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി പരാതി ഉയർന്നിരുന്നു.
അർദ്ധരാത്രിയിൽ ഈ ഡോക്ടർ ഡ്യൂട്ടിയിലുള്ളപ്പോൾ തന്നെയാണ് വിജിലൻസ് പരിശോധന നടത്തിയത്. പരിശോധനയിൽ 5700 രൂപയും രണ്ട് ഇറച്ചി കോഴികളേയും പിടിച്ചെടുത്തു. കോഴികളെ കൈക്കൂലിയായി സ്വീകരിച്ചതാണെന്നാണ് വിജിലൻസ് കരുതുന്നത്. എന്നാൽ രക്തസാമ്പിൾ എടുക്കുന്നതിനാണ് കോഴികളെ വാങ്ങിച്ചതെന്നാണ് ഡോക്ടർ നൽകിയ വിശദീകരണം. കണക്കിൽപ്പെടാത്ത പണമാണ് 5700 രൂപ.
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…