വാളയാർ: ലോറി ജീവനക്കാരുടെ പരാതിയെ തുടർന്ന് വാളയാർ മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കൈക്കൂലിയായി പിരിച്ച 10,200 രൂപ കണ്ടെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന എം.വി.ഐയും മൂന്ന് എം.എം.വി.ഐമാരുമടക്കം നാല് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും യൂനിഫോം ധരിച്ചിരുന്നില്ല. മേശക്കുള്ളിലും പേപ്പറിൽ ചുരുട്ടി മടക്കിയും ഉദ്യോഗസ്ഥരുടെ പോക്കറ്റിലുമായി സൂക്ഷിച്ച നോട്ടുകെട്ടുകളാണ് പിടിച്ചത്. വിശദമായി പരിശോധിച്ചപ്പോൾ രേഖകളിൽ 31,500 രൂപ സർക്കാർ നികുതിയിനത്തിൽ കുറവുള്ളതായും കണ്ടെത്തി.
രാത്രി ലോറി ജീവനക്കാരുടെ വേഷത്തിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ മണിക്കൂറുകളോളം നിരീക്ഷിച്ച ശേഷമാണ് ചെക്ക്പോസ്റ്റിലേക്ക് കയറിയത്. ഇതിനിടയിൽ തന്നെ പത്തിലേറെ ലോറി ജീവനക്കാരുടെ കൈയിൽനിന്ന് ഉദ്യോഗസ്ഥർ പണം വാങ്ങിയതായി കണ്ടെത്തി.
വിജിലൻസ് ഡിവൈ.എസ്.പി എസ്. ഷംസുദ്ദീൻ, വിജിലൻസ് ഇൻസ്പെക്ടർ ഐ. ഫറോസ്, എസ്.ഐമാരായ ബി. സുരേന്ദ്രൻ, കെ. മനോജ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.ആർ. രമേഷ്, കെ. ഉവൈസ്, കെ. സന്തോഷ്, ആർ. ബാലകൃഷ്ണൻ, പൊതുമരാമത്ത് നിരത്ത് വിഭാഗം ഡെപ്യൂട്ടി എക്സിക്യൂട്ടിവ് എൻജിനീയർ കെ.എ. ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് നേരെ ആക്രമണം. കായംകുളത്ത് നിന്ന് അടൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ…
കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…
കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…
സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…
തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…
സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…