പാലക്കാട് : ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥർ കുടുങ്ങി. ഗോപാലപുരം മൃഗസംരക്ഷണ ചെക്പോസ്റ്റിൽ നിന്ന് 14,000 രൂപ കൈക്കൂലി പണം പിടികൂടി. ഇന്ന് പുലർച്ചെ അഞ്ച് മുതൽ നടത്തിയ വിജിലൻസിന്റെ പരിശോധനയിലാണ് പണം പിടികൂടിയത്.
ചെക്ക്പോസ്റ്റിലെ ഫ്രിഡ്ജിനകത്തും അലമാരയിൽ പ്രത്യേക സ്ഥലത്ത് ഒളിപ്പിച്ച നിലയിലുമായിരുന്നു പണം കണ്ടെത്തിയത്. അതേസമയം ശസ്ത്രക്രിയ നടത്താന്‍ കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടറെ കയ്യോടെ പിടികൂടി വിജിലന്‍സ്. ഭുവനേശ്വറിലെ സോനെപുറിലാണ് സംഭവം. സഞ്ജിബ് കുമാര്‍ കര് എന്ന ഡോക്ടറാണ് തിമിര ശസ്ത്രക്രിയയ്ക്കായി 5,550 രൂപ രോഗിയുടെ ബന്ധുവിനോട് കൈക്കൂലി ആവശ്യപ്പെട്ടത്. തിമിര ശസ്ത്രക്രിയ ഒഡീഷയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് നടത്തിവരുന്നത്.
കൈക്കൂലി നല്‍കണമെന്ന് ഡോക്ടര്‍ പലതവണ ആവശ്യപ്പെട്ടുവെന്നും തന്റെ പക്കല്‍ പണമില്ലെന്ന് താന്‍ അറിയിച്ചുവെന്നും പരാതിക്കാരന് വിജിലന്‍സിനോട് വെളിപ്പെടുത്തി. പണമില്ലെന്ന് പറഞ്ഞതോടെ എന്നാല്‍ ശസ്ത്രക്രിയയും നടത്താനാവില്ലെന്നായിരുന്നു ഡോക്ടറുടെ നിലപാട്. തുടര്‍ന്ന് വിജിലന്‍സ് സംഘം പരാതിക്കാരന് പണം കൈമാറി. ഡോക്ടര്‍ സ്വീകരിക്കുന്നതിനിടെ കയ്യോടെ പിടികൂടുകയും ചെയ്തു.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…