kerala

ഭാര്യയുമായുള്ള വിവാഹമോചനം ഇതുവരെ നടന്നിട്ടില്ലെന്ന് വിജയകുമാർ, വീട്ടിൽ പോയത് മകളെ കാണാൻ, അർത്ഥന കാനഡയിൽ പോയത് തന്നെ അറിയിച്ചിരുന്നില്ല, മകളുടെ സുരക്ഷയാണ് ലക്ഷ്യമെന്നും നടൻ

മകൾ നടത്തിയ തുറന്നുപറച്ചിൽ മുഴുവനും തള്ളി നടൻ വിജയകുമാർ. കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിൽ നടൻ വിജയകുമാർ അതിക്രമിച്ച് കടന്നുവെന്ന് കാട്ടി അർത്ഥന സാമൂഹിക മാദ്ധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പോലീസ് നടപടി എടുക്കുന്നില്ലെന്നും അർത്ഥന പറഞ്ഞിരുന്നു. ഇതിലാണിപ്പോൾ വിശദീകരണവുമായി വിജയകുമാർ തന്നെ രംഗത്തെത്തി.

”ഞാനും ഭാര്യ ബിനുവുമായിട്ടുള്ള വിവാഹമോചനം ഇതുവരെ നടന്നിട്ടില്ല. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. എന്റെ അസാന്നിധ്യത്തിൽ അവർക്ക് അനുകൂലമായി വിധി വന്നു. പക്ഷേ ഞാൻ അതിനെ ചാലഞ്ച് ചെയ്തുകൊണ്ട് കൊടുത്ത കേസ് ഇപ്പോൾ നടക്കുകയാണ്. എന്റെ രക്തമാണ് എന്റെ മക്കൾ, അവരുടെ സുരക്ഷ എനിക്ക് നോക്കിയേ മതിയാകൂ.

ഇളയമകളുടെ പഠനവിവരം തിരക്കാൻ വേണ്ടിയാണു അവിടെ പോയത്. ഫോൺ ചെയ്തെങ്കിലും എനിക്ക് അവരെയാരെയും കിട്ടിയില്ല. ഞാൻ വിളിച്ചാൽ അമ്മ കുട്ടികൾക്ക് ഫോൺ കൊടുക്കാറില്ല. ഒരു അച്ഛൻ എന്ന നിലയിലുള്ള ഉത്തരവാദിത്തം എനിക്ക് അവരോടുണ്ട്. അതുകൊണ്ടാണ് ഞാൻ അവരെ നേരിട്ടു പോയി കാണാൻ പോകാൻ തീരുമാനിച്ചത്. ലിസ്റ്റിൻ സ്റ്റീഫനിൽ നിന്ന് കുറച്ചു പണം വാങ്ങി മകളുടെ ആവശ്യത്തിനായി ഭാര്യ ബിനുവിന്റെ ഉള്ളൂർ കാനറാ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നതായും നടൻ പറഞ്ഞു.

പണം കിട്ടിയോയെന്ന് ചോദിച്ചറിയണമായിരുന്നു. വീട്ടിൽ ചെന്നപ്പോൾ ഇളയ മകൾ വീടിനു മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. അവളോട് പഠനകാര്യം ഒക്കെ ചോദിച്ചപ്പോൾ അവൾ മഴ പെയ്യുന്നു ഞാൻ അകത്തോട്ട് പോവുകയാണ് എന്നുപറഞ്ഞു പോയി. അവൾ ഗേറ്റ് തുറന്നു തന്നിരുന്നു. എന്നാൽ വീട് പൂട്ടിയിരുന്നു. . ജനാല വഴി ആണ് അവരോടു സംസാരിച്ചത്. ഇതിനിടെ മൂത്ത മകൾ അർത്ഥന ഇറങ്ങി വന്നു. അർത്ഥന കാനഡയിൽ ആണ് എന്നാണ് എന്റെ ഭാര്യ എന്നോട് പറഞ്ഞിരുന്നത്.

‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയിൽ അവൾ അഭിനയിച്ചുവെന്ന് ഞാൻ അറിഞ്ഞിരുന്നു. എന്നാൽ കാനഡയിൽ ഉള്ള മകൾ എങ്ങനെയാണു നാട്ടിൽ സിനിമയിൽ അഭിനയിക്കുന്നത്. എന്റെ ശത്രുക്കളുടെ പടത്തിൽ പോയി മകൾ അഭിനയിക്കുമ്പോൾ സ്വാഭാവികമായും ഒരു അച്ഛൻ ടെൻഷനിൽ ആകും. ഈ മകളെ ആണ് ഒരു വർഷം കഴിഞ്ഞു ഈ വീട്ടിൽ ഞാൻ കണ്ടത്. ഞാൻ ചോദിച്ചു ”മോളെ നീ ഇവിടെ ഉണ്ടായിരുന്നോ, നീ സിനിമയിൽ അഭിനയിക്കാൻ പോയോ”. അവൾ പറഞ്ഞു, ”എനിക്ക് ഇഷ്ടമുള്ള സിനിമയിൽ ഞാൻ അഭിനയിക്കും അത് വേറാരും അറിയേണ്ട” എന്ന്. ഇത്രയും പറഞ്ഞ ശേഷം എന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞു.

എനിക്ക് പിറ്റേന്ന് ഷൂട്ടിങ് ഉള്ളതുകൊണ്ട് ഞാൻ അവിടെ നിന്നും പെട്ടെന്ന് തന്നെ പോയി. ഈ കുട്ടികൾ ഗേറ്റ് തുറന്ന് എന്നെ അകത്തേക്ക് കയറ്റി സംസാരിക്കാൻ ഇടയാക്കിയത് ഇങ്ങനെ വിഡിയോ എടുത്ത് ഇടാൻ ആയിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല. പണ്ടൊക്കെ നമുക്ക് മക്കളോട് വല്ലതും ചോദിക്കാനും ശകാരിക്കാനും അർഹത ഉണ്ടായിരുന്നു. അത് അവർ അനുസരിക്കും, എന്നാലിപ്പോൾ മക്കൾ അതും വീഡിയോ ആക്കി പ്രചരിപ്പിക്കുമെന്നും നടൻ പറഞ്ഞു.

Karma News Network

Recent Posts

ഡ്രൈ ഡേയിൽ അനധികൃത മദ്യ വിൽപ്പന, യുവാവ് പിടിയിൽ

തൃശൂർ: ഡ്രൈ ഡേയും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമറിയുന്ന ദിവസം മുൻ നിർ‍ത്തിയും അനധികൃത വിൽപ്പന നടത്താൻ സൂക്ഷിച്ച ഇന്ത്യൻ നിർമ്മിത…

7 hours ago

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുതിച്ചു, മുന്നേറ്റം പ്രവചനങ്ങളെ തകർത്ത്

ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന ഖ്യാതി​ നി​ലനി​ർത്തി​ കഴി​ഞ്ഞ സാമ്പത്തി​ക വർഷം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 8.2 ശതമാനം…

8 hours ago

അശ്ലീല പരാമർശ വിവാദം, ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പുപറഞ്ഞ് നടൻ ഷെയ്ൻ നിഗം

നടൻ ഷെയ്ൻ നിഗം ഉണ്ണി മുകുന്ദനോടും അദ്ദേഹത്തിൻ്റെ ആരാധകരോടും പരസ്യമായി മാപ്പുപറഞ്ഞു. ഉണ്ണിമുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയെയും അദ്ദേഹത്തെയും ചേർത്ത് അശ്ലീല…

8 hours ago

ബിജെപി 400 കടക്കും, മോദിയുടെ അടുത്ത ലക്ഷ്യം ഇനി നടപ്പാകും

ബിജെപി 400 കടക്കും. അങ്ങിനെ വന്നാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം. എതിരാളികൾ ഭയന്നത് സംഭവിക്കും. ഭരണഘടനാ ഭേദഗതിയിൽ കാത്ത് നില്ക്കില്ല.…

9 hours ago

ചൈനയിൽ വൻ ഭൂചലനം,നാശ നഷ്ടങ്ങൾ പുറത്ത് വരാതിരിക്കാൻ കർശന നിയന്ത്രണം

ചൈനയിൽ ഭൂകമ്പം.സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ലാസയിൽ നിന്ന് 670 കിലോമീറ്റർ (415 മൈൽ) വടക്ക് പടിഞ്ഞാറായിരുന്നു…

9 hours ago

ഡൽഹിയിൽ ബിജെപി മുന്നേറും, മുഴുവൻ സീറ്റുകളും നേടിയേക്കാം

ഡൽഹിയിലും ബിജെപി മുന്നേറുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഇന്ത്യ സഖ്യം പരാജയപ്പെട്ടാൽ നിലവിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ്…

9 hours ago