മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരമാണ് ദേവിക നമ്പ്യാർ. ദേവികയും ഗായകൻ വിജയ് മാധവിനും അടുത്തിടെയാണ് കുഞ്ഞ് ജനിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ്. മകന് പേരിട്ടില്ലേ, എന്താണ് പേരെന്നായിരുന്നു ചോദ്യങ്ങൾ. പുതിയ വീഡിയോയിലൂടെയായാണ് കുഞ്ഞിന്റെ പേര് വ്യക്തമാക്കിയത്. ആത്മജ മഹാദേവ് എന്നാണ് മകന് പേരിട്ടത്. വിജയ് ആയിരുന്നു കുഞ്ഞിന്റെ ചെവിയിൽ പേര് ചൊല്ലി വിളിച്ചത്. ആത്മജ് എന്നല്ലേ വേണ്ടിയിരുന്നത്. ആത്മജ പെൺകുട്ടിയുടെ പേരല്ലേയെന്നായിരുന്നു ചിലർ ചോദിച്ചത്. കേൾക്കാത്ത പേരാണ് പേരാണ്, പക്ഷേ, ഭാവിയിൽ ഇത് മകന് ഭാരമായി വരരുതെന്നുള്ള കമന്റുകളുമുണ്ടായിരുന്നു.
അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടത്തിയത്. പ്രസവ സമയത്തും അതിന് ശേഷമുള്ള കാര്യങ്ങളിലുമെല്ലാം ദേവികയ്ക്ക് കൂട്ടായി വിജയും ഉണ്ടായിരുന്നു. പ്രസവ വേദന നേരിട്ട് മനസിലാക്കിയപ്പോഴാണ് അമ്മമാരോടുള്ള സ്നേഹം ഇരട്ടിച്ചത്. കുഞ്ഞിന്റെ ഡയപ്പർ മാറ്റാനും കുളിപ്പിക്കാനും പാടി ഉറക്കാനുമെല്ലാം ഞാനും ശീലിക്കുകയാണെന്നും വിജയ് വ്യക്തമാക്കിയിരുന്നു. പോസ്റ്റ് പാർട്ടം ഡിപ്രഷനിലേക്ക് പോവുന്നത് പോലെ തോന്നിയിരുന്നു. അത് മനസിലാക്കി ദേവികയുടെ കൂടെ തന്നെ നിൽക്കുകയായിരുന്നു വിജയ്. ചെറിയ പ്രശ്നം വരുന്നു എന്ന് തോന്നിയപ്പോൾ തന്നെ ശ്രദ്ധ മാറ്റിയിരുന്നു. പ്രസവ ശേഷം കഴിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ചും ദേവിക വാചാലയായിരുന്നു.
എം.എ.നസീർ സംവിധാനം ചെയ്ത പരിണയത്തിലൂടെയാണ് ദേവിക സീരിയൽ ലോകത്ത് എത്തുന്നത്. ബാലാമണി, രാക്കുയിലിൽ തുടങ്ങിയ പരമ്പരകൾ ദേവികയ്ക്ക് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നൽകി. അഭിനയത്തിനു പുറമേ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. കോമഡി ഫെസ്റ്റിവൽ, ചിരിമ സിനിമ തുടങ്ങി നിരവധി പരിപാടികളുടെ അവതാരകയായിരുന്നു. മദ്യപാനം ആരോഗ്യത്തിന് ഹാനികരം, കളഭ മഴ, പറയാൻ ബാക്കിവച്ചത്, വസന്തത്തിന്റെ കനൽവഴികളിൽ, കട്ടപ്പനയിലെ ഋത്വിക്റോഷൻ തുടങ്ങി നിരവധി സിനിമകളിലും ദേവിക വേഷമിട്ടിട്ടുണ്ട്.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…