entertainment

മകൾ മരിച്ചിട്ട് പത്ത് ദിവസം, പുത്തൻ സിനിമയുടെ പ്രമോഷനെത്തി വിജയ് ആന്റണി

മകളുടെ പെട്ടന്നുള്ള മരണത്തിന്റെ വേദനയിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് വിജയ് ആന്റണിയും കുടുംബവും. അതിനിടയിൽ രത്തം എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കുന്ന വിജയ് ആന്റണിയുടെെ അഭിമുഖങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ചിത്രത്തിന്റെ പ്രസ്സ് മീറ്റിന് രണ്ടാമത്തെ മകളെയും കൂട്ടിയാണ് വിജയ് ആന്റണി വന്നത്.

എങ്ങനെയാണ് ഇത്രയും പോസിറ്റീവ് ആയിരിക്കാനും, സംസാരിക്കാനും കഴിയുന്നത് എന്ന് ഒരു അഭിമുഖത്തിൽ വിജയ് ആന്റണിയോട് ചോദിയ്ക്കുകയുണ്ടായി. അതൊന്നും പ്ലാൻ ചെയ്ത് സംഭവിക്കുന്നതല്ല. ജീവിതത്തിൽ അത്രയും തീവ്രമായ അനുഭവങ്ങൾ ഉണ്ടാവുമ്പോൾ സ്വാഭാവികമായി വന്നു പോകുന്നതാണ്. എല്ലാത്തിനെയും നേരിട്ടല്ലേ പറ്റൂ. കഴിഞ്ഞതൊന്നും ഞാൻ മറക്കാറില്ല. അത് എന്റെ ചിന്തകളെയും മനസ്സിനെയും കൂടുതൽ ശക്തമാക്കും. അതുകൊണ്ടാവാം എന്നാണ് വിജയ് ആന്റണി പറയുന്നത്.

അടുത്തിടെയായിരുന്നു തമിഴ് താരം വിജയ് ആന്റണിക്ക് മൂത്ത മകൾ മീരയെ നഷ്ടപ്പെട്ടത്. തന്റെ രണ്ട് പെൺമക്കളെയും മാലാഖമാരെപ്പോലെ കൊണ്ടുനടന്നിരുന്ന വിജയ് ആന്റണിക്ക് മകൾ മീരയുടെ മരണം വലിയ ആഘാതമായിരുന്നു സൃഷ്ടിച്ചത്. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ മീരയുടേത് ഒരു ആത്മഹത്യയായിരുന്നു. ഈ ചെറുപ്രായത്തിൽ തന്നെ ആത്മഹത്യയിലേക്ക് നീങ്ങാൻ മാത്രം എന്ത് പ്രയാസമാണ് മകൾ അനുഭവിച്ചരുന്നതെന്ന് വിജയ് ആന്റണിക്കും ഭാര്യ ഫാത്തിമയ്ക്കും അറിവുണ്ടായിരുന്നില്ല. സ്കൂളിലെ കൾച്ചറൽ സെക്രട്ടറി സ്ഥാനത്തേക്ക് മീരയെ തിരഞ്ഞെടുത്തത് ഇക്കഴിഞ്ഞ ജൂണിലാണ്. അന്ന് അമ്മ ഫാത്തിമ മകളെ കുറിച്ച് അഭിമാനത്തോടെ എഴുതിയ കുറിപ്പ് ഇപ്പോഴും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Karma News Network

Recent Posts

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

17 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

18 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

49 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

1 hour ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

1 hour ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

2 hours ago