kerala

കേസ് തീരും വരെ തന്റെ സിനിമകള്‍ സംസാരിക്കുമെന്ന്, 70 ദിവസത്തോളം ജീവനോടെ നിലനിര്‍ത്തിയതിന് ദൈവത്തിന് നന്ദി; വിജയ് ബാബു vijay babu

നടിയെ പീഡിപ്പിച്ച കേസില്‍ ചോദ്യംചെയ്യല്‍ അവസാനിച്ചതിനു പിന്നാലെ പ്രതികരണവുമായി നടനും നിര്‍മാതാവുമായ വിജയ് ബാബു. ചോദ്യംചെയ്യലില്‍ പൂര്‍ണമായും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചിട്ടുണ്ടെന്നും കൃത്രിമമല്ലാത്ത തെളിവുകള്‍ അന്വേഷണസംഘത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും വിജയ് ബാബു ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

70 ദിവസത്തോളം ജീവനോടെ നിലനിര്‍ത്തിയതിന് ദൈവത്തിന് നന്ദി. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും നല്ല വാക്കുകളാണ് ഈ കാലയളവില് ശ്വാസം നല്‍കി. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയുണ്ടെങ്കിലും ഒന്നു പ്രതികരിക്കാതിരുന്നത് കേസുമായി ബന്ധപ്പെട്ട് പുറത്ത് സംസാരിക്കാന്‍ തടസമുണ്ടായിരുന്നതിനാലാണ്. കേസ് തീരുംവരെ തന്റെ സിനിമകള്‍ സംസാരിക്കുമെന്നും താന്‍ സിനിമകളെക്കുറിച്ചു മാത്രമേ സംസാരിക്കൂവെന്നും വിജയ് ബാബു വ്യക്തമാക്കി. തകര്‍ന്നുപോയ പുരുഷനെക്കാള്‍ ശക്തനായ ഒരാളുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിജയ് ബാബുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിട്ടതു പ്രകാരം നടന്ന ഏഴു ദിവസത്തെ പരിമിതമായ കസ്റ്റോഡിയല്‍ ചോദ്യംചെയ്യല്‍ ഇന്ന് അവസാനിച്ചിരിക്കുകയാണ്. ചോദ്യംചെയ്യലിലുടനീളം ബഹുമാനപ്പെട്ട ഉദ്യോഗസ്ഥരുമായി സമ്ബൂര്‍ണമായും സത്യസന്ധമായും സഹകരിച്ചിട്ടുണ്ട്. എഡിറ്റ് ചെയ്യാത്ത തെളിവുകളും വസ്തുതകളുമെല്ലാം നല്‍കിയിട്ടുണ്ട്.

മനസില്‍ പൊങ്ങിവന്നിരുന്ന അസ്വസ്ഥപ്പെടുത്തുന്ന ചിന്തകള്‍ക്കിടയിലും എന്നെ ഈ നിമിഷംവരെ കഴിഞ്ഞ 70 ദിവസം എന്നെ ജീവനോടെ കാത്തതിന് ദൈവത്തിന് നന്ദിപറയുകയാണ്. സുഹൃത്തുക്കളോടും കുടുംബത്തോടും പറയാനുള്ളത്, നിങ്ങള്‍ കാരണമാണ് ഞാന്‍ ജീവിച്ചത്. നിങ്ങളുടെ സന്ദേശങ്ങളും കരുണാര്‍ദ്രമായ വാക്കുകളുമാണ് എനിക്ക് ശ്വാസം നല്‍കിയത്. ഒടുക്കം, സത്യം നിലനില്‍ക്കും.

Karma News Network

Recent Posts

ബിജെപി കൗൺസിലർമാർ കുഴികൾ മൂടി, ഇനി ജോലി തീരാൻ അധികം വൈകുമെന്ന് മേയർ

തിരുവനന്തപുരം : തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡ് നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. നടത്തിയ സമരത്തിനെതിരേ മേയര്‍ ആര്യാ രാജേന്ദ്രന്‍. സ്മാര്‍ട്ട്…

1 min ago

കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാൻ ശ്രമം, യുവാവ് മരിച്ചു

കാസര്‍ഗോഡ് : അയല്‍വാസിയുടെ കിണറ്റില്‍ വീണ കോഴിയെ എടുക്കാനുള്ള ശ്രമത്തിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. കാസര്‍ഗോഡ് ആദൂര്‍ നെട്ടണികെ…

31 mins ago

തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീകൾക്കെതിരെ അതിക്രമം, ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: വഴിചോദിച്ച സ്ത്രീകൾക്കെതിരെ നടുറോഡിൽ അതിക്രമം. ഒരാൾ അറസ്റ്റിൽ. മറ്റൊരാൾ ഓടിരക്ഷപ്പെട്ടു. സ്ത്രീകളുടെ കാറിൽ രണ്ടുപേർ അതിക്രമിച്ച് കയറിയെന്നും ശരീരത്തിൽപ്പിടിച്ചെന്നും…

44 mins ago

കോട്ടയത്ത് ഉരുൾപൊട്ടൽ, വീടുകൾ തകർന്നു, വ്യാപക നാശനഷ്ടം

കോട്ടയം : കോട്ടയത്ത് കനത്ത മഴയ്ക്ക് പിന്നാലെ ഉരുൾപൊട്ടി. രാവിലെ മുതൽ തുടങ്ങിയ കനത്തമഴ സംബന്ധിച്ച് പുറത്തുവരുന്ന ഏറ്റവും പുതിയ…

51 mins ago

ട്രക്കും ബൈക്കും കൂട്ടിയിടിച്ച് അപകടം, രണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു

പൂനെ: അഹ്മദ് നഗർ റോഡിൽ ചന്ദൻ നഗറിൽ ട്രക്കും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു. കോളേജ്…

1 hour ago

സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങൾ വേണ്ട, കെഎസ്ആർടിസി ജീവനക്കാരോട് മന്ത്രി

തിരുവനന്തപുരം : യാത്രക്കാരനോട് സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാർ. കൂടെയുള്ളത് സഹോദരിയാണോ, ഭാര്യയാണോ,…

1 hour ago