വിവാഹ വാർഷിക ദിനത്തിൽ, ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആശംസകൾ കുറിച്ച് നടനും നിർമാതാവുമായ വിജയ് ബാബു. ‘ഞങ്ങൾക്ക് വിവാഹ വാർഷിക ആശംസകൾ. എന്റെ ശക്തിയുടെ നെടുംതൂണായി നിൽക്കുന്നതിന് നന്ദി! എത്ര വർഷമായെന്ന് അറിയാൻ ആഗ്രഹിക്കുന്നവർക്ക് അത് പിന്നിൽ ഇരിക്കുന്നുണ്ട്’.– ഭാര്യ സ്മിതയ്ക്ക് ഒപ്പമുള്ള സെൽഫി പങ്കുവച്ച് വിജയ് കുറിച്ചതിങ്ങനെ. അച്ഛനും അമ്മയും മിറർ സെൽഫി പകർത്തുമ്പോൾ പുറകിലിരുന്ന് മകൻ ഫോണിൽ നോക്കുന്നത് ചിത്രത്തിൽ കാണാം.
ടെലിവിഷൻ രംഗത്ത് നിന്നും സിനിമയിലേക്കെത്തി വിജയം കൈവരിച്ച താരമാണ് വിജയ് ബാബു. മലയാള സിനിമയിലെ പ്രമുഖ നിർമാതാവും താരവുമെല്ലാമാണ് ഇന്ന് വിജയ് ബാബു. മങ്കിപെൻ, ആട്, ഹോം തുടങ്ങി ഒരുപിടി ജനപ്രീയ സിനിമകളിൽ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. കരിയറിലെ ഉയർച്ചകൾക്കിടയിലും പല വിവാദങ്ങളും വിജയ് ബാബുവിന്റെ പേരിലുണ്ടായി. നിർമാതാവ് സാന്ദ്ര തോമസുമായുണ്ടായ പ്രശ്നങ്ങൾ മുതൽ യുവ നടി ഉന്നയിച്ച ആരോപണങ്ങൾ വരെ ഇതിൽ പെടുന്നു.
അതേസമയം ആരോപണങ്ങളൊന്നും വിജയ് ബാബുവിന്റെ കരിയറിനെ വലിയ രീതിയിൽ ബാധിച്ചിട്ടില്ല. നടനായും നിർമാതാവായുമെല്ലാം ഇപ്പോഴും സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് താരം. അതിനിടെ വിജയ് ബാബുവിന്റെ വീട്ടുവിശേഷങ്ങളും ശ്രദ്ധ നേടുകയാണ്.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…