entertainment

കൺമണിയുടെ മുഖം ആരാധകരെ കാണിച്ച് ദേവികയും വിജയിയും, ഇതാണ് സിംപ്ലിസിറ്റിയെന്ന് സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് ദേവിക നമ്പ്യാർ. ദേവികയും ഗായകൻ വിജയ് മാധവും അടുത്തിടെയാണ് വിവാഹിതർ ആയത്. കഴിഞ്ഞ ദിവസമാണ് ഇവർക്ക് ആദ്യത്തെ കണ്മണി ജനിച്ചത്. പിന്നാലെ ദേവികയുടേയും വിജയിയുടേയും കുഞ്ഞ് എന്ന പേരിൽ നിരവധി വ്യാജ ചിത്രങ്ങൾ പ്രചരിച്ചിരുന്നു.

അതിനാൽ ഇപ്പോൾ ആരാധകർ തെറ്റിദ്ധരിക്കപ്പെടാതിരിക്കാൻ കുഞ്ഞിന്റെ വീഡിയോ ആദ്യമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിജയ് മാധവും ദേവിക നമ്പ്യാരും. ‘കുഞ്ഞ് സുഖമായി ഇരിക്കുന്നു. കഴിഞ്ഞ ദിവസം മുതൽ ഒരുപാട് പേർ കുഞ്ഞിന്റെ ഫോട്ടോയും മറ്റും ചോദിച്ചിരുന്നു. അതുകൊണ്ടാണ് ഈ വീഡിയോ ഇടുന്നത്.’ഈ ഒരു ഒറ്റ വീഡിയോ ഇട്ടാൽ ലോകത്തെമ്പാടും എത്തുമല്ലോ. ലക്ഷക്കണക്കിന് ആളുകളുടെ പ്രാർഥന ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ഡെലിവറിയെല്ലാം നന്നായി നടന്നത്. ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. സുഖമായി ഇരിക്കുകയാണ്.’കംപ്ലീറ്റ് പോസിറ്റീവായിരുന്നു. വീട്ടിലെ ഒരു ആളെപ്പോലെയാണ് നിങ്ങളെല്ലാവരും ഞങ്ങളെ സ്നേഹിച്ചത്. അത്രയും സ്നേഹത്തോടെയാണ് എല്ലാവരും കാര്യങ്ങൾ ‍ഞങ്ങളോട് തിരക്കിയത്. അതുകൊണ്ട് കുഞ്ഞിന്റെ മുഖം കാണിക്കുന്നതിൽ തെറ്റില്ലെന്ന് തോന്നി.’

‘ഞങ്ങളുടെ കുഞ്ഞിന്റേതെന്ന് പറഞ്ഞ് നിരവധി ഫേക്ക് ഫോട്ടോകൾ പ്രചരിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു. അതിനാൽ തന്നെ ആളുകൾക്കും ഡൗട്ട് തോന്നും. അതുകൊണ്ടാണ് കുഞ്ഞിന്റെ ഫോട്ടോ നിങ്ങളെ കാണിക്കുന്നത്. ഇവനാണ് ഞങ്ങൾ‌ക്ക് കിട്ടിയ ഞങ്ങളുടെ മുത്ത്. നിങ്ങളുടെ പ്രാർഥനകൾക്ക് ഒരുപാട് നന്ദി.’

എം.എ.നസീർ സംവിധാനം ചെയ്ത പരിണയത്തിലൂടെയാണ് ദേവിക സീരിയൽ ലോകത്ത് എത്തുന്നത്. ബാലാമണി, രാക്കുയിലിൽ തുടങ്ങിയ പരമ്പരകൾ ദേവികയ്ക്ക് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നൽകി. അഭിനയത്തിനു പുറമേ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. കോമഡി ഫെസ്റ്റിവൽ, ചിരിമ സിനിമ തുടങ്ങി നിരവധി പരിപാടികളുടെ അവതാരകയായിരുന്നു. മദ്യപാനം ആരോഗ്യത്തിന് ഹാനികരം, കളഭ മഴ, പറയാൻ ബാക്കിവച്ചത്, വസന്തത്തിന്റെ കനൽവഴികളിൽ, കട്ടപ്പനയിലെ ഋത്വിക്റോഷൻ തുടങ്ങി നിരവധി സിനിമകളിലും ദേവിക വേഷമിട്ടിട്ടുണ്ട്.

Karma News Network

Recent Posts

കൊയിലാണ്ടി ഗുരുദേവ കോളേജില്‍ സംഘർഷം, പ്രിന്‍സിപ്പലിനെയും അധ്യാപകനെയും മർദ്ദിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജില്‍ ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ. ഹെല്‍പ്‌ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘർഷത്തിലെത്തി. പ്രിന്‍സിപ്പലിനെയും അധ്യാപകനെയും എസ്.എഫ്.ഐ.…

25 mins ago

മാനനഷ്ട കേസ്, സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ക്ക് അഞ്ച് മാസം തടവും 10 ലക്ഷം പിഴയും

ഡൽഹി: മാനനഷ്ട കേസിൽ സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ക്ക് അഞ്ച് മാസം തടവും 10 ലക്ഷം പിഴയും കോടതി ശിക്ഷ…

1 hour ago

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മേല്‍പ്പാലത്ത് നിന്ന് താഴേക്ക്; യുവതി മരിച്ചു, കുഞ്ഞടക്കം മൂന്നുപേര്‍ക്ക് ഗുരുതരപരിക്ക്

തിരുവനന്തപുരം: വെണ്‍പാലവട്ടത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് സഹോദരിമാരും കുഞ്ഞും മേല്‍പ്പാലത്തുനിന്നും താഴെ വീണു. ഒരാൽ മരിച്ചു, രണ്ടുപേരുടെ…

2 hours ago

കൊയിലാണ്ടി ഗുരുദേവ കോളേജിൽ എസ്എഫ്ഐയുടെ ഗുണ്ടായിസം, പ്രിൻസിപ്പലിന് മർദ്ദനം

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്ഐക്കാരുടെ മര്‍ദ്ദനത്തിൽ പ്രിൻസിപ്പലിന് പരിക്കേറ്റു. ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്ക്…

2 hours ago

ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞു, ഹോട്ടൽ ഉടമയെ തല്ലിച്ചതച്ചു

ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ മർദ്ദിച്ചതായി പരാതി. ഇടുക്കി ഉടുമ്പൻചോല ടൗണിൽ…

2 hours ago

ശിവക്ഷേത്രം തല്ലിത്തകർത്ത ജിഹാദികൾ കരുതിയിരുന്നോളു; പണ്ടത്തേതുപോലെ മുങ്ങാമെന്നു കരുതണ്ട

ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ഒരു ശിവക്ഷേത്രം നശിപ്പിച്ച് ജിഹാദികൾ. ഇത് ഹിന്ദു, മുസ്ലീം സമുദായങ്ങളിൽ പെട്ട പ്രദേശവാസികളുടെ വൻ…

3 hours ago