entertainment

ഉറക്കം നടിക്കുന്നവരെ ഉണർത്താൻ ദൈവം വിചാരിച്ചാലും ബുദ്ധിമുട്ടാവും, സുരേഷ് ​ഗോപിക്ക് പിന്തുണയുമായി വിജയ് മാധവ്

മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നേരിടുന്ന നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിക്ക് പിന്തുണയേറുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടെത്തിയിരിക്കുകയാണ് ​ഗായകൻ വിജയ് മാധവ്. താരം പങ്കുവച്ചിരിക്കുന്ന ഒരു ഫോട്ടോയും കുറിപ്പുമാണ് ആരാധകർക്കിടയിൽ വൈറലായി മാറുന്നത്.

സ്വാമി വിവേകാനന്ദൻ പറഞ്ഞ വാക്കുകൾ ഓർമയുള്ളത് കൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല … ഉറക്കം നടിക്കുന്നവരെ ഉണർത്താൻ ദൈവം വിചാരിച്ചാലും ബുദ്ധിമുട്ടാവും …. ഇത്രെയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ എന്നോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ തെറ്റായി പോവും !എല്ലാവർക്കും ഒരുപാട് സ്നേഹം സന്തോഷം. ശുഭരാത്രി എന്നാണ് സുരേഷ് ഗോപിയ്ക്കും ഭാര്യ രാധികയ്ക്കും ഒപ്പം വിജയ് മാധവും ദേവികയും നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് വിജയ് കുറിച്ചത്.

നിരവധി ആരാധകരാണ് വിജയ്‌യുടെ പോസ്റ്റിൽ സുരേഷ് ഗോപിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. സുരേഷ് ഗോപിയും കുടുംബവുമായി വളരെ അടുത്ത ബന്ധം സൂസഖിക്കുന്നവരാണ് ദേവികയും വിജയ് മാധവും. ഈ കഴിഞ്ഞ വിഷുവിന് സുരേഷ് ഗോപിയിൽ നിന്നും സർപ്രൈസ് ആയി ലഭിച്ച വിഷുകൈനീട്ടത്തിന്റെ വിഡിയോ വിജയ് മാധവ് ഷെയർ ചെയ്തിരുന്നു.

അതേ സമയം മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയേക്കും. മാധ്യമ പ്രവർത്തകയുടെ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് ഇന്നലെ നടക്കാവ് പൊലീസ് കേസെടുത്തത്. രണ്ട് വർഷം തടവോ അല്ലെങ്കിൽ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്.

കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന്റെ ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടർ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ അനുവാദമില്ലാതെ സുരേഷ് ഗോപി പിടിക്കുകയായിരുന്നു.

Karma News Network

Recent Posts

മാനനഷ്ട കേസ്, സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ക്ക് അഞ്ച് മാസം തടവും 10 ലക്ഷം പിഴയും

ഡൽഹി: മാനനഷ്ട കേസിൽ സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ക്ക് അഞ്ച് മാസം തടവും 10 ലക്ഷം പിഴയും കോടതി ശിക്ഷ…

32 mins ago

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മേല്‍പ്പാലത്ത് നിന്ന് താഴേക്ക്; യുവതി മരിച്ചു, കുഞ്ഞടക്കം മൂന്നുപേര്‍ക്ക് ഗുരുതരപരിക്ക്

തിരുവനന്തപുരം: വെണ്‍പാലവട്ടത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് സഹോദരിമാരും കുഞ്ഞും മേല്‍പ്പാലത്തുനിന്നും താഴെ വീണു. ഒരാൽ മരിച്ചു, രണ്ടുപേരുടെ…

1 hour ago

കൊയിലാണ്ടി ഗുരുദേവ കോളേജിൽ എസ്എഫ്ഐയുടെ ഗുണ്ടായിസം, പ്രിൻസിപ്പലിന് മർദ്ദനം

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്ഐക്കാരുടെ മര്‍ദ്ദനത്തിൽ പ്രിൻസിപ്പലിന് പരിക്കേറ്റു. ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്ക്…

1 hour ago

ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞു, ഹോട്ടൽ ഉടമയെ തല്ലിച്ചതച്ചു

ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ മർദ്ദിച്ചതായി പരാതി. ഇടുക്കി ഉടുമ്പൻചോല ടൗണിൽ…

2 hours ago

ശിവക്ഷേത്രം തല്ലിത്തകർത്ത ജിഹാദികൾ കരുതിയിരുന്നോളു; പണ്ടത്തേതുപോലെ മുങ്ങാമെന്നു കരുതണ്ട

ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ഒരു ശിവക്ഷേത്രം നശിപ്പിച്ച് ജിഹാദികൾ. ഇത് ഹിന്ദു, മുസ്ലീം സമുദായങ്ങളിൽ പെട്ട പ്രദേശവാസികളുടെ വൻ…

2 hours ago

ഡിജിപിക്ക് തിരിച്ചടി, 10.8 സെന്റ് ജപ്തി ചെയ്തു, അഡ്വാൻസ് 30 ലക്ഷം തിരികെ നൽകിയാൽ ജപ്തി ഒഴിവാകും

തിരുവനന്തപുരം: ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്. നെട്ടയത്തുള്ള 10 സെൻ്റ്…

2 hours ago