entertainment

ഞാൻ അഭിനയിച്ച സീനുകൾ പൊന്നിയിൻ സെൽവനിൽ നിന്നും ഒഴിവാക്കി- വിജയ് യേശുദാസ്

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. ഗാനഗന്ധർവൻ യേശുദാസിന്റെ മകനായ വിജയ് യേശുദാസ് അഭിനയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്. നിരവധി ഹിറ്റ് ഗാനങ്ങൾ വിജയ് യേശുദാസ് ആലപിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമാഴ്, ഹിന്ദി, കന്നഡ, തുളു, തെലുഗ് ഭാഷകളിലും വിജയ് നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും ഗായകനെ തേടിയെത്തിയിട്ടുണ്ട്.

ഗായകൻ മാത്രമല്ല നല്ല അഭിനേതാവ് കൂടിയാണ് വിജയ് യേശുദാസ്. ഇപ്പോഴിതാ തനിക്ക് അഭിനയരംഗത്ത് നേരിട്ട തിരിച്ചടികളെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. മണിരത്നം സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം പൊന്നിയിൻ സെൽവനിൽ താൻ അഭിനയിച്ച രംഗങ്ങൾ ഒഴിവാക്കി എന്ന് പറയുകയാണ് താരം.

പൊന്നിയിൻ സെൽവനിൽ അഭിനയിച്ച അനുഭവം അതിശയകരമായിരുന്നു എന്നാണ് താരം പറഞ്ഞത്. തമിഴ് ചിത്രമായ പടൈവീരന്റെ സംവിധായകൻ ധന ശേഖരൻ വഴിയാണ് വിജയ് പൊന്നിയിൻ സെൽവനിൽ എത്തുന്നത്. നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രമുണ്ടെന്ന് ധനശേഖരൻ പറഞ്ഞിരുന്നു.

ഒരിക്കൽ അദ്ദേഹം വിളിച്ചിട്ട് മണിസാറിനോട് എന്റെ കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു. നേരിട്ട് സംവിധായകനെ വിളിക്കാനും പറഞ്ഞു. ഞാൻ നേരെ രാജാമുൻഡ്രിയിലേക്ക് ചെന്നു. ഗോദാവരി നദിയിലായിരുന്നു ആ സമയത്ത് ചിത്രീകരണം. പ്രൊഡക്ഷൻ ടീമിൽ നിന്ന് വിളിച്ച് തല മൊട്ടയടിക്കേണ്ടിവരുമെന്ന് പറഞ്ഞു. അത് സമ്മതിച്ചു.

കോസ്റ്റ്യൂമിൽ നിർത്തി ചിത്രങ്ങളെടുത്ത് മണിരത്നം സാറിന് കൊടുത്തു. അദ്ദേഹത്തിനും ഓ.കെ ആയതോടെ പിറ്റേന്ന് രാവിലെ ഒരു ബോട്ട് രംഗം ചിത്രീകരിച്ചു. അതിനുശേഷം ഞാൻ തിരിച്ചുപോന്നു. ഒരുമാസത്തിനുശേഷം അവരെന്നെ ഹൈദരാബാദിലേക്ക് ചിത്രീകരണത്തിന് വിളിപ്പിച്ചു. കുതിരസവാരി നടത്തുന്ന രംഗമായിരുന്നു ചിത്രീകരിക്കേണ്ടത്. എന്നാൽ സിനിമയിൽ തന്റെ രംഗങ്ങൾ ഒഴിവാക്കിയെന്നും അത് ധന ശേഖരനെ അസ്വസ്ഥനാക്കിയെന്നുമാണ് വിജയ് പറഞ്ഞത്.

Karma News Network

Recent Posts

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയ്ക്ക് സസ്‌പെന്‍ഷന്‍

ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻ്റ് ചെയ്തു. ക്നാനാനായ സഭ അന്ത്യോക്യാ പാത്രിയർക്കീസിന്റേതാണ്…

26 mins ago

മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനങ്ങൾ നടത്താത്തത്, പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ആയതിന് ശേഷം വാര്‍ത്താസമ്മേളനങ്ങൾ നടത്താത്തതെന്തെന്ന…

1 hour ago

മുണ്ടിനീരിന് കൊടുത്തത് പ്രെഷറിനുള്ള മരുന്ന്, തൃശ്ശൂരിൽ അഞ്ചുവയസുകാരന് മരുന്ന് മാറി നല്കിയതായി പരാതി

തൃശൂർ: അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി. മുണ്ടിനീരിന് പകരം നല്കിയത് പ്രെഷറിനുള്ള മരുന്ന്. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി.…

1 hour ago

ബൈഭവ് കുമാർ 7 തവണ കരണത്തടിച്ചു, സ്വീകരണ മുറിയിലൂടെ വലിച്ചിഴയച്ച്, തലമുടി ചുരുട്ടിപിടിച്ച് മേശയിൽ ഇടിപ്പിച്ചു

ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ എംപി. നേരിട്ടത് ക്രൂര…

2 hours ago

തിരുവനന്തപുരത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം

തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…

2 hours ago

സാങ്കേതികത്തകരാർ മൂലം വിമാനം പണിമുടക്കി, ലക്ഷദ്വീപിൽ കുടുങ്ങി നൂറുകണക്കിനു മലയാളികൾ

അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…

3 hours ago