entertainment

പുരുഷ സൗന്ദര്യത്തിന് മാറ്റ് കൂട്ടാൻ ബ്യൂട്ടി സലൂണുമായി വിജയ് യേശുദാസ്

ഗായകനും നടനുമായ വിജയ് യേശുദാസ് മലയാളിക്ക് പ്രിയങ്കരനാണ്.ഗായകനെന്ന നിലയിൽ സ്വന്തമായി ഇരിപ്പിടം നേടിയ വിജയ് യേശുദാസ് ഒരു സംരഭകനായും എത്തുന്നുവെന്നതാണ് പുതിയ വാർത്ത.ലോകോത്തര സലൂൺ ബ്രാൻഡിന്റെ കേരളത്തിലെ ആദ്യ ബ്രാഞ്ചിന്റെ ബ്രാൻഡ് അംബാസഡറും ചുമതലക്കാരനുമൊക്കെയായി സുഹൃത്തുക്കൾക്കൊപ്പം വിജയ് എത്തുകയാണ്.പുരുഷൻമാർക്കായുള്ള ബ്യൂട്ടി സലൂൺ രംഗത്തേയ്‍ക്കാണ് വിജയ് യേശുദാസ് ചുവടുവയ്‍ക്കുന്നത്.അടുത്ത സുഹൃത്തുക്കളായ വിജയ്,അനസ് നസിർ തുടങ്ങിയവർക്ക് ഒപ്പമാണ് വിജയ് യേശുദാസ് പുതിയ സംരഭം തുടങ്ങുന്നത്.ദക്ഷിണേന്ത്യയിൽ പല ബ്രാഞ്ചുകൾ തുടങ്ങാനുമാണ് തീരുമാനം.പുരുഷ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴിൽ എന്നതാണ് വിജയ് യേശുദാസ് ലക്ഷ്യമിടുന്നത്.ഹെയർ സ്റ്റൈൽ,വരന്റെ എല്ലാവിധ മേയ്‍ക്കപ്പ്,മസാജ്,ഫേഷ്യൽ തുടങ്ങിയ സേവനകളും കൊച്ചിയിൽ തുടങ്ങുന്ന ഷോപ്പിൽ ലഭ്യമാകും.

ഓഗസ്റ്റ് മധ്യത്തോടെ കൊച്ചിയിലായിരിക്കും ഇതിന് ഔപചാരിക തുടക്കം കുറിക്കുക.ഇപ്പോൾ കൊച്ചിയിൽ പനമ്പള്ളി നഗറിൽ ആദ്യ ശാഖയുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.പ്രളയത്തിന്റെ പരിണിത ഫലങ്ങൾക്കൊടുവിൽ കോവിഡും കൂടിയായപ്പോൾ താൻ ഉൾപ്പെടെയുള്ള ഗായകർക്ക് ലഭിക്കേണ്ടിയിരുന്ന അവസരങ്ങൾ നഷ്‌ടപ്പെട്ടു.ചെന്നൈയിൽ താമസിക്കുമ്പോൾ നാട്ടിൽ എന്തെങ്കിലും ചെയ്യണമെന്നും മുന്നോട്ടുള്ള വഴി കണ്ടെത്തണമെന്നുമുള്ള ചിന്തയിലാണ് പുതിയ സംരംഭം ആരംഭിച്ചതെന്ന് വിജയ് പറയുന്നു.

കുറച്ചു നാളായി സ്പോർട്സുമായി ബന്ധപ്പെട്ട് ഒരു ബിസിനസ് എന്ന ചിന്ത ഉള്ളിൽക്കൊണ്ടു നടന്നിരുന്നുവെന്ന് വിജയ് യേശുദാസ് പറയുന്നു. അപ്പോഴാണ് ഈ ആശയം മുന്നിൽ എത്തുന്നത്.സുഹൃത്ത് വിജയ് മൂലനാണ് ഇങ്ങനെ ഒരു ബിസിനസ് സംരഭത്തെക്കുറിച്ച് അവതരിപ്പിച്ചത് കേട്ടപ്പോൾ കൊള്ളാമെന്നു തോന്നി.കോവിഡ് കാലത്തും ജനങ്ങൾക്കിടയിൽ ഗ്‌റൂം ചെയ്യാനുള്ള വ്യഗ്രത മനസ്സിലാക്കിയപ്പോൾ ഇനി അധികം വൈകിപ്പിക്കേണ്ട എന്ന തീരുമാനത്തിലെത്തി.കേരളത്തിൽ കണ്ടുവരുന്ന സലൂൺ ഫോർമാറ്റുകളുടെ പൊളിച്ചെഴുത്ത് കൂടിയാണ് വിജയ് ഉദ്ദേശിയ്ക്കുന്നത്.ഗോവ കഴിഞ്ഞാൽ തെന്നിന്ത്യയിൽ തുറക്കാൻ പോകുന്ന അന്താരാഷ്ട്ര സലൂൺ ശൃംഖലയുടെ ആദ്യ ബ്രാഞ്ച് വിജയ്‍യും കൂട്ടുകാരും ചേർന്ന് കൊച്ചിയിൽ ആരംഭിക്കുന്നു:ന്യൂയോർക് സ്റ്റൈൽ പിന്തുടരുന്ന കനേഡിയൻ ബ്രാൻഡാണ്’ചോപ്ഷോപ്’.അത്യാധുനികതയുടെ നൂതന സങ്കേതങ്ങൾ ഇവിടെ ലഭ്യമാക്കും.ബൈക്കിനും ബ്ലെയ്ഡിനും ബിയേർഡിനും(താടി) ജീവിതത്തിൽ പ്രാധാന്യം കൽപ്പിക്കുന്ന ബ്രൂക്‌ലിൻ മാതൃകയിൽ പ്രവർത്തിക്കുന്ന ഇടമാണിത്.പുരുഷന്മാർക്കായി പ്രീമിയം സേവനമാണ് ലഭിക്കുക.ആദ്യത്തെ ബ്രാഞ്ചാണ് തുറക്കുന്നത്.അന്താരാഷ്ട്ര നിലവാരത്തിലെ ജീവനക്കാരാവും ഇവിടെ സേവനം നൽകുക.

Karma News Network

Recent Posts

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

14 mins ago

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; ഭർത്താവ് രാജേഷ് പിടിയിൽ

ആലപ്പുഴ: ചേർത്തലയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. രാജേഷിനെ കഞ്ഞികുഴി ബാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.…

39 mins ago

അതിതീവ്രമഴ; തലസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷം; പൊന്മുടി ഇക്കോ ടൂറിസത്തിലേക്ക് ഇന്ന് മുതൽ പ്രവേശനമില്ല

തിരുവനന്തപുരം: തലസ്ഥാനത്ത് അതിശക്തമായ മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. അട്ടക്കുളങ്ങരയിലെ വ്യാപാരസ്ഥാപനങ്ങളിലും മുക്കോലയ്ക്കലിൽ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. അട്ടക്കുളങ്ങര…

52 mins ago

ഏത് നാട്ടിൽ പോയാലും സംഘം കാവലുണ്ട്, കുറിപ്പുമായി ദീപ നിശാന്ത്

സ്റ്റോൺഹെഞ്ച് സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറിക്കൊണ്ട് നിൽക്കുന്ന മഹാത്ഭുതമാണ് സ്റ്റോൺഹെഞ്ചെന്നും പ്രവേശനത്തിനായി…

54 mins ago

സാധാരണ തീർത്ഥാടകർക്ക് ബുദ്ധിമുട്ട്, ശബരിമല സന്നിധാനത്തെ വിഐപി ദർശനം അനുവദിക്കരുതെന്ന് വിജിലൻസ് എസ് പി

പത്തനംതിട്ട: ശബരിമല സംവിധാനത്തെ ഒന്നാമത്തെ ക്യൂവിൽ നിന്നുള്ള വിഐപി ദർശനം സാധാരണ തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വിഐപി ദർശനം അനുവദിക്കരുതെന്ന് ദേവസ്വം…

1 hour ago

സിദ്ധാര്‍ഥിന്റെ മരണം, നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സര്‍ക്കാര്‍ വക സ്ഥാനക്കയറ്റം

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ഥിന്റെ മരണത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷന്‍…

1 hour ago