entertainment

എനിക്കിഷ്ടമുള്ള ജീവിതമാണ് ഇപ്പോൾ ഞാൻ ജീവിക്കുന്നത്, ജീവിതം ഒന്നേയുള്ളൂ- വിജയ് യേശുദാസ്

മനോഹരമായ പാട്ടുകളേക്കാൾ കഴിഞ്ഞ കുറച്ചു നാളുകളായി വിജയ് യേശുദാസ് വിവാദങ്ങളുടെ കളിത്തോഴനാണ്. പൊതുവേ സാമൂഹിക വിഷയങ്ങളിലോ വ്യക്തിപരമായ കാര്യങ്ങളിലോ തുറന്ന ചർച്ചയ്‌ക്കോ സംവാദത്തിനോ ഇറങ്ങാത്ത പ്രകൃതക്കാരനാണ് വിജയ്. പക്ഷേ അത്രയൊന്നും ഇല്ലെങ്കിൽ പോലും വിജയ് യേശുദാസ് വിവാദങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ട്. വിവാഹമോചനക്കാര്യം പോലും വിജയ് എവിടെയും പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല

ഗാന ലോകത്തേക്ക് വന്നപ്പോൾ, അച്ഛനോളം മികച്ച ഗായകനാകും എന്ന പ്രതീക്ഷയിലാണ് എല്ലാവരും വരവേറ്റത്. അത് എത്രത്തോളം വലിയ സമ്മർദ്ദമായിരുന്നു തനിക്ക് തുടക്കകാലത്ത് തന്നിരുന്നത് എന്ന് വിജയ് യേശുദാസ് പറയുന്നു. ആനീസ് കിച്ചണിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗായകൻ.

അച്ഛൻ ഉണ്ടാക്കി വച്ച ലെഗസി അത് അച്ഛന്റേതാണ്. ആ ലേബലിൽ ഞാൻ അറിയപ്പെട്ടേക്കാം, അതിൽ സന്തോഷമുണ്ട്. അച്ഛന്റെ ആ പെരുമയെ ഞാൻ ബഹുമാനിക്കുകയും ചെയ്യുന്നു. പക്ഷെ വന്ന സംഗീത ലോകത്തേക്ക് വരുമ്പോഴേക്കും അച്ഛനുമായി താരതമ്യം ചെയ്യലാണ് സഹിക്കാൻ പറ്റാത്തത്. തുടക്കത്തിൽ അത് എനിക്ക് വലിയ രീതിയിലുള്ള ഫ്രസ്‌ട്രേഷൻ തന്നിരുന്നു. അച്ഛന്റെ പേര് ചീത്തയാക്കാൻ എന്തിനാണ് പാടുന്നത് എന്നൊക്കെ ചോദിച്ചുള്ള താരതമ്യപ്പെടുത്തലായിരുന്നു.

തുടക്കത്തിൽ ഒരെട്ടു വർഷം അത് ഞാൻ തുമന്നു. ഒരു ‘ഓടക്കുഴൽ വിളികേട്ടോ’ എന്ന പാട്ട് സംഭവിയ്ക്കുകയും അതിലൂടെ സംസ്ഥാന പുരസ്‌കാരം കിട്ടുകയും ചെയ്യുനന്ത് വരെ ആ പരിഹാസവും താരതമ്യപ്പെടുത്തലുകളും ഉണ്ടായിരുന്നു. പിന്നെ ആ ഉത്തരവാദിത്വം ഞാൻ തന്നെ എടുത്ത് മാറ്റി. എനിക്ക് എന്റേതായ ഐഡന്റിറ്റിയുണ്ട്, എന്റ വ്യക്തിത്വമുണ്ട്. ഞാൻ പാടുന്ന പാട്ട് കൂടുതൽ മികച്ചതാക്കാൻ പരമാവധി പരിശ്രമിക്കാം, അതിൽ നൂറ് ശതമാനം ആത്മാർത്ഥത കാണിക്കും പക്ഷെ വിധി എന്റെ കൈയ്യിലല്ല. അച്ഛന്റെ ശബ്ദത്തിൽ പാടാൻ എനിക്ക് സാധിക്കില്ലല്ലോ. അത് അച്ഛന്റെ നേട്ടമാണ്

Karma News Network

Recent Posts

ഇബ്രാഹിം റൈസിയുടെ മരണം, താൽക്കാലിക പ്രസിഡന്റായി മുഹമ്മദ് മൊഖ്‌ബർ

ടെഹ്റാന്‍ : ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ…

2 mins ago

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ്, ആറാട്ടിലെ അനുഭവം പങ്കിട്ട് ചിത്ര നായർ

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷേട്ടന്റെ കാമുകിയായ സുമലത ടീച്ചറെ അവതരിപ്പിച്ച് പ്രേക്ഷക മനം കവർന്ന നടിയാണ്…

22 mins ago

കൊച്ചിയിലെ അവയവക്കടത്ത് കേസ്, ഇരകളായവരിൽ പാലക്കാട് സ്വദേശിയും, വേരുകൾ തേടി പോലീസ്

കൊച്ചി : കൊച്ചിയിലെ അവയവക്കടത്ത് കേസിൽ ഇരയായവരിൽ പാലക്കാട് സ്വദേശിയും ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരെന്നും പോലീസ്. നിരവധിപേര്‍ ഇയാള്‍വഴി…

23 mins ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

49 mins ago

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ്  വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കാസർഗോഡ് പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തായത്ത് വീട്ടിൽ…

60 mins ago

റേവ് പാര്‍ട്ടിക്കിടെ ലഹരിവേട്ട, പിടിയിലായതിൽ നടിമാരും മോഡലുകളും

ബെംഗളൂരു : ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആര്‍. ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെ ലഹരിവേട്ട. പാര്‍ട്ടി നടന്ന ഫാംഹൗസില്‍നിന്ന് എം.ഡി.എം.എ.യും…

1 hour ago