entertainment

എന്നെ ഞാനാക്കിയതിൽ വലിയ പങ്ക് അപ്പയ്‌ക്ക്, അപ്പയുടെ പേരിനോടു മാത്രം ചേർത്ത് തന്നെ തിരിച്ചറിയുമ്പോൾ ആദ്യം ദേഷ്യം തോന്നിയിരുന്നു- വിജയ്

മലയാളത്തിന്റെ അഭിമാനമാണ് ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ്. കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി മലയാളികളുടെ അലങ്കാരവും അഹങ്കാരവുമായ അദ്ദേഹത്തിന് ആരാധകരും അനവധിയാണ്. ഇപ്പോൾ പൊതു പരിപാടികളിലൊന്നും സജീവമല്ല. വിദേശത്താണ് ഇപ്പോൾ യേശുദാസ് താമസിക്കുന്ന്. അവിടെ നിന്നുള്ള ചില ചിത്രങ്ങൾ അടുത്തിടെ പുറത്തു വന്നിരുന്നു. വിജയ് തന്റെ അച്ഛനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

താരത്തിന്റെ വാക്കുകൾ.

ഒരുപാട് സമയമെടുത്താണ് താനൊരു നല്ല ഗായകനായി പേരെടുത്തത്. അഭിനയത്തിലും മികച്ചതാവണമെന്നാണ് ആഗ്രഹം. അഭിനയത്തിലോ സംഗീത സംവിധാനത്തിലോ അധികം നേട്ടങ്ങളുണ്ടായിട്ടില്ല. അതെല്ലാം മുന്നോട്ടുള്ള യാത്രകളിൽ വന്നു ചേരും. എഴുത്തോ, സംവിധാനമോ അങ്ങനെ ചെയ്യണമെന്നു തോന്നുന്ന എല്ലാം ഈ ഒറ്റ ജന്മത്തിൽ ചെയ്യും. ആഗ്രഹമുള്ള എല്ലാം ശ്രമിച്ച്‌, അജണ്ടയോ വലിയ മുന്നൊരുക്കങ്ങളോ ഇല്ലാതെ ഈ യാത്ര ആസ്വദിക്കുക എന്നതാണ് തന്റെ മോട്ടോ. അപ്പയും (യേശുദാസ്) അതുപോലെ ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് ആസ്വദിച്ച്‌ ജീവിക്കുകയാണ്. എപ്പോഴും അമ്മ അടുത്തു വേണമെന്നു മാത്രം. ടെന്നിസ് കാണലാണ് പ്രിയ വിനോദം. സിനിമകളും കാണാറുണ്ട്. ഇടയ്‌ക്കു പുതിയ പാട്ടുകളുടെ അഭിപ്രായം ചോദിക്കുന്നവരോട് പാട്ടു കേട്ടു നിർദ്ദേശങ്ങൾ പറയാറുണ്ടെന്നും വിജയ് പറയുന്നു.

അമേരിക്കയിൽ വിശ്രമജീവിതം നയിക്കുകയാണ് യേശുദാസ് ഇപ്പോൾ. അടുത്തിടെ അണ്ണാറക്കണ്ണന് തീറ്റ കൊടുക്കുന്ന യേശുദാസിന്റെ വീഡിയോ വൈറലായിരുന്നു. അപ്പയുടെ പേരിനോടു മാത്രം ചേർത്ത് തന്നെ തിരിച്ചറിയുമ്പോൾ ആദ്യമൊക്കെ ചെറിയ അമർഷം തോന്നാറുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതിൽ സന്തോഷമാണെന്നും വിജയ് കൂട്ടിച്ചേർത്തു. ‘എന്നെ ഞാനാക്കിയതിൽ ഒരു വലിയ പങ്ക് അപ്പയ്‌ക്കുണ്ട്’, വിജയ് പറഞ്ഞു.

Karma News Network

Recent Posts

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…

51 seconds ago

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

37 mins ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

1 hour ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

2 hours ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

2 hours ago

ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു, പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർതഥിക്കുന്നെന്ന് മോദി

ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…

3 hours ago