entertainment

മാർച്ച്‌ മാസത്തിലാണ് ഒരുപാട് സംഭവങ്ങൾ ഉണ്ടായത്, വിജയ് യേശുദാസിന്റെ പോസ്റ്റ് ചർച്ചയാകുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. ഗാനഗന്ധർവൻ യേശുദാസിന്റെ മകനായ വിജയ് യേശുദാസ് അഭിനയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്. നിരവധി ഹിറ്റ് ഗാനങ്ങൾ വിജയ് യേശുദാസ് ആലപിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമാഴ്, ഹിന്ദി, കന്നഡ, തുളു, തെലുഗ് ഭാഷകളിലും വിജയ് നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും ഗായകനെ തേടിയെത്തിയിട്ടുണ്ട്. എപ്പോഴും വാർത്തകളിലും ​ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞ് നിൽക്കാറുള്ള ഒരു ​ഗായകൻ കൂടിയാണ് വിജയ്.

നാൽപ്പത്തിനാലുകാരനായ വിജയ് ഏറെക്കാലത്തെ പ്രണയത്തിനുശേഷമാണ് വിവാഹിതനായത്. ഭാര്യ ദർശനയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയാതായി വിജയ് യേശുദാസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ പോസ്റ്റാണ്.

‘മാർച്ച്‌ മാസത്തിലാണ് ഒരുപാട് സംഭവങ്ങൾ ഉണ്ടായത്. വിശ്വാസം..’ എന്നാണ് വിജയ് യേശുദാസ് പങ്കുവെച്ച പോസ്റ്റിലൂടെ പറയുന്നത്. ഇതുകൊണ്ട് താരം ഉദ്ദേശിച്ചത് എന്താണെന്നാണ് ആരാധകർ ചോദിക്കുന്നത്. ഭാര്യയുമായി അകന്നത് അടക്കമുള്ള സംഭവങ്ങളായിരിക്കും അദ്ദേഹം പറയാൻ ഉദ്ദേശിച്ചതെന്ന് തരത്തിൽ കമന്റുകൾ വന്ന് തുടങ്ങി. ഇതിന് പിന്നാലെ വേറെ നിരവധി എഴുത്തുകളായിട്ടാണ് താരം എത്തിയിരിക്കുന്നത്.

‘പ്രതികരിക്കാതെ ഇരിക്കുന്നതാണ് പലയിടത്തും നല്ലത്. ആളുകളോടോ ചില സാഹചര്യങ്ങളിലോ എന്താണെങ്കിലും ദേഷ്യപ്പെടരുത്. നമ്മുടെ പ്രതികരണമില്ലാതെ ഇതിന് രണ്ടിനും ശക്തിയുണ്ടാവില്ല. ഈ വാക്കുകൾ മനസിലാക്കിയാൽ നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്നും’ വിജയ് പറയുന്നു.

എങ്ങനെ ക്ഷമ പറയണം, എങ്ങനെ സംസാരിക്കണം, സത്യസന്ധരായിരിക്കണം, മറ്റൊരാളെ കുറ്റപ്പെടുത്താതെ ഉത്തരവാദിത്തം മനസിലാക്കുകയൊക്കെ ചെയ്തില്ലെങ്കിൽ നമ്മൾ തീരെ വളർന്നിട്ടില്ലെന്ന് മനസിലാക്കുകയാണ് വേണ്ടത്. കഴിഞ്ഞ കാര്യങ്ങൾ പുറകിലേക്ക് പോയി മാറ്റം വരുത്താൻ നമുക്ക് സാധിക്കില്ല. എന്നാൽ നമ്മൾ എവിടെയാണോ അവിടം തൊട്ട് നമുക്ക് അവസാനം വരെ മാറ്റം വരുത്താൻ സാധിച്ചേക്കും…’ എന്നിങ്ങനെ വിമർശാനത്മകമായിട്ടുള്ള എഴുത്തുകളും വിജയ് യേശുദാസ് പങ്കുവെച്ചു.

Karma News Network

Recent Posts

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ല, സ്വധർമ്മത്തിലേക്കുള്ള മടങ്ങി വരവായി കാണും- വിജി തമ്പി

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ലെന്ന് വിശ്വ ഹിന്ദു പരിക്ഷത്ത് സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ വിജി തമ്പി കർമ ന്യൂസിനോട്.…

3 mins ago

ഇബ്രാഹിം റൈസിയുടെ മരണം, താൽക്കാലിക പ്രസിഡന്റായി മുഹമ്മദ് മൊഖ്‌ബർ

ടെഹ്റാന്‍ : ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ…

19 mins ago

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ്, ആറാട്ടിലെ അനുഭവം പങ്കിട്ട് ചിത്ര നായർ

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷേട്ടന്റെ കാമുകിയായ സുമലത ടീച്ചറെ അവതരിപ്പിച്ച് പ്രേക്ഷക മനം കവർന്ന നടിയാണ്…

39 mins ago

കൊച്ചിയിലെ അവയവക്കടത്ത് കേസ്, ഇരകളായവരിൽ പാലക്കാട് സ്വദേശിയും, വേരുകൾ തേടി പോലീസ്

കൊച്ചി : കൊച്ചിയിലെ അവയവക്കടത്ത് കേസിൽ ഇരയായവരിൽ പാലക്കാട് സ്വദേശിയും ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരെന്നും പോലീസ്. നിരവധിപേര്‍ ഇയാള്‍വഴി…

40 mins ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

1 hour ago

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ്  വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കാസർഗോഡ് പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തായത്ത് വീട്ടിൽ…

1 hour ago