entertainment

ദൗര്‍ഭാഗ്യമെന്നു പറയട്ടെ എന്റെ അറിവോടെ ആയിരുന്നില്ല മകളുടെ അഭിനയം, വിജയകുമാര്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് വിജയകുമാര്‍. സഹനടനായും വില്ലനായുമൊക്കെ നിരവധി കഥാപാത്രങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ പ്രണയത്തെ കുറിച്ചും മകള്‍ അര്‍ത്ഥനയെ കുറിച്ചുമൊക്കെ വിജയകുമാര്‍ പറയുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. തന്റെ അറിവോടെയല്ല മകള്‍ സിനിമയില്‍ അഭിനയിച്ചത് എന്നാണ് വിജയകുമാര്‍ പറയുന്നത്. എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിക്കിടെയാണ് വിജയകുമാര്‍ മനസു തുറന്നത്.

‘ഇടക്ക് മകള്‍ മുദ്ദുഗവു എന്ന ചിത്രത്തില്‍ അഭിനയിക്കുകയുണ്ടായി, സുരേഷേട്ടന്റെ മോന്റെ കൂടെ. പക്ഷെ ദൗര്‍ഭാഗ്യമെന്നു പറയട്ടെ എന്റെ അറിവോടെ ആയിരുന്നില്ല അത്. മോളുടെ ഈ മീഡിയ കമ്മ്യൂണിക്കേഷന്‍ എന്ന് പറയുന്ന വിഷയം ഇപ്പോഴാണ് ഞാന്‍ അറിയുന്നത്. ഇതിനെകുറിച്ച് അന്വേഷിക്കാന്‍ ഇവാനിയോസ് കോളേജില്‍ പോയപ്പോള്‍ അവര്‍ പറയുകയുണ്ടായി, വിജയകുമാറേ ഇതൊരു കോഴ്‌സാണ്. കുട്ടികളുടെ സ്വപ്നം സിനിമയാണെന്ന്.’

‘മാത്രമല്ല കൂട്ടുകാര്‍ പറയുമല്ലോ അച്ഛന്‍ നടന്‍ ആണല്ലോ, അപ്പോള്‍ നിനക്കും ആകാമല്ലോ എന്ന്. പക്ഷെ ഞാന്‍ വേണ്ട മോളെ എന്നാണ് പറഞ്ഞത്. അത് നമ്മള്‍ക്ക് ശരിയാകില്ലെന്നും പറഞ്ഞു. അതിന്റെ പേരില്‍ പരിഭവവും പിണക്കവും ഒക്കെയുണ്ടായി. അതൊക്കെ തീര്‍ത്തു. ഇപ്പോള്‍ കുഴപ്പമില്ലാതെ പോകുന്നു’ -വിജയകുമാര്‍ പറഞ്ഞു.

2016ല്‍ പുറത്തെത്തിയ മുദ്ദുഗൗ എന്ന ചിത്രത്തില്‍ നായിക ആയിട്ടാണ് അര്‍ത്ഥന മലയാള ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഗോകുല്‍ സുരേഷിന്റെയും ആദ്യ ചിത്രമായിരുന്നു ഇത്. പിന്നീട് തമിഴിലേക്ക് ചേക്കേറിയ താരം നാല് തമിഴ് സിനിമകളില്‍ അഭിനയിച്ചു. ഒടുവിലായി മലയാളത്തില്‍ നടി അഭിനയിച്ചത് ഷൈലോക്കിലാണ്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

5 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

6 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

7 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

7 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

8 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

8 hours ago