social issues

ഡോക്ടര്‍മാരും മനുഷ്യരാണ് അവരുടെ മനസ്സ് കാണാതെ പോകരുത്, കണ്ണീര്‍ കുറിപ്പ്

ശസ്ത്രക്രിയയ്ക്ക് ഇടെ ഏഴ് വയസുള്ള പെണ്‍കുട്ടി മരിക്കാനിടായ സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ അനൂപ് കൃഷ്ണന്‍ ജീവനൊടുക്കിയ സംഭവത്തിന്റെ അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നത് അനൂപ് എന്ന നല്ല മനുഷ്യന്റെ ഓര്‍മ്മകളാണ്.ആതുര സേവനത്തില്‍ അനൂപ് കാണിച്ച ആത്മാര്‍ത്ഥതയും സഹപ്രവര്‍ത്തകര്‍ കണ്ണീരോടെ ഓര്‍ക്കുന്നു.ഇപ്പോള്‍ മലപ്പുറം കുന്നുംപുറം ദാരു ഷിഫ ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ട് വിജയലക്ഷ്മി പങ്കുവെച്ച കുറിപ്പും ചര്‍ച്ചയാവുകയാണ്.എത്രയോ മഹത്വരമായ സേവനങ്ങള്‍ നമുക്ക് നല്‍കേണ്ട ഒരു ഡോക്ടറെയാണ് കൂമ്പിലെ നുള്ളിക്കളഞ്ഞതെന്ന് വിജയലക്ഷ്മി കുറിക്കുന്നു.

കുറിപ്പ് വായിക്കാം’ഡോക്ടര്‍ അനൂപ് കൃഷ്ണ, അങ്ങേക്ക് എന്റെ കണ്ണീരില്‍ കുതിര്‍ന്ന ആദരാജ്ഞലികള്‍.അങ്ങയുടെ മരണ വാര്‍ത്ത അത്ര ഏറെ എന്റെ മനസിനെ സ്വാധീനം ചെലുത്തി.ഇത്ര എങ്കിലു ഞാന്‍ കുറിച്ചു വച്ചില്ലെങ്കില്‍ ഈ ജോലിയില്‍ തുടരുന്ന എനിക്ക് മനസാക്ഷി ഇല്ല എന്ന് സ്വയം വിശ്വസിക്കേണ്ടി വരും.സര്‍,അങ്ങയെ ഇങ്ങനെ കൊന്നവര്‍ക്കു കാലം മാപ്പുകൊടുക്കില്ല.25കൊല്ലത്തെ നാട്ടിലെയും വിദേശത്തെയും ആരോഗ്യ മേഖലയിലെ അനുഭവങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും ഒരു ഡോക്ടര്‍മാരും ഒരുരോഗിയെ രക്ഷിക്കാനല്ലാതെ കൊല്ലാന്‍ ഒരു ശുശ്രൂഷയും കൊടുത്തതായി എന്റെ അറിവിലില്ലാ.ഓരോ ഓപ്പറേഷന്‍ സമയത്തും ഓരോ സര്‍ജ്ജന്‍ മാരും അനുഭവിക്കുന്ന മാനസിക സമ്മര്‍ദം ഞാന്‍ നേരിട്ടു കാണുന്ന ആളാണ്.അത് അക്ഷരങ്ങളിലൂടെ വിവരിക്കാന്‍ അസാധ്യമാണ്.നിര്‍ഭാഗ്യവശാല്‍ രോഗിക്ക് ഓപ്പറേഷന്‍ നടക്കുന്നതിനിടയില്‍ മരണം സംഭവിക്കാം.സമ്മതപത്രം ഒപ്പിട്ടു വാങ്ങുമ്പോളും അതിന് മുന്‍പും ഇതെല്ലാം വിശദമായി രോഗിയുടെ ബന്ധുക്കള്‍ക്കും ചില സാഹചര്യങ്ങളില്‍ രോഗിയോടും വിശദീകരിച്ചു കൊടുക്കുന്നുണ്ട്.എല്ലാ ഓപ്പറേഷനുകളിലും അതിന്റെതായ അപകടസാധ്യത ഉണ്ട്.എല്ലാം അറിഞ്ഞിട്ടും തേജോവധം ചെയുന്ന സോഷ്യല്‍ മീഡിയകളും ഒരു വിഭാഗം ജനങ്ങളും ഇതൊക്കെ അറിയണം.

‘കാളപെറ്റെന്ന് കെട്ടല്‍ കയറെടുക്കുന്ന’അവസരത്തില്‍ ഇതുപോലെ ഒക്കെ സംഭവിക്കും എന്ന് ഓര്‍ക്കുക.ഡോക്ടര്‍മാരും മനുഷ്യരാണ് അവരുടെ മനസ്സ് കാണാതെ പോകരുത്.ഈ ആരോഗ്യ മേഖലയിലെ എല്ലാവരും സാധാരണ മനസുള്ളവരല്ല അതു മറക്കരുത്.ഒരു യൂവഡോക്ടര്‍ ആയ അദേഹം എത്രയോ മഹത്വരമായ സേവനങ്ങള്‍ നമുക്ക് നല്‍കേണ്ടതായിരുന്നു..കൂമ്പിലെ നുള്ളിക്കളഞ്ഞില്ലേ..ഉത്തരവാദികള്‍ ആരാണ്?നമ്മുക്ക് കിട്ടേണ്ടിയിരുന്ന ഒരു നല്ല ഡോക്ടറെ നമ്മള്‍ കൊന്നതല്ലേ.ആര്‍ക്കും മനസ്സിലാകാത്ത ഒരു വലിയ ലോകമാണ് ഈ ഡോക്‌ടേഴ്‌സ്,നഴ്‌സസ്.ഹോസ്പിറ്റല്‍,അവിടുത്തെ ജോലി,അതിനോട് അനുബന്ധിച്ച ഡിപ്പാര്‍ട്‌മെന്റുകള്‍.ഒന്നോര്‍ക്കുക ഒരിക്കലും ഒരു ഡോക്ടര്‍ അല്ലെങ്കില്‍ ഒരു നഴ്‌സും മനഃപൂര്‍വം ഒരു രോഗിയെ കൊല്ലില്ല.അവസാന ശ്വാസം വരെ അതു നിലനിര്‍ത്താന്‍ ജീവന്‍ പണയവച്ചു ശ്രമിക്കുന്നവരാണ്. അത് അവരില്‍ ഒരാളായി ജീവിച്ചാല്‍ മാത്രം മനസിലാകുന്ന സത്യം.സര്‍ അങ്ങ് ഒന്ന് തിരിഞ്ഞു ചിന്തിച്ചിരുന്നു എങ്കില്‍..സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചും കൊന്നും കള്ളക്കടത്തും കൊള്ളയും നടത്തുന്നവരെ ഹൈടെക് രീതിയില്‍ സംരക്ഷിക്കുന്ന നിയമം ഉള്ള ഇവിടെ അങ്ങ് എന്തിനാണ് ജീവിതത്തില്‍ നിന്നും ഒളിച്ചോടിയത്?കുറച്ചു പേപ്പട്ടികള്‍ക്കുമുന്നില്‍ കടിച്ചുകീറി കൊല്ലാന്‍ നിന്നുകൊടുത്ത് സ്വയം മരണം ഏറ്റുവാങ്ങിയത്..?എന്തിനായിരുന്നു ഒരായിരം ആതുര സേവന സ്വപ്‌നങ്ങള്‍ ഒരു നിമിഷം കൊണ്ടു അവസാനിപ്പിച്ചത്?ഒരു ഡോക്ടര്‍ ആവുന്നത് എത്ര കഠിന അധ്വാനത്തില്‍ നിന്നാണ്…എത്ര വലിയ കഴിവില്‍ നിന്നാണ്..അതിലുപരി ഈശ്വരന്‍ തന്റെ അനുയായികള്‍ ആയി ഭൂമിയില്‍ അയച്ചവര്‍…കൊന്നുകളഞ്ഞില്ലേ ആ ഭൂമിയിലെ ജീവനുള്ള ദൈവത്തില്‍ ഒരുവനെ..നിങ്ങള്‍ക്കു മാപ്പില്ല..കാലം കരുതിവച്ചിട്ടുണ്ട് ഓര്‍ത്തുകൊള്ളുക..ഈ കാണുന്ന കൊറോണ വൈറസിനെക്കാള്‍ ഭീകരമായ മനുഷ്യര്‍…സത്യം അറിയാതെ കാര്യങ്ങള്‍ പടര്‍ത്തുന്ന വിഷജീവികള്‍..ആരോഗ്യ ലോകത്തെ ഒരു മനുഷ്യജീവിപോലും മറന്നുപോകരുത്…ഇതുപോലെ ഉള്ള വിഷ ജീവികളെ നമ്മള്‍ കൊടുക്കുന്ന സേവനം ഏറ്റുവാങ്ങി നമ്മളെ കൊല്ലുന്ന വിഷസര്‍പ്പങ്ങളെ…വിജയലക്ഷ്മി

Karma News Network

Recent Posts

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ’, ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യം, രാഷ്ട്രപതിക്ക് കത്ത്

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…

16 mins ago

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

1 hour ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

2 hours ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

2 hours ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

2 hours ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

3 hours ago