മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്. കാഴ്ചയുടെ ലോകത്ത് വിജയ ലക്ഷ്മിക്ക് തിളക്കമില്ലെങ്കിലും സംഗീത ലോകത്ത് വിജയലക്ഷ്മി വലിയ നക്ഷത്രമാണ്. ആരാധകര്‍ക്കും സംഗീത സംവിധായകര്‍ക്കും സ്വന്തം വിജിയാണ് വിജയലക്ഷ്മി. ഇപ്പോള്‍ വിജയലക്ഷ്മിയുടെ ഫേസ്ബുക്ക് പേജില്‍ വരുന്ന പോസ്റ്റുകള്‍ ശ്രദ്ധേയമാവുകയാണ്. ഒന്നര മില്യണിനടുത്ത് ഫോളോവേഴ്സ് ഉള്ള പേജജില് ചില നിരാശ കുറിപ്പുകളാണ് എത്തിയിരിക്കുന്നത്.
അടുത്തിടെയായി വിജിയുടെ പോസ്റ്റുകള്‍ക്ക് ശോകം ആണെന്നാണ് ആരാധകര്‍ പറയുന്നത്. കൊടുക്കാന്‍ കഴിയില്ലെങ്കില്‍ കൊതിപ്പിക്കരുത്. ആഹാരം കൊണ്ടായാലും സ്നേഹം കൊണ്ടായാലും. ആശിച്ചവന്റെ നിരാശ എഴുതി പ്രകടിപ്പിക്കാന്‍ കഴിയില്ല എന്നുള്ള ഒരു പിക്ച്ചര്‍ കോട്ട് കണ്ടതോടെയാണ് ആരാധകര്‍ ശോകം ആണല്ലോ എന്ന കമന്റും മറ്റുമായി എത്തിയത്.
സ്നേഹം യാചിച്ചു വാങ്ങരുത്. അങ്ങിനെയുള്ള സ്നേഹം നിലനില്ക്കുകയില്ല. സ്ഥാനം ഇല്ലെന്നറിഞ്ഞാല്‍ വാദിക്കാനും ജയിക്കാനും നില്‍ക്കരുത്; മൗനമായി പിന്മാറണം എന്ന ഒരു പോസ്റ്റും വിജയലക്ഷ്മിയുടെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ചില താരങ്ങളും വിജിയുടെ പോസ്റ്റുകള്‍ക്ക് സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. എന്നാല്‍ പേജ് കൈകാര്യം ചെയ്യുന്നവര്‍ ആണോ ഇത്തരം നിരാശയും സങ്കടവും നിറഞ്ഞ പോസ്റ്റുകള്‍ പങ്കിടുന്നത് എന്ന അഭിപ്രായവും ചിലര്‍ പങ്ക് വയ്ക്കുന്നുണ്ട്.
സ്വന്തമായി വാദ്യപകരണമുണ്ടാക്കിയും വിജയലക്ഷ്മി ഞെട്ടിച്ചിരുന്നു. അഞ്ച് മണിക്കൂര്‍ കൊണ്ട് 69 ഗാനങ്ങള്‍ക്ക് ശ്രുതി മീട്ടി ലോകറെക്കോര്‍ഡില്‍ ഇടം നേടുകയും ചെയ്തിരുന്നു. അനൂപാണ് വൈക്കം വിജയലക്ഷ്മിയെ വിവാഹം കഴിച്ചത് .നിരവധി ഫോളോവേഴ്സുള്ള ഫേസ്ബുക്ക് പേജിലൂടെ വിജയലക്ഷ്മി പങ്കിടുന്ന പോസ്റ്റുകള്‍ ശ്രദ്ധനേടാറുണ്ട്.
മലപ്പുറം : ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വഴുതി വീണു. അപകടം മനസിലാക്കി ഓടിയെത്തിയ ആർപിഎഫ്…
തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. 10,12…
സമൂഹമാധ്യമങ്ങളിൽ അടക്കം നിരന്തരം ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ കണ്ണൂരിൽ സിപിഐഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയംഗം മനുതോമസിന് പൊലീസ് സംരക്ഷണം.…
തിരുവനന്തപുരം: കെ എസ് ഇ ബി അധികൃതരുടെ അനാസ്ഥമൂലം വീണ്ടും ഒരു ജീവൻകൂടി നഷ്ടമായി, ദിവസങ്ങളായി പൊട്ടിക്കിടന്ന വൈദ്യുതിലൈനിൽ ചവിട്ടി…
ഇടവേളയ്ക്ക് ശേഷമായി വീണ്ടും സജീവമായിരിക്കുകയാണ് സാന്ദ്ര തോമസ്. ലിറ്റിൽ ഹാർടാസാണ് പുതിയ സിനിമ. ഒരു അഭിമുഖത്തിനിടെ കാവ്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ്…
കൊച്ചി : വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കി അങ്കമാലി താലൂക്ക് ആശുപത്രിയിൽ ഫഹദിന്റെ സിനിമയുടെ ചിത്രീകരണം. സംഭവത്തിൽ മനുഷ്യാവകാശ…