entertainment

സെൽഫിയെടുത്തത് അപ്പയുടെ പ്രായം പോലും പരിഗണിക്കാതെ ഇത്തരക്കാരെ പറ്റി ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്- വിജയ് യേശുദാസ്

മലയാളത്തിന്റെ അഭിമാനമാണ് ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ്. കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി മലയാളികളുടെ അലങ്കാരവും അഹങ്കാരവുമായ അദ്ദേഹത്തിന് ആരാധകരും അനവധിയാണ്. ഇപ്പോൾ പൊതു പരിപാടികളിലൊന്നും സജീവമല്ല. വിദേശത്താണ് ഇപ്പോൾ യേശുദാസ് താമസിക്കുന്ന്ത. അവിടെ നിന്നുള്ള ചില ചിത്രങ്ങൾ അടുത്തിടെ പുറത്തു വന്നിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഗായകൻ യേശുദാസ് ഒരിക്കൽ തനിക്കൊപ്പം സെൽഫി പകർത്താൻ ശ്രമിച്ച ആരാധകനോട് ദേഷ്യപ്പെട്ടത് വൈറലായിരുന്നു. അന്ന് പലരും യേശുദാസിനെ ക്രൂരമായി വിമർശിച്ചു.

നടന്നുപോവുന്നതിനിടയിൽ അടുത്ത് വന്ന് സെൽഫി എടുത്ത ആളുടെ ഫോൺ വാങ്ങി അദ്ദേഹത്തോട് കയർത്ത് സംസാരിച്ചിരുന്നു. ഇതിന്റെ വീഡിയോ വൈറലായിരുന്നു. യേശുദാസിനെ അഹങ്കാരിയെന്ന് വിളിച്ചും നിരവധി കമന്റുകളും കുറിപ്പുകളും സോഷ്യൽമീഡിയയിൽ അന്ന് നിറഞ്ഞിരുന്നു. ഇപ്പോഴിതാ അന്നത്തെ സംഭവത്തിൽ തന്റെ അഭിപ്രായമെന്താണെന്ന് പറയുകയാണ് വിജയ് യേശുദാസ്. അന്ന് കുറ്റപ്പെടുത്തിയവർ അദ്ദേഹത്തിന്റെ പ്രായം പോലും പരിഗണിച്ചില്ലെന്നും ഇത്തരക്കാരെ പറ്റി ചിന്തിക്കാതിരിക്കുന്നതാണ് നല്ലതെന്നുമാണ് വിജയ് അഭിമുഖത്തിൽ പറഞ്ഞത്.

അപ്പയുടെ പ്രായം, ആ സംഭവങ്ങൾ എങ്ങനെ നടന്നു, എന്നുള്ളതൊക്കെ നമ്മൾ ആലോചിക്കണം. മിക്ക ഓൺലൈനുകളും അതിനെ വേറെ രീതിയിൽ കൊടുത്തു. ശിവകുമാർ സാറിന് അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഇവരൊക്കെ എവിടെ നിന്നും വന്നതാണ്, എത്രയോ നാളുകളായി ഫീൽഡിൽ ഉള്ളവരാണ്, അവരുടെ പ്രായം എന്താണ്, അതുപോലും പരിഗണിക്കാതെയാണ് ചിലരുടെ റിയാക്ഷനുകളും കമന്റുകളും വന്നത്.

അങ്ങനെയുള്ള ആൾക്കാരെ പറ്റി നമ്മൾ ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്. ഒപ്പം തനിക്ക് വിദേശത്ത് വെച്ചുണ്ടായ അനുഭവവും വിജയ് വെളിപ്പെടുത്തി. ‘ഞാൻ ദുബായ് ഷോപ്പിങ് സെന്ററിൽ നിന്നപ്പോൾ കുറച്ചുപേർ അടുത്ത് വന്ന് ഫോട്ടോ എടുക്കാൻ തുടങ്ങി. എല്ലാവർക്കും ഞാൻ എടുത്ത് കൊടുക്കുന്നുണ്ട്. ഒരാൾ എന്റെ അടുത്ത് വന്ന് ഫോൺ ഓണാക്കി.

നമസ്കാരം കൂട്ടുകാരെ എന്റെ ടിക്ക് ടോക്കിലേക്ക് സ്വാഗതം എന്ന് പറഞ്ഞ് വീഡിയോ എടുക്കാൻ തുടങ്ങി. ആദ്യമായിട്ടാണ് ജീവിതത്തിൽ അങ്ങനെ ഒരു അനുഭവം. അത് കണ്ട് എനിക്ക് ചിരിയും വരുന്നുണ്ട്. പക്ഷെ ഞാൻ അയാളോട് ചോദിച്ചു… ഹലോ എന്താണ്….? നിങ്ങളുടെ ടിക്ക് ടോക്കിലേക്ക് എന്നെ കൊണ്ടുവരാൻ എപ്പോഴാണ് പെർമിഷൻ മേടിച്ചതെന്ന്. ശേഷം അത് വേണ്ടെന്ന് പറഞ്ഞ് ഫോൺ മേടിച്ച്‌ ഫോട്ടോ എടുക്കാമെന്ന് പറഞ്ഞ് ഫോട്ടോ എടുത്തിട്ട് പുള്ളി പോയി.

Karma News Network

Recent Posts

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ല, സ്വധർമ്മത്തിലേക്കുള്ള മടങ്ങി വരവായി കാണും- വിജി തമ്പി

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ലെന്ന് വിശ്വ ഹിന്ദു പരിക്ഷത്ത് സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ വിജി തമ്പി കർമ ന്യൂസിനോട്.…

4 mins ago

ഇബ്രാഹിം റൈസിയുടെ മരണം, താൽക്കാലിക പ്രസിഡന്റായി മുഹമ്മദ് മൊഖ്‌ബർ

ടെഹ്റാന്‍ : ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ…

21 mins ago

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ്, ആറാട്ടിലെ അനുഭവം പങ്കിട്ട് ചിത്ര നായർ

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷേട്ടന്റെ കാമുകിയായ സുമലത ടീച്ചറെ അവതരിപ്പിച്ച് പ്രേക്ഷക മനം കവർന്ന നടിയാണ്…

41 mins ago

കൊച്ചിയിലെ അവയവക്കടത്ത് കേസ്, ഇരകളായവരിൽ പാലക്കാട് സ്വദേശിയും, വേരുകൾ തേടി പോലീസ്

കൊച്ചി : കൊച്ചിയിലെ അവയവക്കടത്ത് കേസിൽ ഇരയായവരിൽ പാലക്കാട് സ്വദേശിയും ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരെന്നും പോലീസ്. നിരവധിപേര്‍ ഇയാള്‍വഴി…

42 mins ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

1 hour ago

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ്  വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കാസർഗോഡ് പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തായത്ത് വീട്ടിൽ…

1 hour ago