kerala

കേരളസ്റ്റോറി കുട്ടികൾക്കുമുന്നിൽ പ്രദർശിപ്പിച്ചതിനെതിരെ കേസെടുക്കണം, അഡ്വ. വിമല ബിനു

കേരള സ്റ്റോറി എന്ന വിവാദ സിനിമ രൂപതകൾ പ്രദർശിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയായ അഡ്വ. വിമല ബിനു. കേരളസ്റ്റോറി പോലെയുള്ള എ സർട്ടിഫിക്കറ്റ് സിനിമ 18 വയസ്സിൽ താഴെയുള്ള കുട്ടികളെ കാണിക്കുന്നതിനേതിരെ കേസ് എടുക്കാൻ ഭരണ കൂടം തയ്യാറാവണമെന്ന് വിമല ബിനു തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഞങ്ങളുടെ പെൺകുട്ടികൾ ആരുടെ പ്രേമകെണിയിലും വീഴുന്ന ചപലകളും അബലകളുമാണെന്ന് പിതാക്കന്മാർ പറയുന്നതിനെതിരേയും വിമല ബിനു പ്രതികരിച്ചു. ആദ്യം പാതിരിമാരാൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളുടെ കണ്ണീരൊപ്പാൻ വേണം പദ്ധതികൾ, അവരുടെ ചതിക്കുഴികളിൽ ഇനിയൊരു പെൺകുട്ടി വീഴാതിരിക്കട്ടെയെന്ന് രൂക്ഷ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് വിമല ബിനു

അഡ്വ. വിമല ബിനുവിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഏറെ ബഹുമാനിച്ച പിതാക്കന്മാരോട് ആണ്,ഇതു പറയാതെ പോയാൽ ഒരു ക്രിസ്ത്യാനി ആണ് ഞാൻ എന്നത് എന്റെ മനസാക്ഷിയെ ബോധ്യപ്പെടുത്താൻ കഴിയാതെ വരും,Kerala story ശരിയോ തെറ്റോ എന്നുള്ളതല്ല,ഞങ്ങളുടെ പെൺകുട്ടികൾ ആരുടെ പ്രേമ കെണിയിലും വീഴുന്ന ചപലകളും അബല കളുമാണെന്ന് പിതാക്കന്മാർ പറയുന്നത് ശരിയല്ല,ഇഷ്ടം തോന്നിയ പുരുഷനോടൊപ്പം പോകുന്നത് നിങ്ങളിങ്ങനെ മതത്തിന്റെ നിറത്തിൽ ചാലിച്ചു വർഗീയത പരത്താൻ ശ്രമിക്കുമ്പോൾ കണ്ണടച്ച് ഇരുട്ടാക്കി പറയുന്ന ആഭാസവും തോന്നിയവാസവും കേട്ടു കണ്ണടച്ചിരുട്ടാക്കാൻ കഴിയില്ല.

കുറെ കാലമായി നിങ്ങൾ ഇടവകകളിൽ ഈ തോന്ന്യവാസവുമായി ഇറങ്ങിയിട്ട്,ഞങ്ങളുടെ പെൺകുട്ടികളെയെല്ലാം love jihad വഴി തട്ടിക്കൊണ്ടു പോകുന്നു എന്ന് പറയുന്നവരുടെ കയ്യിൽ എന്ത് സർവ്വേ റിപ്പോർട്ട്‌ഉണ്ട്?????എത്ര പെൺകുട്ടികൾ ഈ രീതിയിൽ നാട് കടത്തപ്പെട്ടു??? ഏതു investigation agency യുടെ report ന്റെ പിൻബലത്തിലാണ് ഈ അസത്യങ്ങൾ നിങ്ങൾ പാവപ്പെട്ട ഇടവക ജനത്തെ പഠിപ്പിക്കുന്നത്,???? ആദ്യം പാതിരിമാരാൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളുടെ കണ്ണീരോപ്പാൻ വേണം പദ്ധതികൾ, അവരുടെ ചതിക്കുഴികളിൽ ഇനിയൊരു പെൺകുട്ടി വീഴാതിരിക്കട്ടെ…

പിന്നെ വിശ്വാസ സത്യങ്ങളിൽ പുതിയ തലമുറയെ അടിയുറപ്പിച്ചു വളർത്തു, അതെങ്ങനെ പള്ളികളിൽ കുർബാനതർക്കവും വസ്തു തർക്കവും ഒക്കെ കഴിയാതെ നിങ്ങൾക്കതിനു നേരമുണ്ടാവുമോ?????ചിലപ്പോഴൊക്കെ ഈപ്പച്ചൻ പറഞ്ഞത് പോലെ ഒരു Irreverance തോന്നിപോകുന്നു പിതാക്കൻമാരെ നിങ്ങളോട്, നിങ്ങളുടെ നിലപാടുകളോട്,ഒരപേക്ഷയാണ്, കുഞ്ഞുങ്ങളെ വിശ്വാസസത്യങ്ങളിലും മതബോധനത്തിലും അടിയുറച്ചു വളർത്താൻ പള്ളിക്ക് പകരം മറ്റു സ്‌ഥലങ്ങൾ തേടിപോകേണ്ട ഗതികേടുണ്ടാക്കരുത് ഞങ്ങൾ മാതാപിതാക്കൾക്ക് (NB:കേരളസ്റ്റോറി ഇടുക്കി രൂപത പ്രദർശിപ്പിച്ചത് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ )

Karma News Network

Recent Posts

സ്മാരകത്തെപ്പറ്റി ഒന്നും പറയാനില്ല, ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

12 mins ago

കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത നിർദേശം

തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…

39 mins ago

പാചക വാതക ടാങ്കര്‍ അപകടം; ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്. മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി…

41 mins ago

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

1 hour ago

കാശ്മീരിലെ ഭീകരാക്രമണം, വിനോദസഞ്ചാര മേഖലയെ തകർക്കുകയെന്ന പാക്കിസാഥാന്റെ ​ഗൂഢലക്ഷ്യമാണ് പിന്നിൽ, കവിന്ദർ ഗുപ്ത

ശ്രീന​ഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർ​ഗമായ വിനോദസഞ്ചാര…

1 hour ago

ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു. ആർ എസ് എസിന്റെ തുണ വേണ്ട, ജെ.പി.നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു, ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ.അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും…

2 hours ago