entertainment

രജിസ്റ്റർ മാര്യേജ് ആയിരുന്നു, എല്ലാവരുടെയും ഇഷ്ടത്തോടെ നടന്നത്- വിമല

പറയേണ്ട കാര്യങ്ങളിൽ യാതൊരു വിധ വിട്ടുവീഴ്ചയും കൂടാതെ തുറന്നടിക്കുന്ന പ്രകൃതക്കാരനാണ് നടൻ ശ്രീനിവാസൻ. മക്കളിൽ ഇളയമകൻ ധ്യാൻ ശ്രീനിവാസനും ചില കാര്യങ്ങളിൽ അച്ഛന്റെ അതേ പ്രകൃതക്കാരനാണ്. എന്നാൽ മിതഭാഷിയാണ് വിനീത് ശ്രീനിവാസൻ. രണ്ടുവട്ടം ചിന്തിച്ച ശേഷം മാത്രം സംസാരിക്കുന്ന കൂട്ടത്തിലാണ് വിനീത്. ശ്രീനിവാസൻ സിനിമ തിരക്കുകളിൽ ആയിരുന്നപ്പോൾ കുടുംബം മുഴുവനും നോക്കിയത് വിമല ആയിരുന്നു. അദ്ധ്യാപിക കൂടിയായ വിമല ശ്രീനിവാസൻ ഇപ്പോൾ റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കുകയാണ്. തൃപ്പൂണിത്തുറയിലാണ് ശ്രീനിക്ക് ഒപ്പം വിമല

കണ്ണൂർകാരിയാണ്, പക്ഷെ ഇപ്പോൾ കുറേനാളായി തൃപ്പൂണിത്തുറയിൽ ശ്രീനിയേട്ടന്റെ ഒപ്പമാണ്. കുട്ടികൾ ഇടക്കിടക്ക് വരവൊള്ളൂ. അവർ നല്ല തിരക്കിലാണ്. ധ്യാൻ പാതിരാത്രിക്ക് ഒക്കെ വന്നിട്ട് നേരം വെളുക്കുമ്പോൾ പോകുന്നതാണ് ശീലം. പുതിയ സിനിമയുടെ തിരക്കുകളിൽ ആണ് രണ്ടാളും

ധ്യാൻ ഭയങ്കര ഭക്ഷണപ്രേമിയാണ്. സമയം കിട്ടുമ്പോൾ തന്നെ ബിരിയാണി ഒക്കെ ഉണ്ടാക്കി തരും. പഠിക്കുന്ന സമയം മുതലേ ഭക്ഷണപ്രേമി ആയിരുന്നു ശ്രീനിയേട്ടന് എന്നാണ് വിമല പറയുന്നത്. പഠിക്കുന്ന സമയത്ത് മൂന്നാലു പേര് കൂടിയാണ് അദ്ദേഹം താമസിച്ചിരുന്നത്. അതൊന്നും ശ്രീനിയേട്ടന് പിടിക്കാഞ്ഞിട്ട് നാല് മണിക്ക് എണീറ്റ് തേങ്ങാ ഒക്കെ അരച്ച് കറികൾ ഒക്കെ ഉണ്ടാക്കുമായിരുന്നു. അമ്മയോട് വിളിച്ചു ചോദിച്ചിട്ടാണ് കറികൾ ഒക്കെ പാകം ചെയ്തിരുന്നത്. ഭക്ഷണത്തിന് ടേസ്റ്റ് ഇല്ലാതെ അദ്ദേഹം അന്നും ഇന്നും കഴിക്കുന്ന ആളല്ല

ഞങ്ങളുടേത് രജിസ്റ്റർ മാര്യേജ് ആയിരുന്നു. എല്ലാവരുടെയും ഇഷ്ടത്തോടെ നടന്നത്. ശ്രീനിയേട്ടന് പൈസ കളയുന്നതിനോട് താത്‌പര്യം ഉണ്ടായിരുന്നില്ല. ആളുകളെ വിളിച്ചു സദ്യ ഒക്കെ കൊടുത്തുള്ള ഒരു വിവാഹത്തിന് സമയവും ഉണ്ടായിരുന്നില്ല. ആ സമയത്ത് നല്ല തിരക്കായിരുന്നു. വികട കവി ആണ് നമ്മൾ ആദ്യായി കണ്ട സിനിമ. മുത്താരം കുന്ന് പി ഓ ആണ് അദ്ദേഹത്തിന്റെ സിനിമയിൽ ആദ്യം കണ്ടത്.

അദ്ദേഹം ഒരുപാട് ഭക്ഷണ പ്രിയനാണ്. ഇപ്പോൾ നോൺ വേജ് ആണ് ഏറ്റവും ഇഷ്ടം. എന്ത് കൊടുത്താലും ടേസ്റ്റ് വേണം ഇല്ലെങ്കിൽ അദ്ദേഹം കഴിക്കില്ല. ശ്രീനിയേട്ടന് പിള്ളയെ കാണാൻ ആഗ്രഹമുണ്ടന്നും അങ്ങോട്ടേക്ക് വരണം എന്നും വിമല പറയുന്നുണ്ട്. പൂക്കോട് വീട്ടിൽ ലാലും, മമ്മുക്കയും ഒക്കെ വന്ന സന്തോഷവും വിമല പങ്കുവച്ചു. മട്ടൻ ബിരിയാണിയാണ് മമ്മുക്കയ്ക്ക് ഇഷ്ടമെന്നും താര പത്നി പറയുന്നു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

3 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

4 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

5 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago