entertainment

അത് കൊണ്ടാണ് തിലകന്‍ ചേട്ടനെ പുറത്താക്കിയത്, വിനയന്‍ പറയുന്നു

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളായിരുന്നു തിലകന്‍. അദ്ദേഹത്തിന്റെ അഭിനയവും ഏറെ കയ്യടികള്‍ നേടിയിട്ടുണ്ട്. എന്നാല്‍ വിവാദങ്ങളും തിലകനെ ചുറ്റിപ്പറ്റി ഉണ്ടായി. മലയാള സിനിമയില്‍ തിലകന് വിലക്ക് വരെ നേരിടേണ്ടതായി വന്നു. ഇപ്പോള്‍ തിലകന്റെ ഈ വിലക്കിനെ കുറിച്ച് ചില കാര്യങ്ങള്‍ സംവിധായകന്‍ വിനയന്‍ പറഞ്ഞിരിക്കുകയാണ്. മോഹന്‍ലാലോ മമ്മൂട്ടിയോ നടന്‍ തിലകനെ സിനിമാരംഗത്ത് നിന്ന് വിലക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് വിനയന്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചത് സിനിമ ദുരുപയോഗം ചെയ്യുന്ന ചിലര്‍ വലിയ സ്ഥാനങ്ങളില്‍ ഇരുന്നത് കൊണ്ടാണെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു .

വിനയന്റെ വാക്കുകള്‍ ഇങ്ങനെ, മലയാള സിനിമയില്‍ തിലകനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തവരുണ്ട്. അതു പോലെ തന്നെ അദ്ദേഹം മോനെ പോലെ കണ്ട പല പ്രമാണികളും ഉണ്ട്. അവര്‍ക്കാര്‍ക്കും അദ്ദേഹത്തോട് ദേഷ്യമുണ്ടായിരുന്നില്ല. പക്ഷെ എന്ത് സാഹചര്യം എന്നെനിക്കറിയില്ല.

ചില ആളുകള്‍ക്ക് സിനിമ ഭയങ്കരമായി ദുരുപയോഗം ചെയ്ത് പലരെയും തെറ്റിദ്ധരിപ്പിക്കാന്‍ പറ്റും. അത്തരം ബുദ്ധിയുള്ള ചിലരൊക്കെ തലപ്പത്ത് വന്നാല്‍ അവര്‍ക്ക് ഇഷ്ടക്കേടുളളവര്‍ക്ക് നിലനില്‍ക്കാന്‍ പറ്റാത്ത അവസ്ഥ വരും.. അത് കൊണ്ടാണ് തിലകന്‍ ചേട്ടനെയൊക്കെ പുറത്താക്കിയത്. അത്തരം ഒരു ഗ്രൂപ്പ് ഉണ്ടായി കഴിഞ്ഞിരുന്നു. അല്ലാതെ വലിയ മുന്‍നിര താരങ്ങളായ മോഹന്‍ലാലോ മമ്മൂട്ടിയോ ഒരിക്കലും തിലകന്‍ ചേട്ടനെ വിലക്കണം എന്ന് പറയുമെന്ന് എനിക്ക് തോന്നുന്നില്ല.

Karma News Network

Recent Posts

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

13 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

30 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

46 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

1 hour ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

1 hour ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

2 hours ago