entertainment

ഈശോ എന്ന പേരുമാറ്റാമെന്ന് നാദിർഷ വാക്കു തന്നു, സംവിധായകൻ വിനയൻ

നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ. നാദിർഷ ഈശോ എന്ന പേര് മാറ്റാൻ തയ്യാറാണെന്ന് വിനയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വിവാദങ്ങൾ ഒഴിവാക്കണമെന്നും ഇതുസംബന്ധിച്ച് നാദിർഷയോട് സംസാരിച്ചതിന് ശേഷമാണ് ഇക്കാര്യം അറിയിക്കുന്നതെന്നും വിനയൻ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു

കുറിപ്പിങ്ങനെ

വിവാദങ്ങൾ ഒഴിവാക്കുക. നാദിർഷാ “ഇശോ” എന്ന പേരു മാറ്റാൻ തയ്യാറാണ്.. “ഈശോ” എന്ന പേര് പുതിയ സിനിമയ്ക് ഇട്ടപ്പോൾ അത് ആരെ എങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കിൽ നാദിർഷയ്ക് ആ പേര് മാറ്റാൻ കഴിയില്ലേ? ഇന്നു രാവിലെ ശ്രീ നാദിർഷയോട് ഫോൺ ചെയ്ത് ഞാനിങ്ങനെ ചോദിച്ചിരുന്നു…..ആ ചിത്രത്തിൻെറ പോസ്റ്റർ ഇന്നലെ ഷെയർ ചെയ്തതിനു ശേഷം എനിക്കു വന്ന മെസ്സേജുകളുടെയും ഫോൺ കോളുകളുടെയും ഉള്ളടക്കം നാദിർഷയുമായി ഞാൻ പങ്കുവച്ചു.. 2001-ൽ ഇതു പോലെ എനിക്കുണ്ടായ ഒരനുഭവം ഞാൻ പറയുകയുണ്ടായി.. അന്ന് ശ്രീ മമ്മുട്ടി നായകനായി അഭിനയിച്ച “രാക്ഷസരാജാവ്” എന്ന ചിത്രത്തിൻെറ പേര് “രാക്ഷസരാമൻ” എന്നാണ് ആദ്യം ഇട്ടിരുന്നത്.. പുറമേ രാക്ഷസനേ പോലെ തോന്നുമെങ്കിലും അടുത്തറിയുമ്പോൾ ശ്രീരാമനേപ്പോലെ നൻമയുള്ളവനായ രാമനാഥൻ എന്നു പേരുള്ള ഒരു നായകൻെറ കഥയായതു കൊണ്ടാണ് രാക്ഷസരാമൻ എന്ന പേരു ഞാൻ ഇട്ടത്.. പക്ഷേ പ്രത്യക്ഷത്തിൽ രാക്ഷസരാമൻ എന്നു കേൾക്കുമ്പോൾ ശ്രീരാമ ഭക്തർക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാൻ ഞങ്ങൾ തയ്യാറായത്…

സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അവൻെ അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേൽപ്പിച്ച് കൈയ്യടി നേടേണ്ട കാര്യം സിനിമക്കാർക്കുണ്ടന്നു ഞാൻ കരുതുന്നില്ല… അല്ലാതെ തന്നെ ധാരാളം വിഷയങ്ങൾ അധസ്ഥിതൻെറയും പാർശ്വവൽക്കരിക്കപ്പെട്ടവൻേറതുമായി വേണമെങ്കിൽ പറയാൻ ഉണ്ടല്ലോ?…ഇതിലൊന്നും സ്പർശിക്കാതെ തന്നെയും സിനിമാക്കഥകൾ ഇൻറർസ്റ്റിംഗ് ആക്കാം..ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കിൽ അതു മാറ്റിക്കുടേ നാദിർഷാ എന്ന എൻെറ ചോദ്യത്തിന് സാറിൻെറ ഈ വാക്കുകൾ ഉൾക്കൊണ്ടുകൊണ്ട് ഞാനാ ഉറപ്പു തരുന്നു… പേരു മാറ്റാം.. എന്നു പറഞ്ഞ പ്രിയ സഹോദരൻ നാദിർഷായോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല… പുതിയ പേരിനായി നമുക്കു കാത്തിരിക്കാം.. പ്രശ്നങ്ങൾ എല്ലാം ഇവിടെ തീരട്ടെ…

Karma News Network

Recent Posts

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ പൊന്നാനി സ്വദേശിയായ യാത്രക്കാരന്‍ മരിച്ചത് ബര്‍ത്ത് പൊട്ടിവീണിട്ടാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റെയില്‍വേ. ബര്‍ത്ത് പൊട്ടി വീണല്ല…

4 mins ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

31 mins ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

54 mins ago

അടിയന്തരാവസ്ഥ നടപ്പാക്കിയവർക്കു ഭരണഘടനയെക്കുറിച്ചു പറയാൻ അവകാശമില്ല, സെപ്റ്റംബർ 6ന് എല്ലാം വെളിപ്പെടും, കങ്കണ

ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…

56 mins ago

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു, കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…

57 mins ago

മലപ്പുറത്ത് പിതാവിനെയും, ഒരു വയസുള്ള മകളെയും കാണാനില്ലെന്ന് പരാതി

മലപ്പുറം വെളിമുക്ക്‌ പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…

1 hour ago