entertainment

‌പെട്ടന്ന് കെട്ടിക്കോളു, ഇല്ലെങ്കിൽ ചീത്തപേര് വരുമെന്ന് പറഞ്ഞു- വിൻസി അലോഷ്യസ്

നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയ വിൻസി അലോഷ്യസ് ഇതിനോടകം വികൃതി എന്ന ചിത്രത്തിലൂടെ തന്നെ തന്റെ സിനിമാ എൻട്രി നടത്തിക്കഴിഞ്ഞു. നിവിൻ പോളിയും ഗ്രേസ് ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന കനകം കാമിനി കലഹമാണ് വിൻസിയുടെ പുതിയ ചിത്രം. കേരളത്തിലെ മലപ്പുറത്തെ പൊന്നാനിയിൽ 1995 ഡിസംബർ 12 നാണ് വിൻസിയുടെ ജനനം. പിതാവ് ഡ്രൈവറായിരുന്നു. അമ്മ സോണി അധ്യാപിക. ബിഷപ്പ് കോട്ടൺ കോൺവെന്റ് ഗേൾസ് ഹൈസ്‌കൂളിൽ നിന്ന് ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഏഷ്യൻ സ്‌കൂൾ ഓഫ് ആർക്കിടെക്ചറിൽ നിന്ന് ബിരുദം നേടി

നായികാ നായകൻ ഷോയുടെ വിജയത്തെ തുടർന്ന് മഞ്ജു വാര്യരോടൊപ്പം ഗർഭിണിയായ സ്ത്രീയായി അവർ ഒരു പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടു. 2019ൽ മഴവിൽ മനോരമയിൽ ഉ5 ജൂനിയർ എന്ന ഡാൻസ് റിയാലിറ്റി ഷോ അവതരിപ്പിച്ചു. കനകം കാമിനി കലഹം എന്ന ചിത്രത്തിലെ റിസപ്ഷനിസ്റ്റായ ശാലിനിയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു. കുഞ്ചാക്കോ ബോബന്റെ ഭീമന്റെ വഴിയിലെ വേഷം നിരൂപക പ്രശംസ നേടി

ഇപ്പോഴിത രേഖയുടെ റിലീസിനോട് അനുബന്ധിച്ച് വിൻസി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. പെൺകുട്ടികൾക്ക് സേഫായ സ്ഥലമല്ല സിനിമാ മേഖലയെന്ന് തന്റെ നാട്ടിലെ പലർക്കും ഇപ്പോഴും ചിന്തയുണ്ടെന്ന് പറയുകയാണ് വിൻസി. രേഖ എന്ന കഥാപാത്രം എല്ലവരും നാട്ടിൻപുറങ്ങളിൽ കണ്ടുവരുന്ന ഒരു കുട്ടിയാണ്. നാട്ടിൻ പുറത്തെ കഥയാണ് സിനിമ പറയുന്നത്. ചെറിയ സ്റ്റണ്ട് പരിപാടിയൊക്കെ ഉണ്ട്. ചെറുതായി നടുവ് ഉളുക്കി ആശുപത്രിയിലായിരുന്നു. രേഖയിലെ കഥാപാത്രം വന്നത് മറ്റൊരു നടിക്ക് ആ കഥ ഇഷ്ടപ്പെടാത്തതുകൊണ്ടാണ്. ഭയങ്കര സ്ക്രിപ്റ്റ് സെലക്ഷൻ നേരത്തെ ചെയ്തിരുന്നില്ല.’

‘ഇപ്പോൾ ശ്രദ്ധിക്കാറുണ്ട്. കഥ കേൾക്കുമ്പോൾ കിട്ടുന്ന ഇംപാക്ടും എന്റെ കഥാപാത്രത്തിന്റെ ഇംപോർട്ടൻസും വെച്ചാണ് സിനിമ സെലക്ട് ചെയ്യുന്നത്. രേഖയിലെ കഥാപാത്രത്തിന് വേണ്ടി മുടി മുറിച്ചിരുന്നു.’ ‘മേക്കപ്പ് ചെറുതായി ഉപയോ​ഗിക്കാറുണ്ട്. ആർകിടെക്ചറാണ് പഠിച്ചത്. പക്ഷെ പ്രാക്ടീസ് ചെയ്യുന്നില്ല. പഠിക്കുന്ന സമയത്താണ് നായിക നായകനിൽ പങ്കെടുക്കാൻ പോയത്. ഓഡീഷന് പോകുന്നതെങ്ങനെ എന്ന് പോലും പണ്ട് അറിയില്ലായിരുന്നു. ആദ്യമായി ഞാൻ പോയ ഓഡീഷൻ നായിക നായകനാണ്.’

‘നായിക നായകന്റെ ഷൂട്ട് നടക്കുമ്പോൾ വീട്ടുകാർക്ക് അറിയില്ലായിരുന്നു. പിന്നെ ടെലികാസ്റ്റിങ് അടുത്തപ്പോഴാണ് വീട്ടിൽ പറഞ്ഞത്. ആദ്യം അവർ സമ്മതിച്ചില്ല. വീട്ടുകാരെ സമ്മതിപ്പിച്ചെടുക്കാൻ കുറച്ച് ബുദ്ധിമുട്ടി. പെർഫോമൻസ് കണ്ട് ആളുകൾ അഭിപ്രായം പറഞ്ഞ് തുടങ്ങിയപ്പോഴാണ് വീട്ടുകാർ ഓക്കെയായത്.’ ‘ഇപ്പോൾ അവർ പറയുന്നത് സിനിമ ചെയ്യാനാണ്. എന്റെ നാട്ടിലുള്ളവർ ചോദിക്കാറുണ്ട് സിനിമാ മേഖലയിൽ ഓക്കെ അല്ലേ..? പ്രശ്നങ്ങളൊന്നുമില്ലല്ലോയെന്ന്. കാരണം സിനിമ ജീവിതം പെൺകുട്ടികൾ സേഫ് അല്ലെന്ന ചിന്താ​ഗതി അവർക്കുണ്ട്. അടുത്തിടെ പെരുന്നാളിന് പോയപ്പോൾ ഒരു ചേച്ചി എന്നോട് പറഞ്ഞത് പെട്ടന്ന് കെട്ടിക്കോളൂ ഇല്ലേൽ ചീത്തപ്പേര് വരും എന്നാണ്’ വിൻസി അലോഷ്യസ് പറഞ്ഞു.

Karma News Network

Recent Posts

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

6 mins ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

20 mins ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

40 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

55 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

1 hour ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

1 hour ago