readers breaking

കേരളത്തിലെ വിമാന യാത്രക്കാരിൽ മാത്രം കണ്ടുവരുന്ന അപൂർവ്വ രോഗം, മറ്റൊരിടത്തും ഇങ്ങിനെയില്ല, മുൻ ക്യാബിൻ ക്രൂ വിൻസി വർ​ഗീസ്

ലണ്ടനിൽ നിന്നൊരു യാത്ര.ഇടയ്ക്ക് ഗൾഫിലെ ഏതേലും ഒരു രാജ്യത്ത് ഇറങ്ങുന്നു. അവിടെ വരെ കൂറ്റൻ വിമാനത്തൽ യാത്ര ചെയ്ത് പിന്നെ കേരളത്തിലേക്ക് ഗൾഫിൽ നിന്നും ചെറിയ വിമാനമായിരിക്കും. എന്നാൽ ഈ 2 യാത്രക്കും ചില പ്രത്യേകതകൾ ഉണ്ട്. യൂറോപ്പിൽ നിന്നും വരുന്ന വിമാനത്തിൽ യാത്രക്കാരുടെ പെരുമാറ്റം.പരസ്പര ബഹുമാനം. കല പില ബഹളങ്ങൾ ഇല്ലാതെ ശാന്തരായി ഇരിക്കൽ, പുസ്തകങ്ങളും മറ്റും വായിച്ച് മറ്റ് യാത്രക്കാരുടെ ഒരു കാര്യത്തിലും തലയിടില്ല.

ഭക്ഷണം വന്നാൽ ആവശ്യമായത് മാത്രം വാങ്ങും. വെറുതേ കിട്ടുന്നത് എങ്കിലും അനാവശ്യമായി മദ്യവും ജ്യൂസും ഭക്ഷണവും വാങ്ങില്ല.വിമാനത്തിൽ കയറുമ്പോൾ കൃത്യമായ ശാന്തമായ ക്യൂ. മുന്നിൽ നില്ക്കുന്ന ആളുകൾക്കിടയിൽ 5 മീറ്റർ ഗ്ര്യാപ്പ് ഉണ്ടേലും പുറകിൽ നില്ക്കുന്നവർ ആ ഗ്യാപ്പിലേക്ക് ചാടി കയറി നില്ക്കില്ല. അനുസരണയോടെ അതാത് സീറ്റിൽ യാത്രക്കാർ ഇരിക്കും.

ലാന്റിങ്ങ് കഴിഞ്ഞ് അറിയിപ്പ് ലഭിച്ച ശേഷം മാത്രം സീറ്റ് ബെല്റ്റ് ഓഫാക്കും.വീണ്ടും അറിയിപ്പ് ലഭിച്ച ശേഷം മാത്രം സീറ്റിൽ നിന്നും എണിക്കും.എന്നാൽ ഗൾഫ് കേരളാ യാത്രയിൽ ഇതാകെ തകിടം മറിയും. ശരിക്കും നട്ടിലെ തിരക്കുള്ള ഒരു ബസിൽ കയറി  പെരുമാറി ഇറങ്ങുന്ന രീതി.ലാന്റിങ്ങ് സമയത്ത് വിമാനം നിർത്തും മുമ്പേ ബല്റ്റും ഊരി എഴുന്നേറ്റ് നില്ല്കും യാത്രക്കാർ.

വിമാനയാത്രയിൽ സ്വീകരിക്കേണ്ട പ്രധാന മുൻകരുതൽ ഒർമിപ്പിച്ച് മുൻ ക്യാബിൻ ക്രൂവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്.കരിപ്പൂർ വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ, വിമാനയാത്ര ചെയ്യുന്നവർ പുലർത്തേണ്ട ജാഗ്രത ചൂണ്ടികാട്ടിയാണ് വിൻസി വർ​ഗീസിന്റെ കുറിപ്പ്.ശരിയായ വിധം നിർദ്ദേശങ്ങൾ പാലിക്കാത്തവർക്ക് ഏറ്റവും അധികം അപകടസാധ്യതയും മരണ സാധ്യതയുമെന്ന് വിൻസി ഫേയ്സ്ബുക്ക് കുറിപ്പിലൂടെ ഓർമിപ്പിക്കുന്നു.കൂടുതൽ അറിവിനായി എല്ലാവർക്കും ഉപകാരപ്പെടുന്ന കുറിപ്പ്

വിൻസി വർ​ഗീസിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കരിപ്പൂർ വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ,വിമാനയാത്ര ചെയ്തിട്ടുള്ളവരും ഇപ്പോഴും ചെയ്യുന്നവരും ഇനി ചെയ്യാനിരിക്കുന്നവരുമായ എല്ലാവരും തീർച്ചയായിട്ടും ശ്രദ്ധിക്കേണ്ട അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഞാൻ പറഞ്ഞു വരുന്നത്.

ഒരു മുൻ ക്യാബിൻ ക്രൂ എന്ന നിലയിൽ പലപ്പോഴും ഞാനും എന്റെ സഹപ്രവർത്തകരും അനുഭവിച്ചിട്ടുള്ളതും വളരെയധികം നിരാശജനകവും ആയിട്ടുള്ള ഒരു പ്രവണതയെ കുറിച്ചാണ് പറഞ്ഞു വരുന്നത്.ഖേദകരമെന്നു പറയട്ടെ ഇത് മലയാളികളായ യാത്രക്കാരിൽ ആണ് കൂടുതലായി കണ്ടുവരുന്നത്.

ഒരു വിമാനയാത്രയിലെ ഏറ്റവും നിർണായകമായ രണ്ടു ഘട്ടങ്ങളാണ് ടേക്ക് ഓഫും ലാൻഡിംഗും.ഇതിൽ ടേക്ക് ഓഫ് സമയത്ത് മിക്കവാറും എല്ലാ യാത്രക്കാരും ക്യാബിൻ ക്രൂ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാറുണ്ട്.എന്നാൽ വിമാനം ലാൻഡ് ചെയ്യുമ്പോൾ പലപ്പോഴും യാത്രക്കാർ ഈ നിർദ്ദേശങ്ങൾ അവഗണിക്കാറാണ് പതിവ്. വിമാനം ലാൻഡ് ചെയ്ത ഉടനെ 90% യാത്രക്കാരും സീറ്റ്‌ ബെൽറ്റ്‌ നീക്കം ചെയ്ത് എഴുന്നേൽക്കുകയും ഒപ്പം ഓവർ ഹെഡ്ബിൻ തുറന്നു തങ്ങളുടെ ഹാൻഡ് ബാഗേജുകൾ കയ്യിൽ എടുക്കുന്നതും ഒരു നിത്യകാഴ്ചയാണ്. പ്രധാനമായും കേരളത്തിലേക്ക് വരുന്ന വിമാനങ്ങളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഒരുപക്ഷേ രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് നാട്ടിലേക്ക് വരുന്നതിന്റെ ആവേശം കൊണ്ടോ അല്ലെങ്കിൽ നാടിന്റെ പച്ചപ്പ് കാണുമ്പോഴുള്ള സന്തോഷം കൊണ്ടോ ആയിരിക്കും ഇങ്ങനെ അമിതാവേശം കാണിക്കുന്നത്.

പക്ഷേ ഈ പ്രവൃത്തിക്ക് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും ഒരുപക്ഷേ നമ്മുടെ ജീവനുപോലും ഭീഷണിയാകാവുന്ന ഒരു പ്രവൃത്തിയാണിത്, പലപ്പോഴും ക്യാബിൻ ക്രൂ ആവർത്തിച്ച് ആവശ്യപ്പെട്ടാലും ആരും അത് ചെവിക്കൊള്ളാറില്ല. യാത്രക്കാർ പുറത്തിറങ്ങാൻ തിക്കുംതിരക്കും കൂട്ടിക്കൊണ്ടേയിരിക്കും. പൂർണ്ണമായും വിമാനം നിൽക്കുന്നതിനു മുൻപ് ഇങ്ങനെ ചെയ്യുന്നതിലുള്ള അപകടം നിങ്ങൾ മനസ്സിലാക്കണം അഥവാ എന്തെങ്കിലും കാരണവശാൽ ലാൻഡിൽ പിഴവ് സംഭവിക്കുകയോ എന്തെങ്കിലും രീതിയിലുള്ള ഒരു പ്രശ്നം വന്നു കഴിഞ്ഞാൽ സീറ്റ്‌ ബെൽറ്റ് ഒഴിവാക്കിയവർക്കും എഴുന്നേറ്റ് നിൽക്കുന്നവർക്കുമാണ് ഏറ്റവും അധികം അപകടസാധ്യതയും മരണ സാധ്യതയും. സീറ്റ് ബെൽറ്റ് ഇട്ടിരിക്കുന്നവർക്ക് മിക്കവാറും നിസ്സാര പരിക്കുകൾ മാത്രമേ ഉണ്ടാകാറുള്ളൂ.

അതുകൊണ്ട് ദയവുചെയ്ത് വിമാനം ലാൻഡ് ചെയ്ത് പൂർണ്ണമായും നിശ്ചലമാകുന്നത് വരെ സീറ്റ് ബെൽറ്റ് നീക്കം ചെയ്യുകയോ എഴുന്നേറ്റു നിൽക്കുകയോ ചെയ്യരുത്. ക്യാബിൻ ക്രൂ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക അത് നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് എന്നുള്ള സത്യം മനസ്സിലാക്കുക. ജീവൻ വിലപ്പെട്ടതാണ്. അകാലത്തിൽ പൊലിഞ്ഞുപോയ എല്ലാ ആത്മാക്കൾക്കും ആദരാഞ്ജലികൾ

Karma News Editorial

Recent Posts

പെരുന്നാൾ ദിനത്തിലെ ഓപ്പറേഷൻ, 550ഹമാസ് ഭീകരരേ വധിച്ച് ജൂതപ്പട

റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…

3 hours ago

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

4 hours ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

4 hours ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

5 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

5 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

6 hours ago