entertainment

ലാലേട്ടന്‍ എന്നെ തല്ലുന്നത് കണ്ട് അമ്മ നിര്‍ത്താതെ കരഞ്ഞു ;വിന്ദുജ മേനോന്‍

28 ഓളം സിനിമകള്‍, ഒരുപിടി നല്ല ടെലിവിഷന്‍ പരമ്പരകള്‍ വിന്ദുജ മേനോന്‍ എന്ന ചേട്ടച്ഛന്റെ മീനുക്കുട്ടി നമ്മള്‍ മലയാളി പ്രേക്ഷകരുടെ ഉള്ളില്‍ കുടിയിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞു. 1994ല്‍ പുറത്തിറങ്ങിയ പവിത്രം എന്ന സിനിമയിലെ മീനാക്ഷി എന്ന കഥാപാത്രമാണ് വിന്ദുജാ മേനോന്‍ എന്ന നടിയെ ഇന്നും സിനിമാ പ്രേക്ഷകര്‍ നെഞ്ചേറ്റാന്‍ കാരണം. സിനിമയേക്കാളും ഒരു പക്ഷെ അതിനേക്കാളും പെര്‍ഫെക്ഷനോടെയാണ് വിന്ദുജ പിന്നീട് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ മുന്‍പിലും എത്തുന്നത്.

25 വര്‍ഷം പിന്നിട്ടിട്ടും മലയാളികളുടെ മനസ്സില്‍ ഇന്നും നിറം മങ്ങാതെ നില്‍ക്കുന്ന ചിത്രമാണ് ടികെ രാജീവ് കുമാറിന്റെ പവിത്രം. മോഹന്‍ലാല്‍, തിലകന്‍, ശ്രീവിദ്യ, ശോഭന, വിന്ദുജ മേനോന്‍ തുടങ്ങിയവരുടെ മാസ്മരിക പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് പവിത്രം. ആദ്യമായി സിനിമാ സെറ്റിലെത്തിയ തന്നെ എല്ലാവരും ഒരു കുഞ്ഞനിയത്തിയെപ്പോലെയാണ് കൊണ്ടുനടന്നതെന്ന് വിന്ദുജ മേനോന്‍ അനുസ്മരിച്ചു. പുതുമുഖമായതുകൊണ്ട് സ്ഥിരം ഇര ഞാനായിരുന്നു. ഓരോന്ന് പറഞ്ഞ് കളിയാക്കും. ഓരോ ഷോട്ട് കഴിയുമ്‌ബോഴും സംവിധായകന്‍ രാജീവേട്ടന്റെ മുഖത്തേക്ക് നോക്കും അദ്ദേഹം ഓകെ പറഞ്ഞാലേ സമാധാനമാകൂ.

സിനിമയില്‍ ചേട്ടച്ഛനെന്നാണ് മോഹന്‍ലാലിനെ താന്‍ വിളിക്കുന്നത്. സിനിമ കഴിഞ്ഞിട്ടും ഞാന്‍ അദ്ദേഹത്തെ ചേട്ടച്ഛന്‍ എന്നു തന്നെയാണ് വിളിക്കുന്നത്. സിനിമയില്‍ എന്നെ ഷാപ്പില്‍ നിന്നും വലിച്ചിറക്കി ഇഷ്ടംപോലെ തല്ലുന്ന രംഗമുണ്ട്. അത് ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചത്.

എന്നെ നിലത്തിട്ടൊക്കെ തല്ലുന്നുണ്ട് ആ രംഗത്തില്‍. അടിയുടെ പാട് കവിളില്‍ വരാനായി അദ്ദേഹം തന്നെ കൈയില്‍ ചായം തേച്ച് കവിളത്ത് പതിപ്പിച്ചു. കട്ട് പറഞ്ഞശേഷം നോക്കുമ്പോള്‍ എന്റെ അമ്മ ക്യാമറയുടെ പുറകില്‍ നിന്ന് ഭയങ്കര കരച്ചില്‍. മുഖത്തെ പാടും കൂടി കണ്ടതോടെ അമ്മ കരച്ചില്‍ നിര്‍ത്താതെയായി. ഇതുകണ്ട് ഞാന്‍ മോളെ തൊട്ടിട്ട് കൂടിയില്ല എന്ന് മോഹന്‍ലാല്‍ അമ്മയോട് പറഞ്ഞു.

അതുപോലെ തന്നെയുള്ള ഒരു രംഗമാണ് ഞാന്‍ ചേട്ടച്ഛനോട് ദേഷ്യം പിടിക്കുന്നത്. സിനിമ ഇറങ്ങിയ ശേഷം കുറേക്കാലം ആളുകള്‍ മോഹന്‍ലാലിനോട് നിങ്ങള്‍ ചൂടായില്ലേ എന്നൊക്കെ ചോദിച്ച്, ചീത്ത വിളിച്ചുകൊണ്ട് കത്തെഴുതുമായിരുന്നു. ഇതിനെക്കുറിച്ച് രാജീവേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് അത്ര നന്നായിട്ട് ആ കഥാപാത്രം അവതരിപ്പിച്ചതുകൊണ്ടാണ് ജനങ്ങള്‍ പ്രതികരിക്കുന്നതെന്ന്. എത്ര കണ്ടാലും മടുക്കാത്ത ചിത്രമാണ് പവിത്രം. എന്റെ ജീവിതത്തിലെ ഏറ്റവും പവിത്രമായ ഓര്‍മകള്‍ സമ്മാനിച്ച ഒന്നുകൂടിയാണിതെന്നും വിന്ദുജ മേനോന്‍ പറഞ്ഞു.

Karma News Network

Recent Posts

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

4 mins ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

12 mins ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

19 mins ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

27 mins ago

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

56 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

1 hour ago