entertainment

ഞാനും മോനിഷയും രണ്ടു മരകഷണങ്ങളെ പോലെയിരുന്നു, അത് കൊത്തി മിനുക്കി ശില്‍പമാക്കിയത് അദ്ദേഹമാണ്, വിനീത് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് വിനീത്. നടന്‍ എന്നതില്‍ ഉപരി മികച്ച ഒരു നര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം. തന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ ആക്ഷനും ഡാന്‍സുമൊക്കെ വളരെ ഈസിയായി ചെയ്ത നടനായിരുന്നു വിനീത്. ഇപ്പോഴും സിനിമയിലും ഡാന്‍സുമൊക്കെ ആയി തിളങ്ങി നില്‍ക്കുകയാണ് നടന്‍. എന്നാല്‍ ഒരു സൂപ്പര്‍താര പദവിയിലേക്ക് ഉയരാന്‍ വിനീതിന് ആയില്ല. ഒരു പയ്യന്‍ ഇമേജ് ഇപ്പോഴും വിനീതിലുണ്ട്.

ഗൗരവം നിറഞ്ഞ പരുക്കന്‍ കഥാപാത്രങ്ങള്‍ വിനീതിന് ചേരില്ലെന്ന ഒരു ധാരണയുണ്ടായിരുന്നു. എന്നാല്‍ ചില സിനിമകളിലൂടെ നെഗറ്റീവ് കഥാപാത്രങ്ങള്‍ തനിക്ക് ഇണങ്ങുമെന്ന് വനീത് തെളിയിച്ചു. ഇന്നത്തെ യൂത്ത് സ്റ്റാറുകളെ പോലെ പണ്ട് യുവ പ്രേക്ഷകര്‍ക്ക് ഇടയില്‍ വിനീത് തരംഗമായിരുന്നു. ഇപ്പോള്‍ തന്റെ പഴയകാല സിനിമ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് വിനീത്.

‘ഹരിഹരന്‍ സാര്‍ അദ്ദേഹമാണ് എന്നെ അഭിനയം പഠിപ്പിച്ചത്. ഹരിഹരന്‍ സാറിന്റെ എട്ടു സിനിമകളില്‍ അഭിനയിച്ചു. നഖക്ഷതങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഞാനും മോനിഷയും രണ്ടു മരകഷണങ്ങളെ പോലെയിരുന്നു. അത് കൊത്തി മിനുക്കി ശില്‍പമാക്കിയത് ഹരിഹരന്‍ സാറാണ്. ഫാസില്‍ സാറും, ഭരതേട്ടനും, പത്മരാജന്‍ സാറും, കമല്‍ സാറും, അരവിന്ദന്‍ സാറും എന്നിലെ നടനെ കൂടുതല്‍ മികച്ച രീതിയില്‍ പരുവപ്പെടുത്തിയെടുത്തു. ഇവരുടെയെല്ലാം കരിയര്‍ ബെസ്റ്റ് ചിത്രങ്ങളായിരുന്നു അതെല്ലാം. എന്റെ സ്‌കൂള്‍ കോളേജ് കാലഘട്ടത്തിലാണ് അത്തരം കഥാപാത്രങ്ങളെല്ലാം എത്തിയത്’.- വിനീത് പറയുന്നു.

Karma News Network

Recent Posts

ശ്രീജുവിനെ അപഹസിക്കുന്ന മല്ലു പ്രബുദ്ധത കണ്ടപ്പോൾ സത്യഭാമയൊന്നും ഒന്നുമേ അല്ല എന്ന് തോന്നിപ്പോയി- അഞ്ജു പാർവതി പ്രഭീഷ്

മലയാളികളുടെ പ്രിയപ്പെട്ട താരം മീര നന്ദന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത…

3 mins ago

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

42 mins ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

1 hour ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

2 hours ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

2 hours ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

2 hours ago