entertainment

മോനിഷ മരിച്ചെന്ന് കേട്ടപ്പോള്‍ മരവിപ്പായിരുന്നു, നമുക്ക് പ്രേമിച്ചാലോയെന്ന് അവള്‍ ചോദിക്കുമായിരുന്നു, വിനീത് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനും നര്‍ത്തകനുമൊക്കെയാണ് വിനീത്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും താരം തിളങ്ങി. 30 വര്‍ഷത്തിലധികമായി സിനിമയുടെ ഭാഗമാണ് വിനീത്. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ വിനീത് പിന്നീട് നഖക്ഷതങ്ങള്‍ എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു.

വിനീതിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു സഹതാരമായിരുന്ന നടി മോനിഷ. മോനിഷയുടെ മരണ വാര്‍ത്ത ഏറ്റവും കൂടുതല്‍ ഹൃദയ വേദനയോടെയാണ് കേട്ടതെന്ന് പറയുതയാണ് വിനീത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് മനസ് തുറന്ന്. വീട്ടില്‍ വന്നപ്പോഴാണ് മരണവാര്‍ത്ത അറിഞ്ഞതെന്നും മൊത്തത്തില്‍ ഒരു മരവിപ്പായിരുന്നുവെന്നും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും വിനീത് പറയുന്നു. വിനീത് നായക വേഷം ആദ്യമായി ചെയ്ത നഖക്ഷതങ്ങളിലും മോനിഷയായിരുന്നു നായിക.

‘അഞ്ചിലധികം സിനിമകളില്‍ മോനിഷയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. നഖക്ഷതങ്ങളില്‍ അഭിനയിക്കുമ്‌ബോള്‍ പതിമൂന്ന് വയസ് മാത്രമെ മോനിഷയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ രണ്ടും കുട്ടികളായിരുന്നു. അതിനാല്‍ ഷൂട്ടിങ് പിക്കിനിക്ക് പോലെയായിരുന്നു. മോനിഷ അടുത്ത സു?ഹൃത്തായിരുന്നു. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന പെണ്‍കുട്ടി. മോനിഷയെ ഒരിക്കലും മൂഡ് ഔട്ട് ആയി കണാന്‍ പറ്റില്ല. അവളുടെ മരണം വലിയ ഷോക്കായിരുന്നു. മരിക്കുന്നതിന് തലേദിവസം വരെ അവള്‍ക്കൊപ്പം ഞാനുണ്ടായിരുന്നു. ഞാന്‍ ചെന്നൈയില്‍ നിന്നും വിമാനത്തില്‍ തിരുവന്തപുരത്തേക്ക് വരികയായിരുന്നു.’

‘കണക്ടട് ഫ്‌ലൈറ്റായിരുന്നതിനാല്‍ മോനിഷയും അമ്മയും ബാം?ഗ്ലാരില്‍ നിന്നും കയറി. അവള്‍ ചെപ്പടി വിദ്യയുടെ ഷൂട്ടിങിന് പോവുകയായിരുന്നു. ചമ്ബക്കുളം തച്ചന്‍ അന്ന് ഹിറ്റായി ഓടുകയായിരുന്നു. അങ്ങനെ ഞാനും മോനിഷയും മോനിഷയുടെ അമ്മയും തിരുവന്തപുരത്ത് ഇറങ്ങി സിനിമയ്‌ക്കൊക്കെ പോയി. ഞാന്‍ തിരികെ ഷൂട്ടിങിനും പോയി. തുടര്‍ച്ചയായ ഷൂട്ടിങ് കഴിഞ്ഞ് ഞാന്‍ തലശ്ശേരിയില്‍ തിരിച്ചെത്തി. ഞാന്‍ വീട്ടിലേക്ക് വണ്ടിയില്‍ ചെന്ന് ഇറങ്ങിയപ്പോള്‍ അച്ഛനും അമ്മയും സഹോദരിയുമെല്ലാം ?ഗേറ്റില്‍ എന്നെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ആദ്യം എന്താണെന്ന് മനസിലായില്ല. അപ്പോള്‍ അമ്മയാണ് അടുത്ത് വന്ന് കൈപിടിച്ച് മോനിഷ പോയി എന്ന് പറഞ്ഞത്.’

‘അമ്മ പറഞ്ഞ് തീര്‍ന്നപ്പോഴേക്കും ഒരു തീ ശരീരത്തിലൂടെ പോയ പ്രതീതിയായിരുന്നു… മൊത്തത്തില്‍ മരവിപ്പായിരുന്നു. കഴിഞ്ഞ ദിവസം കൂടി കണ്ട കുട്ടിയായതിനാല്‍ വിശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. പിന്നെ സിനിമയിലെ പരിചയക്കാരെ വിളിച്ച് സത്യമാണെന്ന് മനസിലാക്കി. ശേഷം ഉടന്‍ തിരികെ ഞാന്‍ കൊച്ചിക്ക് വന്നു. മൃതദേഹം ബാം?ഗ്ലൂര്‍ക്കാണ് കൊണ്ടുപോയത്. ഞാന്‍ ശ്രീദേവിയാന്റിക്കൊപ്പം ബാം?ഗ്ലൂരിലേക്ക് സഹായിയായി പോയി. സംസ്‌കാരം കഴിഞ്ഞ ശേഷമാണ് തിരികെ വന്നത്. അന്ന് മോഹന്‍ലാല്‍ സാര്‍ അടക്കം മലയാള സിനിമയിലെ ഒട്ടനവധി ആളുകള്‍ മോനിഷയെ കാണാന്‍ എത്തിയിരുന്നു.’

‘മോനിഷയുടെ വിടവൊന്നും നികത്താനാവില്ല. അവള്‍ അവളുടെ കലയിലൂടെ ജീവിക്കുകയാണ്. ഇന്ന് ഉണ്ടായിരുന്നെങ്കില്‍ ശോഭനയുടെ ലെവലില്‍ വളരേണ്ട നടിയായും നര്‍ത്തകിയും ആയിരുന്നു. നൃത്തത്തിനോട് അമിതമായ സ്‌നേഹം മോനിഷയ്ക്ക് ഉണ്ടായിരുന്നു. രണ്ടുപേര്‍ ഒരുമിച്ച് അഭിനയിക്കുമ്‌ബോള്‍ ?ഗോസിപ്പുകള്‍ വരിക സ്വാഭാവികമാണ്. മോനിഷയേയും എന്നേയും ചേര്‍ത്ത് വന്ന ?ഗോസിപ്പുകള്‍ ഞങ്ങള്‍ വായിച്ചിരുന്നു. പക്ഷെ ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമായിരുന്നു. ഒരു ദിവസം തമാശയ്ക്ക് മോനിഷ എന്നോട് ?ഗോസിപ്പുകളെ കുറിച്ച് ചോദിച്ചിരുന്നു.’

‘എപ്പോഴും എല്ലാവരും എന്തിനാണ് പ്രണയത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത്. എന്നാപ്പിന്നെ നമുക്ക് ശരിക്കും ഒന്നും പ്രണയിച്ചാലോ എന്ന് തമാശയ്ക്ക് മോനിഷ ഒരിക്കല്‍ ചോദിച്ചിരുന്നു. അതൊരു തമാശ മാത്രമാക്കി ചിരിച്ചു. ശരിക്കും പ്രേമിക്കാനൊന്നും അന്ന് സമയമുണ്ടായിരുന്നില്ല രണ്ടുപേര്‍ക്കും. യാതൊരു വ്യവസ്ഥകളുമില്ലാത്ത സുഹൃത്ത് ബന്ധത്തിനപ്പുറം ഒന്നും തന്നെ ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല’ വിനീത് കൂട്ടിച്ചേര്‍ത്തു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

1 hour ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

1 hour ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

3 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

4 hours ago