entertainment

മോനിഷയുടെ മരണം ഒരിക്കലും വിശ്വസിക്കാനാവുന്നില്ല, 30ാം ചരമ വാർഷികത്തിൽ വിനീത്

പതിനാലാം വയസിൽ അഭിനയമികവിന്റെ ഉർവശിപ്പട്ടം സ്വന്തമാക്കിയ നടിയാണ് മോനിഷ. മരിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും ആരും മോനിഷയെ മറന്നിട്ടില്ല. നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ് കടന്നു വന്ന മോനിഷ വെറും ആറ് വർഷങ്ങൾ കൊണ്ടാണ് മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത താരമായത്. നഖക്ഷതങ്ങളും അധിപനും ആര്യനും പെരുന്തച്ചനും കമലദളവും.. സിനിമയിൽ കത്തി നിൽക്കുന്ന സമയത്താണ് മോനിഷയെ ഒരു കാറപകടത്തിന്റെ രൂപത്തിൽ മരണം കവർന്നെടുത്തത്.

1992 ൽ ചെപ്പടി വിദ്യ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയിൽ മോനിഷയും അമ്മയും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു.. അപകടത്തിൽ തലച്ചേറിനുണ്ടായ പരിക്ക് മൂലം മോനിഷ സംഭവ സ്ഥലചത്ത് വെച്ച് തന്നെ മരിച്ചു. മോനിഷയുടെ 30ാം ചരമ വാർഷികത്തിൽ ഓർമ്മകൾ പങ്കുവെക്കുകയാണ് പ്രിയ താരം വിനീത്.

മോനിഷയ്ക്ക് 13 വയസുള്ളപ്പോഴാണ് നഖക്ഷതങ്ങളിൽ അഭിനയിച്ചത്. എന്ന് എനിക്ക് 16 വയസായിരുന്നു. ഡാൻസ് ചെയ്യുമെന്നല്ലാതെ അഭിനയത്തെക്കുറിച്ചൊന്നും ഒന്നും അറിയില്ലായിരുന്നു. ഹരിഹരൻ സാർ പറയുന്നത് പോലെ ചെയ്ത് കാണിക്കുകയായിരുന്നു ഞങ്ങൾ. ആ സിനിമ ഞങ്ങൾക്കൊരു ആക്ടിങ് കോഴ്‌സ് പോലെയായിരുന്നു. പല കാര്യങ്ങളും പഠിച്ചത് അവിടെവെച്ചാണ്. ഹരിഹരൻ സാർ പറഞ്ഞിട്ട് അഭിനയിച്ചതാണെങ്കിലും ആ ചിത്രത്തിലൂടെ മോനിഷയ്ക്ക് ദേശീയ അവാർഡ് ലഭിച്ചിരുന്നു. ഗൗരിയെ അങ്ങേയറ്റം മനോഹരമാക്കിയിരുന്നു മോനിഷ

കാണുമ്പോഴെല്ലാം ഞങ്ങൾ സംസാരിച്ചിരുന്നത് ഡാൻസിനെക്കുറിച്ചായിരുന്നു. ഇടക്കാലത്ത് ഞാൻ സിനിമയിൽ നിന്നും ബ്രേക്കെടുത്തിരുന്നു. ആ സമയത്തും മോനിഷ സജീവമായി സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. ഇടവേളയ്ക്ക് ശേഷമായി കമലദളത്തിലായിരുന്നു ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചത്. അഭിനയത്തെ പക്വതയോടെ സമീപിച്ചിരുന്നു അന്ന്. സിനിമയ്ക്ക് പുറമേ സ്റ്റേജ് ഷോകൾക്കും ഞങ്ങൾ ഒന്നിച്ച് പോയിട്ടുണ്ട്. ദുബായിലെ ഒരു ഷോ ഞങ്ങളെല്ലാം ആസ്വദിച്ച് ചെയ്തതാണ്. സഹതാരങ്ങളെല്ലാമായി മോനിഷ നല്ല സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.

ആ ട്രാജഡി, അന്നത്തെ അപകടം എനിക്കിപ്പോഴും വിശ്വസിക്കാനായിട്ടില്ല. അതിന്റെ തലേന്ന് വരെ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. ജിഎസ് വിജയൻ ചിത്രത്തിലായിരുന്നു മോനിഷ അഭിനയിച്ചിരുന്നത്. ഞാൻ ലെനിൻ രാജേന്ദ്രന്റെ സെറ്റിലായിരുന്നു. രണ്ട് സിനിമകളായിരുന്നുവെങ്കിലും ഒരു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ചമ്പക്കുളം തച്ചൻ സിനിമ വിജയകരമായി ഓടിയിരുന്ന സമയമായിരുന്നു. ദുപ്പട്ട കൊണ്ട് മുഖം മറച്ചാണ് അന്ന് മോനിഷ ഞങ്ങളുടെ കൂടെ വന്നത്. ഒരു പരിപാടിക്കായി ബാംഗ്ലൂരിലേക്ക് പോവുന്നുണ്ടെന്ന് പറഞ്ഞിരുന്നു.

ഷൂട്ടിങ് കഴിഞ്ഞ് ഞാൻ തലശ്ശേരിയിലേക്ക് പോന്നിരുന്നു. ബാംഗ്ലൂരിലെ ഷോയ്ക്ക് ആശംസ അറിയിച്ചൊരു കുറിപ്പ് ഹോട്ടലിൽ കൊടുത്തിരുന്നു. തലശ്ശേരിയിലെത്തിയപ്പോൾ അമ്മയാണ് എന്നോട് മോനിഷയ്ക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് പറഞ്ഞത്. തിരിച്ച് കൊച്ചിയിലെത്തി നേരെ ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു ഞാൻ. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറിയിരുന്ന, നല്ല അടുപ്പം നിലനിർത്തിയിരുന്ന ആളായിരുന്നു മോനിഷ. ആ നാച്ചുറൽ ആക്ടിങ്ങും ഡാൻസും അഭിനയവുമൊക്കെ മലയാളിക്ക് ഒരിക്കലും മറക്കാനാവില്ല.

Karma News Network

Recent Posts

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

18 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

40 mins ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

1 hour ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

1 hour ago

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

2 hours ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

2 hours ago